തിയറ്ററില്‍ തകര്‍ന്നടിഞ്ഞ കിംഗ്‍സ്റ്റണ്‍ ഇനി ഒടിടിയിലേക്ക്, സ്‍ട്രീമിംഗ് പ്രഖ്യാപിച്ചു

ജി വി പ്രകാശ് കുമാര്‍ ചിത്രം ഒടിടി സ്‍ട്രീമിംഗിന്.

G V Prakash Kumar film Kingstons update

ജി വി പ്രകാശ് കുമാറിന്റേതായി വന്നതാണ് കിംഗ്‍സ്റ്റണ്‍. കമല്‍ പ്രകാശാണ് സംവിധാനം നിര്‍വഹിച്ചത്. തിയറ്ററില്‍ തകര്‍ന്നടിഞ്ഞ ആ ചിത്രം ഒടിടിയിലേക്ക് എത്തുകയാണ്. ചിത്രം ഏപ്രില്‍ 13ന് സീഫൈവിലൂടെയാണ് ഒടിടിയില്‍ എത്തുക.

തിരക്കഥ എഴുതിയതും കമല്‍ പ്രകാശാണ്. ജി വി പ്രകാശ് കുമാറിനൊപ്പം ചിത്രത്തില്‍ ദിവ്യഭാരതി, ചേതൻ, നിതിൻ സത്യ, അഴകം പെരുമാള്‍, ഇളങ്കോ കുമാരവേല്‍, സാബുമോൻ അബ്‍ദുസമദ്, ഷാ റാ, ആന്റണി, അരുണാചലേശ്വരൻ, രാജേഷ് ബാലചന്ദ്രൻ, റാം നിഷാന്ത് തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടിരുന്നു, ഗോകുല്‍ ബിനോയ്‍യാണ് ഛായാഗ്രാഹണം നിര്‍വഹിച്ചത്. ജി വി പ്രകാശ് കുമാറാണ് സംഗീതം നിര്‍വഹിച്ചത്.

Latest Videos

ജി വി പ്രകാശ് കുമാര്‍ ചിത്രമായി മുമ്പെത്തിയത് ഡിയറാണ്. ഐശ്വര്യ രാജേഷാണ് നായികയായി എത്തിയത്. കുടുംബപ്രേക്ഷകര്‍ക്കും പ്രിയപ്പെട്ട ഒന്നായിരിക്കും ഡിയറെന്ന് ചിത്രം കണ്ടവര്‍ എഴുതിയിരുന്നു. ജി വി പ്രകാശ് കുമാര്‍ ചിത്രത്തിന് മുഖത്ത് ചിരി വിടര്‍ത്താൻ സാധിക്കും . സ്വാഭാവികമായ പ്രകടനമാണ് ഡിയര്‍ എന്ന ചിത്രത്തില്‍ പ്രകാശ് കുമാറിന്റത് എന്നുമാണ് അഭിപ്രായങ്ങള്‍. മികച്ച പ്രകടനത്താല്‍ വിസ്‍മയിപ്പിക്കുകയാണ് ഡിയര്‍ സിനിമയിലും ഐശ്വ്യര്യ രാജേഷ് എന്നാണ് അഭിപ്രായങ്ങള്‍. ഡിയര്‍ എന്ന പുതിയ ചിത്രത്തിന്റെ സംവിധാനം ആനന്ദ് രവിചന്ദ്രനാണ്. റൊമാന്റിക് കോമഡി ഗണത്തിലുള്ള ചിത്രത്തിന്റെ സംഗീതം ജി വി പ്രകാശ് കുമാറാണ്. ഛായാഗ്രാഹണം ജഗദീഷ് സുന്ദരമൂര്‍ത്തിയാണ്. സൗണ്ട് മിക്സിംഗ് രാഘവ് രമേശായ ചിത്രത്തിന്റെ വസ്‍ത്രാലങ്കാരം അനുഷ മീനാക്ഷി ആണ്. തിരക്കഥയും ആനന്ദ് രവിചന്ദ്രനാണ്. കൊറിയോഗ്രാഫി രാജു സുന്ദരം, ബ്രിന്ദ. സൗണ്ട് മിക്സിംഗ് ഉദയ് കുമാറാകുന്ന ചിത്രത്തിന്റെ സൗണ്ട് ഡിസൈനും രാഘവ് രമേശാണ്.

ജി വി പ്രകാശ്‍ കുമാര്‍ ചിത്രമായി ഇടിമുഴക്കം റിലീസ് ചെയ്യാനുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഇനിയും റിലീസ് പ്രഖ്യാപിച്ചിട്ടില്ലാത്ത ഇടിമുഴക്കത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സീനു രാമസ്വാമി ആണ്. സിനിമയുടെ പ്രമേയം സംബന്ധിച്ചതടക്കമുള്ള കാര്യങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ജി വി പ്രകാശ് കുമാര്‍ ചിത്രത്തില്‍ ഗായത്രിയാണ് നായികയായി എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. നിര്‍മാണം കലൈമകൻ മുബാറക്കാണ്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഇടിമുഴക്കം സിനിമയുടെ ഛായാഗ്രാഹണം തേനി. എൻ ആര്‍ രഘുനന്ദനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

Read More: വമ്പൻമാര്‍ ഞെട്ടുന്നു, കേരളത്തിനു പുറത്തും കളക്ഷനില്‍ കൊടുങ്കാറ്റായി എമ്പുരാൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

vuukle one pixel image
click me!