സ്റ്റാർട്ടാക്കിയ കാറിൽ പ്രവർത്തിച്ചിരുന്ന എ സിയിൽ നിന്ന് വമിച്ച വിഷവാതകം ശ്വസിച്ചതാവാം മരണകാരണമെന്നാണ് സംശയം. പോസ്റ്റ്മോർട്ടത്തിനു ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ എന്നാണ് പൊലീസ് പറയുന്നത്
കോട്ടയം: ചലച്ചിത്ര താരം വിനോദ് തോമസിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കോട്ടയം പാമ്പാടിയിലെ ബാറിനു സമീപം നിർത്തിയിട്ടിരുന്ന കാറിലാണ് വിനോദിനെ കണ്ടെത്തിയത്. ശനിയാഴ്ച വൈകുന്നേരം 5.30 യോടെ വിനോദിനെ കാറിനകത്ത് അബോധാവസ്ഥയിൽ ഹോട്ടൽ ജീവനക്കാരാണ് കണ്ടത്. ഉച്ചയ്ക്ക് 2 മണി മുതൽ സ്റ്റാർട്ടാക്കിയ കാറിൽ വിനോദ് ഇരുന്നെന്നാണ് വ്യക്തമാകുന്നത്. മണിക്കൂറുകളോളം കാണാതെ വന്നതോടെയുള്ള അന്വേഷണത്തിനൊടുവിലാണ് വിനോദിനെ കാറിനകത്ത് ഹോട്ടൽ ജീവനക്കാർ കണ്ടെത്തിയത്.
കടം വെച്ച് പോയ...ഒരു കൊതിപ്പിച്ച നടൻ; വിനോദ് തോമസിനെ ഓർത്ത് തരുൺ മൂർത്തി
undefined
തട്ടി വിളിച്ചിട്ടും വിനോദ് കാർ തുറന്നില്ല. ഇതോടെ ഹോട്ടൽ ജീവനക്കാർ വിവരം മറ്റുള്ളവരെയും അറിയിച്ചു. ഒടുവിൽ സ്ഥലത്തെത്തിയവർ കാറിന്റെ ചില്ല് പൊട്ടിക്കുകയായിരുന്നു. അബോധാവസ്ഥയിലായിരുന്ന വിനോദിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇതിനകം മരണം സംഭവിച്ചിരുന്നു. സ്റ്റാർട്ടാക്കിയ കാറിൽ പ്രവർത്തിച്ചിരുന്ന എ സിയിൽ നിന്ന് വമിച്ച വിഷവാതകം ശ്വസിച്ചതാവാം മരണകാരണമെന്നാണ് സംശയം. പോസ്റ്റ്മോർട്ടത്തിനു ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ എന്നാണ് പൊലീസ് പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ വിനോദ് തോമസിന്റെ വിയോഗത്തിൽ നോവുണർത്തുന്ന കുറിപ്പുമായി സംവിധായകൻ തരുൺ മൂർത്തി രംഗത്തെത്തിയിട്ടുണ്ട്. ഓപ്പറേഷൻ ജാവയിലെ വിനോദിന്റെ വേഷം അവസാനനിമിഷം കട്ട് ചെത് പോയതിനെ പറ്റിയാണ് സംവിധായകൻ പറയുന്നത്. കടംവച്ച് പോയ ഒരു കൊതിപ്പിച്ച നടനാണ് വിനോദ് എന്നും തരുൺ കുറിച്ചിരിക്കുന്നത്. "ചേട്ടാ... ഓപ്പറേഷൻ ജാവ യിലെ വേഷം അവസാന നിമിഷം കട്ട് ചെയ്ത് പോയി...പകരമായി സൗദി വെള്ളക്ക യിൽ മജിസ്‌ട്രേറ്റ് ആയി വിളിച്ചപ്പോൾ ഡേറ്റ് ക്ലാഷ് വന്നു ചെയ്തേ പോയി...കടം വെച്ച് പോയ... ഒരു കൊതിപ്പിച്ച നടൻ", എന്നാണ് തരുൺ മൂർത്തി കുറിച്ചത്.
നിരവധി ഷോര്‍ട് ഫിലിമില്‍ അഭിനയിച്ച വിനോദ് അയ്യപ്പനും കോശി, ഒരു മുറൈ വന്ത് പാർത്തായ, നത്തോലി ഒരു ചെറിയ മീനല്ല, ഹാപ്പി വെഡ്‌ഡിങ്, ജൂൺ, അയാൾ ശശി തുടങ്ങി ഒട്ടനവധി സിനിമകളില്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കഥാപാത്രം വലുതോ ചെറുതോ ആയിക്കോട്ടെ സ്കോര്‍ ചെയ്ത് പ്രേക്ഷക മനസിലിടം നേടാന്‍ വിനോദിന് സാധിച്ചിരുന്നു.