'അമര്‍' കൈയടി നേടുമ്പോള്‍ ഫഹദ് അടുത്ത തമിഴ് സിനിമയുടെ ചിത്രീകരണത്തില്‍; മാമന്നന്‍ ഒരുങ്ങുന്നു

By Web Team  |  First Published Jun 6, 2022, 5:46 PM IST

വിക്രം ബോക്സ് ഓഫീസിലും ശ്രദ്ധേയ പ്രകടനമാണ് നടത്തുന്നത്


കമല്‍ ഹാസനൊപ്പം മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ച വിക്രം (Vikram) തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടുമ്പോള്‍ തന്‍റെ അടുത്ത സിനിമയുടെ ചിത്രീകരണ തിരക്കിലാണ് ഫഹദ് ഫാസില്‍ (Fahadh Faasil). അതും തമിഴിലാണ് എന്നതാണ് കൌതുകം. പരിയേറും പെരുമാളും കര്‍ണ്ണനും ഒരുക്കിയ മാരി സെല്‍വരാജ് (Mari Selvaraj) രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ പേര് മാമന്നന്‍ (Maamannan) എന്നാണ്. മാര്‍ച്ച് ആദ്യ വാരം ആരംഭിച്ച ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായതിനു ശേഷം രണ്ടാം ഷെഡ്യൂള്‍ ചെന്നൈയില്‍ പുരോഗമിക്കുകയാണ്. രണ്ടാഴ്ച മുന്‍പാണ് ഫഹദ് ചിത്രത്തില്‍ ജോയിന്‍ ചെയ്‍തത്. ഇപ്പോഴിതാ സിനിമയുടെ പുതിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

മിഷ്കിന്‍, ബാവ ചെല്ലദുരൈ എന്നിവര്‍ക്കും മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കുമൊപ്പം ഒഴിവുസമയം ചെലവഴിക്കുന്ന ഫഹദിനെ ചിത്രത്തില്‍ കാണാം. ഉദയനിധി സ്റ്റാലിനും കീര്‍ത്തി സുരേഷും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഫഹദിനൊപ്പം വടിവേലുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രതിനായക കഥാപാത്രമാണ് ഫഹദിന്‍റേത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഉദയനിധിയുടെ നെഞ്ചുക്കു നീതി എന്ന കഴിഞ്ഞ ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു. എ ആര്‍ റഹ്‍മാന്‍ ആണ് മാമന്നന് സംഗീതം പകരുന്നത്.

, Bava Chelladurai with on the sets of Mari Selvaraj's 👍 pic.twitter.com/p4yG4FxK6o

— Film Crazy (@filmcrazymedia)

Latest Videos

അതേസമയം ഫഹദ് ഫാസിന്‍റെ പ്രകടനവും കൈയടി നേടുന്ന വിക്രം ബോക്സ് ഓഫീസിലും ശ്രദ്ധേയ പ്രകടനമാണ് നടത്തുന്നത്. രണ്ട് ദിനങ്ങള്‍ കൊണ്ട് ചിത്രം 100 കോടി നേടിയിരുന്നു. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് വിക്രത്തിന്റെ നിര്‍മ്മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എസ്സ് ഡിസ്നി. കേരളത്തിൽ ഷിബു തമീൻസിന്റെ നേതൃത്വത്തിൽ റിയാ ഷിബുവിന്റെ എച്ച് ആർ പിക്ചേഴ്സ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. ലോകേഷിനൊപ്പം രത്നകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരൻ ആണ് ഛായാഗ്രാഹകൻ. സംഗീതം അനിരുദ്ധ് രവിചന്ദര്‍, എഡിറ്റിംഗ് ഫിലോമിന്‍ രാജ്, സംഘട്ടന സംവിധാനം അന്‍പറിവ്, കലാസംവിധാനം എന്‍ സതീഷ് കുമാര്‍, വസ്ത്രാലങ്കാരം പല്ലവി സിംഗ്, വി സായ്, കവിത ജെ, മേക്കപ്പ് ശശി കുമാര്‍, നൃത്തസംവിധാനം സാന്‍ഡി, ശബ്ദ സങ്കലനം കണ്ണന്‍ ഗണ്‍പത്, പബ്ലിസിറ്റി ഡിസൈനര്‍ ഗോപി പ്രസന്ന, സൗണ്ട് ഡിസൈനിംഗ് സിങ്ക് സിനിമ, വിഎഫ്എക്സ് യൂണിഫൈ മീഡിയ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എം സെന്തില്‍, അസോസിയേറ്റ് ഡയറക്ടേഴ്സ് മഗേഷ് ബാലസുബ്രഹ്മണ്യം, സന്തോഷ് കൃഷ്‍ണന്‍, സത്യ, വെങ്കി, വിഷ്‍ണു ഇടവന്‍, മദ്രാസ് ലോഗി വിഘ്നേഷ്, മേക്കിംഗ് വീഡിയോ എഡിറ്റ് പി ശരത്ത് കുമാര്‍.

click me!