Kerala State Film Awards : 'ഈ ചിരിക്ക് മുന്നിൽ ന്യായീകരണ തൊഴിലാളികൾ വിയർക്കും'; അവാർഡ് വിവാദത്തിൽ ഒമർ ലുലു

By Web Team  |  First Published May 29, 2022, 4:53 PM IST

വെള്ളിയാഴ്ചയായിരുന്നു സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചത്. ബിജു മേനോൻ, ജോജു എന്നിവരെ മികച്ച നടനായും രേവതിയെ മികച്ച നടിയായും തെരഞ്ഞെടുത്തു. ശേഷമാണ് ഇന്ദ്രൻസിനെയും ഹോമിനെയും അവാർഡിൽ പരാമർശിക്കാത്തതിൽ പ്രതികരണവുമായി ആരാധകർ രം​ഗത്തെത്തിയത്.  


52-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ്(Kerala State Film Awards 2022) പ്രഖ്യാപനം വൻ വിവാദങ്ങൾക്കാണ് വഴിതുറന്നത്. ഇന്ദ്രൻസിനും 'ഹോം' എന്ന ചിത്രത്തിനും അവാർഡ് ലഭിക്കാത്തതിലുള്ള വിമർശനങ്ങളാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നത്. ജൂറി സിനിമ കണ്ടില്ലെന്ന് ഉറപ്പാണെന്നും നിർമ്മാതാവ് വിജയ് ബാബുവിനെതിരായ കേസ് സിനിമക്കെതിരെ ആയുധമാക്കിയിട്ടുണ്ടാകാമെന്നുമാണ് ഇന്ദ്രൻസ് പ്രതികരിച്ചതോടെ വിവാദം മുറുകി. ഈ അവസരത്തിൽ ഇന്ദ്രൻസിനെ കുറിച്ച് സംവിധായകൻ ഒമർ ലുലു കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

'ഹോം' എന്ന ചിത്രത്തിൽ‌ ഇന്ദ്രൻസ് അവതരിപ്പിച്ച ഒലിവർ ട്വിസ്റ്റ് എന്ന കഥാപാത്രത്തിന്റെ ഫോട്ടോ പങ്കുവച്ച് കൊണ്ടായിരുന്നു ഒമർ രം​ഗത്തെത്തിയത്. 'ന്യായീകരണ തൊഴിലാളികൾ കുറച്ച് നന്നായി വിയർക്കും ഹൃദയത്തിൽ നിന്നുള്ള ഈ ചിരിയെ തോൽപിക്കാൻ', എന്നായിരുന്നു ഒമറിന്റെ കുറിപ്പ്. പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്. 

Latest Videos

വെള്ളിയാഴ്ചയായിരുന്നു സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചത്. ബിജു മേനോൻ, ജോജു എന്നിവരെ മികച്ച നടനായും രേവതിയെ മികച്ച നടിയായും തെരഞ്ഞെടുത്തു. ശേഷമാണ് ഇന്ദ്രൻസിനെയും ഹോമിനെയും അവാർഡിൽ പരാമർശിക്കാത്തതിൽ പ്രതികരണവുമായി ആരാധകർ രം​ഗത്തെത്തിയത്.  ഇന്ദ്രൻസിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെ നിരവധിപ്പേര്‍ വിമർശനവുമായി കഴിഞ്ഞ ദിവസം  രം​ഗത്തെത്തുകയും ചെയ്തു. പിന്നാലെ മലയാള സിനിമാ മേഖലയിലെ പുതിയ വിവാദങ്ങൾക്ക് ഹോം വഴിതുറക്കുകയായിരുന്നു. 

Kerala State Film Award : 'ഹോമി'ൽ പുകഞ്ഞ് മലയാള സിനിമ, ഇടപെട്ട് കോൺ​ഗ്രസ്; അവാർഡ് വിവാദം മുറുകുന്നു

'ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചു, ജൂറി സിനിമ കണ്ട് കാണില്ല. ഹൃദയം സിനിമയും മികച്ചതാണ്. അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോം. അവാര്‍ഡ് കിട്ടാത്തതിന് കാരണം നേരത്തേ കണ്ടുവച്ചിട്ടുണ്ടാകാം, വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. വിജയ്ബാബു നിരപരാധിയെന്ന് തെളിഞ്ഞാല്‍ ജൂറി തിരുത്തുമോയെന്നാണ് ഇന്ദ്രന്‍സ് ചോദിച്ചത്. എന്നാൽ ഹോം അവസാനഘട്ടത്തിൽ എത്തിയിരുന്നില്ലെന്നാണ് ജൂറി ചെയർമാൻ സയിദ് മിർസ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. എല്ലാ ജൂറി അംഗങ്ങളും 'ഹോം' സിനിമ കണ്ടതാണ്. വിവാദം അനാവശ്യമാണ്. ഇന്ദ്രൻസിന്റെ ആരോപണം തെറ്റാണ്. ഒരു വിഭാഗത്തിലും അവസാന ഘട്ടത്തിലേക്ക് 'ഹോം' എത്തിയിട്ടില്ല എന്നും ജൂറി ചെയർമാൻ വ്യക്തമാക്കി. അവാർഡുകൾ നിർണയിച്ചതിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്നും പൂർണമായും ജൂറിയാണ് അവാർഡുകളെല്ലാം തീരുമാനിച്ചതെന്നുമാണ് സയിദ് മിർസ വ്യക്തമാക്കിയിരുന്നു. 

