2016ല്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു.
ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ്. മമ്മൂട്ടി നായകനായി എത്തുന്ന ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. പടത്തിലെ മമ്മൂട്ടിയുടെ ലുക്കും ഗോകുൽ സുരേഷിന്റെ പ്രകടനവുമെല്ലാം ചർച്ചയായി മാറി. ഈ അവസരത്തിൽ മറ്റൊരു സിനിമയും ചർച്ചകളിൽ ഇടംനേടിയിരിക്കുകയാണ്.
ഗൗതം വാസുദേവ് മേനോന്‍- വിക്രം കൂട്ടുകെട്ടിലെ തമിഴ് സിനിമയായ 'ധ്രുവനച്ചത്തിരം' ആണത്. കഴിഞ്ഞ കുറേക്കാലമായി തമിഴ് സിനിമാസ്വാദകര്‍ കാത്തിരിക്കുന്നൊരു സിനിമ കൂടിയാണ് ധ്രുവനച്ചത്തിരം. പലപ്പോഴും റിലീസുകള്‍ പ്രഖ്യാപിക്കുകയും പിന്നീട് അവ മാറ്റുകയും ചെയ്തിട്ടുണ്ട്. മമ്മൂട്ടിയുടെ ഡൊമിനിക് അപ്ഡേറ്റിന് പിന്നാലെ ധ്രുവനച്ചത്തിരം ഉടനെ എങ്ങാനും റിലീസ് ചെയ്യുമോന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം. കഴിഞ്ഞ എട്ട് വര്‍ഷമായി കാത്തിരിക്കുകയാണെന്നും അടുത്ത വര്‍ഷമെങ്കിലും ചിത്രം റിലീസ് ചെയ്യണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്.
29-ാമത് ഐഎഫ്എഫ്കെയ്ക്ക് ഇനി എട്ട് നാൾ; പെണ്‍നോട്ടങ്ങളുമായി ഏഴ് ചിത്രങ്ങള്‍
2013ലാണ് ധ്രുവനച്ചത്തിരത്തെ കുറിച്ചുള്ള അപ്ഡേറ്റുകള്‍ വരുന്നത്. പിന്നാലെ 2016ല്‍ സിനിമയുടെ ചിത്രീകരണവും ആരംഭിച്ചു. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് സാമ്പത്തിക പ്രശ്നം കാരണം റിലീസ് നീണ്ടു പോവുകയായിരുന്നു. 2023 നവംബറില്‍ റിലീസ് ചെയ്യുമെന്നാണ് ഏറ്റവും ഒടുവില്‍ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. അടുത്തിടെ സിനിമ എന്ന് റിലീസ് ചെയ്യുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് 'വരും ധ്രുവം വരും' എന്ന് മാത്രമായിരുന്നു ഗൗതം മേനോന്‍ മറുപടി നല്‍കിയത്.
ഗൗതം വാസുദേവ് മേനോൻ തന്നെ രചനയും നിർവഹിക്കുന്ന ധ്രുവനച്ചത്തിരം വിനായകൻ ആണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. റിതു വര്‍മ്മ, രാധാകൃഷ്ണന്‍ പാര്‍ഥിപന്‍, ആര്‍ രാധിക ശരത്‍കുമാര്‍, സിമ്രാന്‍, വിനായകന്‍, ദിവ്യ ദര്‍ശിനി, മുന്ന സൈമണ്‍, വംശി കൃഷ്ണ, സലിം ബൈഗ്, സതീഷ് കൃഷ്ണന്‍, മായ എസ് കൃഷ്ണന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം