കാത്തിരിപ്പിനൊടുവില്‍ ഫഹദിന്റെ ആ ചിത്രം ഒടിടിയിലേക്ക്, എപ്പോള്‍, എവിടെ കാണാം?

By Web Team  |  First Published Nov 9, 2023, 10:22 AM IST

ഫഹദ് നായകനായ ആ വേറിട്ട ചിത്രം ഒടിടി റിലീസിന് തയ്യാറാകുകയാണ്.


ഫഹദ് നായകനായി എത്തിയ ഒരു ചിത്രമാണ് ധൂമം. ധൂമം ജൂലൈ 23ന് പ്രദര്‍ശനത്തിനെത്തിയതാണ്. ഫഹദിനറെ നായിക അപര്‍ണ ബാലമുരളിയായിരുന്നു. വേറിട്ട ഒരു പ്രമേയവുമായെത്തിയ ചിത്രത്തിനറെ ഒടിടി റിലീസ് അപ്‍ഡേറ്റാണ് ആരാധകര്‍ ചര്‍ച്ചയാക്കുകകയാണ്.

ധൂമം ആമസോണ്‍ പ്രൈം വീഡിയോ സ്വന്തമാക്കിയിരുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നവംബര്‍ മാസത്തില്‍ ഫഹദിന്റെ ധൂമം ഒടിടിയില്‍ എത്തും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ഒടിടിയില്‍ ധൂമം കാണാൻ നാളുകളായി താരത്തിന്റെ ആരാധകര്‍ കാത്തിരിക്കുകയുമാണ്. ചില ആഭ്യന്തര പ്രശ്‍നങ്ങള്‍ കാരണമാണ് ഒടിടി റിലീസ് താമസിക്കുന്നത് എന്നാണ് ജാഗ്രണ്‍ ഇംഗ്ലീഷ് നേരത്തെ റിപ്പോര്‍ട്ട് ചെയ്‍തത്. ഫഹദ് നായകനായ ധൂമം ഏത് ഒടിടി പ്ലാറ്റ്‍ഫോമിനാണ് വിറ്റത് എന്ന് നിര്‍മാതാക്കള്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. ഇക്കാര്യത്തില്‍ ആമസോണ്‍ പ്രൈം വീഡിയോയും പ്രതികരണം നടത്തിയിട്ടില്ല. എന്തായാലും ധൂമം ആമസോണ്‍ പ്രൈം വീഡിയോയില്‍ ധൂമം കാണാം എന്നാണ് നിലവില്‍ ലഭ്യമായ പുതിയ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്താകുന്നത്.

Latest Videos

മലയാളത്തില്‍ ധൂമമാണ് ഫഹദിന്റേതായി ഒടുവിലെത്തിയതും. സംവിധാനം പവൻ കുമാര്‍ ആയിരുന്നു. 'അവിനാശ്' എന്ന വേഷമായിരുന്നു ഫഹദിന്. പവൻ കുമാറാണ് ധൂമത്തിന്റെ തിരക്കഥ. മലയാളി നടൻ റോഷൻ മാത്യുവും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു. പ്രീത ജയരാമനാണ് ധൂമത്തിന്റെ ഛായാഗ്രാഹണം. പ്രീത ജയരാമൻ ധൂമത്തിനായി സംഗീത സംവിധാനം നിര്‍വഹിക്കുകയും അച്യുത് കുമാര്‍ വിനീത്, അനു മോഹൻ, ജോയ് മാത്യു, നന്ദു, ഭാനുമതി പയ്യന്നൂര്‍, ഉമ, സന്തോഷ് കര്‍കി എന്നിവരും പ്രധാന വേഷങ്ങളിലെത്തുകയും പൂര്‍ണിമ രാമസ്വാമി കോസ്റ്റ്യൂം നിര്‍വഹിക്കുകയും ചെയ്‍തപ്പോള്‍ നിര്‍മാണം വിജയ് കിരഗന്ദുറിന്റെ ഹൊംബാള ഫിലിംസിന്റെ ബാനറില്‍ ആണ്.

ഫഹദ് നായകനായി ഹനുമാൻ ഗിയര്‍ സിനിമ പ്രഖ്യാപിച്ചിട്ടുണ്ട്. സംവിധാനം സുധീഷ് ശങ്കറാണ്. എന്താണ് പ്രമേയമെന്ന് പുറത്തുവിട്ടിട്ടില്ല.  ഹനുമാൻ ഗിയര്‍ സൂപ്പര്‍ ഗുഡ് ഫിലിംസാണ് നിര്‍മിക്കുന്നത്.

Read More: ആദ്യം നായിക മഹിമയായിരുന്നില്ല, ഷെയ്‍ന്‍ ചിത്രത്തില്‍ എത്തേണ്ടിയിരുന്നത് ആ യുവ നടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

tags
click me!