സൈജു കുറുപ്പ് നായകന്‍; 'ഭരതനാട്യം' ഫസ്റ്റ് ലുക്ക് എത്തി

By Web Team  |  First Published Jul 26, 2024, 8:13 PM IST

സായ് കുമാര്‍, കലാരഞ്ജിനി, മണികണ്ഠൻ പട്ടാമ്പി, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവരും


സൈജു കുറുപ്പിന്റെ നായകനാക്കി നവാഗതനായ കൃഷ്ണദാസ് മുരളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഭരതനാട്യം എന്ന ചിത്രത്തിന്റെ ഒഫിഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തി. സായ്കുമാർ, കലാരഞ്ജിനി, മണികണ്ഠൻ പട്ടാമ്പി, അഭിറാം രാധാകൃഷ്ണൻ, നന്ദു പൊതുവാൾ, സോഹൻ സീനുലാൽ, ദിവ്യ എം നായർ, പാൽതൂ ജാൻവർ ഫെയിം ശ്രുതി സുരേഷ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ.

തോമസ് തിരുവല്ല ഫിലിംസിൻ്റെ ബാനറിൽ ലിനി മറിയം ഡേവിഡ്, സൈജു കുറുപ്പ് എൻ്റർടെയ്ന്‍മെന്‍റിന്‍റെ ബാനറിൽ അനുപമ നമ്പ്യാർ
എന്നിവർ ചേർന്ന് ഒരുക്കുന്ന ഭരതനാട്യം എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ബബ്ലു അജു നിർവ്വഹിക്കുന്നു. മനു മ‌ഞ്ജിത്ത് എഴുതിയ വരികൾക്ക് സാമുവൽ എ ബി ഈണം പകരുന്നു. എഡിറ്റിംഗ് ഷഫീഖ് വി ബി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ശ്രീജിത്ത് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ ജിതേഷ് അഞ്ചുമന, കലാസംവിധാനം ബാബു പിള്ള, മേക്കപ്പ് മനോജ് കിരൺ രാജ്, കോസ്റ്റ്യൂം ഡിസൈൻ സുജിത് മട്ടന്നൂർ, സ്റ്റിൽസ്  
ജസ്റ്റിൻ ജയിംസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ സാംസൺ സെബാസ്റ്റ്യൻ, അസോസിയേറ്റ് ഡയറക്ടർ അർജുൻ ലാൽ, അസിസ്റ്റന്റ് ഡയറക്ടർ 
അൽസിൻ ബെന്നി, കൃഷ്ണ മുരളി, വിഷ്ണു ആർ പ്രദീപ്, സൗണ്ട് ഡിസൈനർ ധനുഷ് നായനാർ, സൗണ്ട് മിക്സിംഗ് വിപിൻ നായർ, കൊറിയോഗ്രഫി അനഘ, റിഷ്ദൻ, വിഎഫ്എക്സ് ജോബിൻ ജോസഫ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് കല്ലാർ അനിൽ, ജോബി ജോൺ, പരസ്യകല യെല്ലോ ടൂത്ത്സ്, പി ആർ ഒ- എ എസ് ദിനേശ്.

Latest Videos

ALSO READ : റോഷന്‍ മാത്യുവിനൊപ്പം ദര്‍ശന രാജേന്ദ്രന്‍; 'പാരഡൈസ്' ഒടിടിയില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!