തമിഴ് ഒറിജിനലിന് പുറമെ തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ ഭാഷാ പതിപ്പുകളും
ലോകേഷ് കനകരാജ് അവതരിപ്പിക്കുന്ന ചിത്രമെന്ന നിലയില്‍ റിലീസിന് മുന്‍പേ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമായിരുന്നു തമിഴ് ചിത്രം ഫൈറ്റ് ക്ലബ്ബ്. താന്‍ ആരംഭിച്ച പുതിയ നിര്‍മ്മാണ കമ്പനി ജി സ്ക്വാഡിന്‍റെ ബാനറില്‍ ലോകേഷ് അവതരിപ്പിച്ച ചിത്രം ഡിസംബര്‍ 15 നാണ് തിയറ്ററുകളില്‍ എത്തിയത്. അബ്ബാസ് എ റഹ്‍മത്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ ഉറിയടിയിലൂടെ ശ്രദ്ധേയനായ വിജയ് കുമാര്‍ ആയിരുന്നു നായകന്‍. ഇപ്പോഴിതാ ചിത്രം ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്.
പ്രമുഖ ഒടിടി പ്ലാറ്റ്‍ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രത്തിന്‍റെ സ്ട്രീമിംഗ് തുടങ്ങിയിരിക്കുന്നത്. തമിഴ് ഒറിജിനലിന് പുറമെ തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ ഭാഷാ പതിപ്പുകളും ഹോട്ട്സ്റ്റാറില്‍ കാണാം. വിജയ് കുമാറിനൊപ്പം കാർത്തികേയൻ സന്താനം, ശങ്കർ ദാസ്, മോനിഷ തുടങ്ങിയവരാണ് മറ്റ് സുപ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നത്. ശശിയുടെ കഥയ്ക്ക് സംവിധായകനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശശി, വിജയ്‌കുമാർ, അബ്ബാസ് എ റഹ്‍മത്ത് എന്നിവർ ചേർന്നാണ് സംഭാഷണങ്ങൾ തയ്യാറാക്കിയത്. ആദിത്യ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിലെ മനോഹര ഗാനങ്ങൾക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. ഛായാഗ്രഹണം ലിയോൺ ബ്രിട്ടോ, ചിത്രസംയോജനം പി കൃപകരൻ, കലാസംവിധാനം ഏഴുമലൈ ആദികേശവൻ, സ്റ്റണ്ട് വിക്കി, അമ്രിൻ അബുബക്കർ, സൗണ്ട് ഡിസൈനിംഗ്/എഡിറ്റിംഗ് രംഗനാഥ് രവി. ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിച്ചത് ഡ്രീം ബിഗ് ഫിലിംസ് ആണ്.
നിര്‍മ്മാതാക്കളായ റീല്‍ ഗുഡ് ഫിലിംസ് അറിയിച്ച കണക്ക് പ്രകാരം ചിത്രം ആദ്യ വാരാന്ത്യത്തില്‍ നേടിയത് 5.75 കോടി ആയിരുന്നു. വലിയ താരമൂല്യമില്ലാത്ത ഒരു ചിത്രത്തെ സംബന്ധിച്ച് മികച്ച കളക്ഷനാണ് ഇത്.
ALSO READ : 'വിവാഹം കഴിക്കുന്നെങ്കില്‍ അങ്ങനെ ഒരാളെ മാത്രം'; 'വാലിബനി'ലെ മാതംഗി പറയുന്നു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം