മെഗാസ്റ്റാർ റീ-റിലീസിന് ഒരുങ്ങുന്നു: ഇന്ദ്ര വീണ്ടും വെള്ളിത്തിരയിൽ

By Web Team  |  First Published Aug 19, 2024, 3:06 PM IST

മലയാളത്തിൽ ക്ലാസിക് സിനിമകളുടെ റീ-റിലീസ് പ്രവണത വ്യാപിക്കുമ്പോൾ, തെലുങ്കിൽ മെഗാസ്റ്റാർ ചിരഞ്ജീവിയുടെ ഹിറ്റ് ചിത്രം 'ഇന്ദ്ര' റീ-റിലീസിന് ഒരുങ്ങുന്നു. 


ഹൈദരാബാദ്: ക്ലാസിക് സിനിമകൾ റീ-റിലീസ് ചെയ്യുന്ന പ്രവണത മലയാളത്തിലും എത്തിയിരിക്കുകയാണ്. മോഹന്‍ലാല്‍ ചിത്രങ്ങളായ ദേവദൂതനും, മണിച്ചിത്രതാഴും ഇത്തരത്തില്‍ വിജയകരമായി പ്രദര്‍ശനം നടത്തി. ഇത്തരം ഒരു ട്രെന്‍റിന് തുടക്കം ഇട്ടത് തെലുങ്ക് സിനിമ മേഖലയാണ്. ഇപ്പോഴിത തെലുങ്കിലെ മറ്റൊരു മുൻനിര സൂപ്പർതാരത്തിന്‍റെ ചിത്രം കൂടി റീ-റിലീസിന് ഒരുങ്ങുന്നു. മഹേഷ് ബാബുവിൻ്റെ മുരാരി, ഒക്കഡു തുടങ്ങിയ സിനിമകളുടെ വിജയകരമായ റീ-റിലീസുകൾക്ക് ശേഷം, ഇപ്പോൾ മെഗാസ്റ്റാർ ചിരഞ്ജീവിയുടെ ഹിറ്റ് ചിത്രങ്ങളായ ഇന്ദ്ര റീ-റിലീസിന് എത്തിയിരിക്കുകയാണ്. 

ആരാധകർക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ച് ഇന്ദ്രയാണ് ഇപ്പോള്‍ ആദ്യം റിലീസിന് എത്തുന്നത്. ഓഗസ്റ്റ് 22 ന് 4K യിൽ ചിത്രം വീണ്ടും റിലീസ് ചെയ്യും, ഇത് വീണ്ടും ബിഗ് സ്‌ക്രീനിൽ കാണാനുള്ള ആകാംക്ഷയിലാണ് ആരാധകർ. നിരവധി തിയേറ്ററുകൾ ഇതിനകം ടിക്കറ്റുകള്‍ വിറ്റുതീർന്നു എന്നാണ് വിവരം. 

Latest Videos

2002ൽ ആദ്യമായി പുറത്തിറങ്ങിയ ഇന്ദ്ര വൻ വിജയമായിരുന്നു. ചിരഞ്ജീവിയുടെ ഏറ്റവും കളക്ഷന്‍ നേടിയ അക്കാലത്തെ ചിത്രവും ഇതായിരുന്നു. ബി. ഗോപാൽ സംവിധാനം ചെയ്ത് അശ്വിനി ദത്ത് നിർമ്മിച്ച ഈ ചിത്രത്തിൽ ചിരഞ്ജീവിയുടെ ഹീറോ റോളും സൊണാലി ബേന്ദ്ര, അന്തരിച്ച ആരതി അഗർവാൾ, പ്രകാശ് രാജ്, തുടങ്ങിയവരുടെ ശക്തമായ കഥാപാത്രങ്ങളും ഉണ്ട്. മണി ശർമ്മയാണ് ചിത്രത്തിന് സംഗീതം നല്‍കിയത്. 

തെലുങ്കില്‍ റീ-റിലീസ് തരംം ആഞ്ഞടിക്കുകയാണ്. നേരത്തെ മഹേഷ് ബാബുവിൻ്റെ മുരാരി ആഗോളതലത്തില്‍ തന്നെ വലിയ റെക്കോഡാണ് ഉണ്ടാക്കിയത്. സൂപ്പര്‍നാച്ചുറല്‍ ഫാമിലി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം 23 വര്‍ഷത്തിനിപ്പുറം മഹേഷ് ബാബുവിന്‍റെ പിറന്നാള്‍ ദിനമായ ഓഗസ്റ്റ് 9 നാണ് തിയറ്ററുകളിലെത്തിയത്. 

ഫലം ബോക്സ് ഓഫീസില്‍ മിന്നും പ്രകടനമാണ് ചിത്രം നടത്തുന്നത്. ആദ്യദിനം ഇന്ത്യയില്‍ നിന്ന് 4.75 കോടി നേടിയ ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 5.25 കോടിയും സ്വന്തമാക്കി. രണ്ടാം ദിനം ഇന്ത്യയില്‍ നിന്ന് 1.75 കോടിയും വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 60 ലക്ഷവും നേടിയ ചിത്രത്തിന്‍റെ രണ്ട് ദിവസത്തെ ആഗോള ഗ്രോസ് 7.10 കോടിയാണ്. ഇത് പത്ത് കോടിക്ക് മുകളിലാണ് ഇപ്പോള്‍ എന്നാണ് വിവരം. 

ഹിന്ദി ബെല്‍ട്ടും കീഴടക്കാൻ വിജയ്, ബോളിവുഡ് നായകൻമാര്‍ക്ക് സ്വപ്‍നം കാണാനാകാത്ത വൻ സ്‍ക്രീൻ കൗണ്ടുമായി ഗോട്ട്

തന്‍റെ ഫാഷന്‍ സെന്‍സിനെ എന്നും നാട്ടുകാര്‍ കളിയാക്കുന്നുവെന്ന് ആമിര്‍ ഖാന്‍
 

click me!