പിങ്ക്വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ, ഷാരൂഖ് ഖാൻ ഡോൺ ഫ്രാഞ്ചൈസി വിട്ടതിൽ സങ്കടത്തിലായി ഷാരൂഖ് ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വെളിപ്പെടുത്തലാണ് നടത്തിയിരിക്കുന്നത്.
മുംബൈ: ഫർഹാൻ അക്തർ മൂന്നാം തവണയും ഡോണുമായി എത്തുന്നു എന്ന് കേട്ടപ്പോള്‍ ഷാരൂഖ് ഖാനെ വീണ്ടും ഡോണായി കാണാനായിരുന്നു ആരാധകർ ആകാംക്ഷയോടെ കാത്തിരുന്നത്. എന്നാല്‍ ഡോണ്‍ 3യില്‍ നായകനായി എത്തുന്നത് രണ്‍വീര്‍ സിംഗാണ്. ഡോൺ 3യുടെ ഭാഗമാകേണ്ടെന്ന് ഷാരൂഖ് തീരുമാനിക്കുകയായിരുന്നു. ഇതിനെ സംബന്ധിച്ച് വിവിധ ഗോസിപ്പുകള്‍ ബോളിവുഡില്‍ പ്രചരിക്കുന്നുണ്ട്. ഷാരൂഖിന് സ്‌ക്രിപ്റ്റ് ഇഷ്ടമായില്ല എന്നതടക്കം കാര്യങ്ങള്‍ പ്രചരിച്ചിരുന്നു.
പിങ്ക്വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ, ഷാരൂഖ് ഖാൻ ഡോൺ ഫ്രാഞ്ചൈസി വിട്ടതിൽ സങ്കടത്തിലായി ഷാരൂഖ് ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വെളിപ്പെടുത്തലാണ് നടത്തിയിരിക്കുന്നത്.ഷാരൂഖുമായി ഒരു ചിത്രം ചെയ്യും എന്നാണ് ഫർഹാൻ അക്തർ വ്യക്തമാക്കിയത്.
ഷാരൂഖുമായി സഹകരിക്കുമോ എന്ന ചോദ്യത്തിനാണ് ഫർഹാൻ അക്തർ മറുപടി നല്‍കിയത്. “ ഞങ്ങൾക്ക് ഒരുമിച്ച് പ്രവർത്തിക്കാൻ സധിക്കുന്ന സബ്ജക്ട് ഞങ്ങൾ കണ്ടെത്തും, ഞങ്ങൾ അത് ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. അത്തരത്തില്‍ ഒരു കാര്യം കണ്ടെത്തും എന്ന് എനിക്ക് 100 ശതമാനം ഉറപ്പാണ്".
ഹൃത്വിക് റോഷനെ നായകനാക്കി ഫർഹാൻ അക്തർ സംവിധാനം ചെയ്ത ലക്ഷ്യയുടെ 20 വർഷം അടുത്തിടെയാണ് സംവിധായകന്‍ ആഘോഷിച്ചത്.ഫർഹാൻ അക്തറിന്‍റെ രണ്ടാമത്തെ ചിത്രമായിരുന്നു ലക്ഷ്യ.സംവിധായകന്‍ ചലച്ചിത്ര നിർമ്മാതാവ്, നടൻ എന്നീ റോളുകളില്‍ എല്ലാം തന്‍റെ സാന്നിധ്യം അറിയിച്ച ഫർഹാൻ അക്തർ ഇപ്പോള്‍ ഡോൺ 3 യുടെ പ്രീ പ്രൊഡക്ഷന്‍ ജോലികളിലാണ് എന്നാണ് പറയുന്നത്.
രൺവീർ സിംഗ് ആദ്യമായി ഡോണ്‍ ഫ്രഞ്ചെസിയിലെ ടൈറ്റില്‍ റോള്‍ ചെയ്യുമ്പോള്‍ കിയാര അദ്വാനി നായികയായി എത്തുന്നു. ഇരുവരും ആദ്യമായണ് ഒരു ചിത്രത്തില്‍ ഒന്നിക്കുന്നത്. ഫര്‍ഹാന്‍ അക്തറിന്‍റെ ഹോം പ്രൊഡക്ഷനായ എക്സല്‍ തന്നെയാണ് ഈ ചിത്രവും നിര്‍മ്മിക്കുന്നത്.
'ഡ്രൈവറോ മറ്റാരെങ്കിലുമോ ഇല്ലാതെ ഒറ്റയ്ക്ക് വരണമെന്ന് ആ നടന്‍ പറഞ്ഞു'