വിജയ് ദേവരകൊണ്ട നായകനാകുന്ന പേരിടാത്ത ചിത്രത്തിന്‍റെ കേരളത്തിലെ ചിത്രീകരണം പൂര്‍ത്തിയായി.
മൂന്നാര്‍: വിജയ് ദേവരകൊണ്ട നായകനാകുന്ന പേരിടാത്ത ചിത്രത്തിന്‍റെ കേരളത്തിലെ ചിത്രീകരണം പൂര്‍ത്തിയായി. മൂന്നാര്‍, പൂയംകുട്ടി പോലുള്ള സ്ഥലങ്ങളിലാണ് വന്‍ ആക്ഷന്‍ രംഗങ്ങള്‍ അടക്കം ചിത്രീകരിച്ചത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയായത്. ഇതിന് പിന്നാലെ കേരളത്തിലെ ഒരു കൂട്ടം ആരാധകരെ വിജയ് ദേവരകൊണ്ട അഭിസംബോധന ചെയ്തിരുന്നു. വിഡി 12 എന്നാണ് താല്‍ക്കാലികമായി ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
"വിഡി12 എനിക്ക് വളരെ പ്രത്യേകതയുള്ളതാണ്. അത് എനിക്ക് ഒരുപാട് മനോഹരമായ ഓർമ്മകൾ സമ്മാനിച്ചു. അതിശയിപ്പിക്കുന്ന ചില ആക്ഷൻ സീക്വൻസുകൾ ഞങ്ങൾ കേരളത്തിൽ ചിത്രീകരിച്ചു. നിങ്ങൾക്ക് എല്ലാ മികച്ച നാടകാനുഭവവും നൽകാൻ ഞങ്ങൾ കഠിനമായി പരിശ്രമിക്കുകയാണ്" ആരാധകരെ അഭിസംബോധന ചെയ്ത് വിജയ് സേതുപതി പറഞ്ഞു.
അതേ സമയം ആരാധകരെ സര്‍പ്രൈസാക്കി കഴിഞ്ഞ ദിവസം വിജയ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റ് ശ്രദ്ധ നേടിയിരുന്നു. മൂന്നാറിലെ ചിന്നക്കനാലിലെ തേയില തോട്ടങ്ങളില്‍ക്കിടയിലൂടെ ഓടുന്ന ദൃശ്യങ്ങളും തന്‍റെ ഫിറ്റ്നസ് ഗോളുമാണ് വിജയ് ദേവരകൊണ്ട പങ്കുവച്ചത്.
കേരളത്തിലെ തേയില തോട്ടങ്ങള്‍ക്കിടയിലെ ഓടുന്നുവെന്ന് പറഞ്ഞ് രണ്ട് വീഡിയോ പങ്കുവച്ച വിജയ് ദേവരകൊണ്ട. ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്കൊപ്പം ഫോട്ടോയെടുത്ത വീഡിയോയും പങ്കുവച്ചു. ഒപ്പം താന്‍ ഓടിയ റൂട്ടും. ഫിറ്റ്നസ് ഗോളും വിജയ് ദേവരകൊണ്ട പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്. ഒക്ടോബര്‍ 11ന് ഇട്ട പോസ്റ്റ് ഇതിനകം 11 ലക്ഷത്തോളം പേര്‍ ലൈക്ക് അടിച്ചിട്ടുണ്ട്.
ഗൗതം തന്നൂരിയാണ് വിഡി 12 എഴുതി സംവിധാനം ചെയ്യുന്നത്. മിസ്റ്റര്‍ ബച്ചന്‍ എന്ന ചിത്രത്തിലെ നായിക ഭാഗ്യശ്രീയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. അനിരുദ്ധാണ് ചിത്രത്തിന്‍റെ സംഗീതം. സിത്താര എന്‍റര്‍ടെയ്മെന്‍റും ഫോര്‍ച്യൂണ്‍ 4 ഉം ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം അടുത്തവര്‍ഷം മാര്‍ച്ച് 28ന് റിലീസാകും എന്നാണ് വിവരം.
'ഇതിന്റെയൊക്കെ ആവശ്യമുണ്ടോ?': വിജയിയും ദേവികയും പങ്കിട്ട വീഡിയോയ്ക്ക് വിമർശനം