ഹോം സംവിധായകൻ റോജിൻ തോമസിന്റെ വാക്കുകൾ

‌ഏതാനും പേർ ചേർന്നെടുക്കുന്ന തീരുമാനമാണല്ലോ ജൂറിയുടേത്. മറ്റുള്ളവരെ ഫീൽ ചെയ്യിപ്പിച്ചത് പോലെ ജൂറിയെ ഫീൽ ചെയ്യിക്കാൻ പറ്റാതെ പോയതിൽ സംവിധായകൻ എന്ന നിലയിൽ വിഷമമുണ്ട്. സിനിമ ഇറങ്ങി കഴിഞ്ഞ് ലഭിക്കുന്ന പ്രതികരണങ്ങളിൽ നിന്നു തന്നെ നമുക്ക് സന്തോഷം ഉണ്ടായിരുന്നു. അത് തന്നെയാണ് ഏറ്റവും വലിയ അവാർഡ്. ഹോമിന്റെ സംവിധായകൻ എവിടെ പോയാലും അവരുടെ വീട്ടിലെ ഒരാളായാണ് എല്ലാവരും കാണുന്നത്. എന്നെ സംബന്ധിച്ച് അതുതന്നെയാണ് ഏറ്റവും വലിയ അവാർഡ്. മാധ്യമങ്ങളിലൊക്കെ വാർത്തകൾ വരുമ്പോൾ സ്വാഭാവികമായും മനുഷ്യനെന്ന നിലയിൽ പ്രതീക്ഷിക്കുമല്ലോ. അവാർഡ് ലഭിക്കാത്തതിൽ വിഷമമൊന്നും ഇല്ല. ഇന്നലെ മുതലുള്ള ആളുകളുടെ പ്രതികരണം തന്നെ അവാർഡ് ലഭിച്ചത് പോലെയാണ്. ഹോം ജൂറി കണ്ടിട്ടില്ല എന്ന് തോന്നുന്നില്ല. കാരണം അവസാന റൗണ്ടിൽ വരെ സിനിമ എത്തിയിരുന്നുവെന്ന് വാർത്തകൾ വന്നിരുന്നു. കണ്ട സിനിമ അവാർഡിന് അർഹതപ്പെട്ടതാണെന്ന് അവർക്ക് തോന്നിക്കാണില്ല. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് ഹോം മാറ്റിനിര്‍ത്തപ്പെട്ടെങ്കില്‍, അത് തെറ്റായ പ്രവണതയാണ്. ഹോം സിനിമ അഞ്ച് ആറ് വർഷത്തെ കഷ്ടപ്പാടിൽ നിന്നും നമ്മൾ എഴുതിയെടുക്കുന്ന സിനിമയാണ്. കൊവിഡ് സമയത്ത് ഒരുപാട് കഷ്ടപ്പെട്ട് ഷൂട്ട് ചെയ്ത സിനിമയാണ്. അങ്ങനെയൊരു കഠിനാധ്വാനം സിനിമയ്ക്ക് പിന്നലുണ്ട്. ഇന്ദ്രൻസ് ചേട്ടന്റെ നാല്പത് വർഷത്തെ കരിയറിൽ ലഭിച്ച ഫുൾ ലെങ്ത് കഥാപാത്രം. ഇത്രയും ദിവസം ഷൂട്ടിനായി അദ്ദേഹം നൽകിയ മറ്റൊരു സിനിമയില്ല. അവാർഡിൽ ഒരു പരാമർശം എങ്കിലും വരാമായിരുന്നു. അദ്ദേഹം ശ്രദ്ധിക്കപ്പെട്ടില്ല എന്നതിൽ വിഷമമുണ്ട്. അവാർഡ് ലഭിച്ചവർക്കെതിരെ നമുക്കൊരു പ്രതിഷേധവുമില്ല‍. 

'ജനഹൃദയങ്ങളിലെ മികച്ച നടന്‍'; ഇന്ദ്രന്‍സിന്റെ ഫേസ്ബുക്ക് പേജില്‍ ജൂറിക്കെതിരെ വിമര്‍ശനം

click me!