അടുത്ത കൊല്ലം ഫഹദ് അങ്ങ് എടുക്കുമോ; 'ആവേശം വരുന്നു' റിലീസ് തീയതിയായി.!

By Web Team  |  First Published Dec 15, 2023, 6:55 PM IST

ബെംഗളൂരുവിലെ ഒരു കോളേജിന്‍റെ പാശ്ചത്തലത്തില്‍ പറയുന്ന വളരെ വ്യത്യസ്തമായ ഒരു ക്യാമ്പസ് ചിത്രമാണ് ഇതെന്നാണ് വിവരം. 


കൊച്ചി: രോമാഞ്ചം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവന്‍ അണിയിച്ചൊരുക്കുന്ന ചിത്രമാണ് ആവേശം. ചിത്രത്തില്‍ ഫഹദ് ഫാസിലാണ് പ്രധാന വേഷത്തില്‍‌ എത്തുന്നത്. ചിത്രത്തില്‍ തീര്‍ത്തും വ്യതസ്തമായ വേഷത്തിലായിരിക്കും ഫഹദ് എത്തുക എന്നത് നേരത്തെ വന്ന വാര്‍ത്തയാണ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്കിനൊപ്പം റിലീസ് തീയതിയും പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറക്കാര്‍. 

2024 വിഷു റിലീസ് ആയിട്ടായിരിക്കും ചിത്രം റിലീസാകുക. 2024 ഏപ്രില്‍ 11ന് ചിത്രം തീയറ്ററുകളില്‍ എത്തുക. ഫഹദിനെ ഒരു വലിയ ജനക്കൂട്ടം ആകാശത്തേക്ക് ഉയര്‍ത്തുന്നതാണ് ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക്. ഫഹദ് ഫാസില്‍ തന്നെയാണ് ഫസ്റ്റ്ലുക്ക് പുറത്തുവിട്ടത്. 

Latest Videos

നേരത്തെ ചിത്രത്തിലെ ചില ചിത്രീകരണ ചിത്രങ്ങള്‍ വൈറലായിരുന്നു. ഒരു ഗുണ്ടപടയ്ക്കൊപ്പം നില്‍ക്കുന്ന ഫഹദിനെയാണ് സോഷ്യല്‍ മീഡിയയില്‍‌ ലീക്കായി പിന്നീട് വൈറലായ ചിത്രത്തില്‍ കാണുന്നത്. കട്ടിമീശയും കറുപ്പ് വസ്ത്രവുമണിഞ്ഞുളള ഫഹദിന്റെ ഗെറ്റപ്പ് എന്തായാലും പുതുമയാണ് എന്നാണ് സിനിമ വൃത്തങ്ങളിലെ ചര്‍ച്ച രോമാഞ്ചത്തിലൂടെ ശ്രദ്ധേയനായ സജിനെയും ഈ ചിത്രത്തില്‍ കാണാം. ചിത്രം നിര്‍മ്മിക്കുന്നത് അന്‍വര്‍ റഷീദാണ്.

ബെംഗളൂരുവിലെ ഒരു കോളേജിന്‍റെ പാശ്ചത്തലത്തില്‍ പറയുന്ന വളരെ വ്യത്യസ്തമായ ഒരു ക്യാമ്പസ് ചിത്രമാണ് ഇതെന്നാണ് വിവരം. നര്‍‌മ്മത്തിന് പ്രധാന്യം നല്‍കിയാണ് ചിത്രം ഒരുക്കുന്നത്. ജിത്തു മാധവന്‍ തന്നെയാണ് തിരക്കഥ. സമീര്‍ താഹിറാണ് ക്യാമറ. സുഷിന്‍ ശ്യാം ആണ് സംഗീതം നിര്‍വഹിക്കുന്നത്. രോമാഞ്ചത്തില്‍ അഭിനയിച്ച പ്രധാന താരങ്ങള്‍ എല്ലാം ആവേശത്തില്‍ അഭിനയിക്കുന്നുണ്ടെന്നാണ് വിവരം.

പാച്ചുവും അത്ഭുത വിളക്കുമാണ് അവസാനമായി ഫഹദ് മലയാളത്തില്‍ നായകനായി എത്തിയ ചിത്രം. അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ചിത്രം തീയറ്ററില്‍ മികച്ച പ്രകടനം നടത്തിയിരുന്നു. അടുത്തിടെ തമിഴില്‍ മാരി സെല്‍വരാജ് സംവിധാനം ചെയ്ത മാമന്നന്‍ ചിത്രത്തിലെ വില്ലന്‍ കഥാപാത്രം രത്നവേല്‍ ഫഹദിന്‍റെ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ്. അതേ സമയം രജനികാന്ത് നായകനാകുന്ന ചിത്രത്തില്‍‌ ഫഹദ് അഭിനയിക്കുന്നു എന്ന വാര്‍ത്തയും അടുത്തിടെ പുറത്തുവന്നിരുന്നു.

അല്ലു അര്‍ജുന് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത പുഷ്പയുടെ അടുത്ത ഭാഗത്തും വില്ലനായി എത്തുന്നത് ഫഹദാണ്. ആ വേഷം ഏറെ ശ്രദ്ധിക്കപ്പെടും എന്നാണ് വിവരം.  

അജിത്ത് പടം കൈയ്യിന്ന് പോയി പുതിയ പടം 'എല്‍ഐസി' തുടങ്ങിയ വിഘ്നേശ് ശിവനെ വലച്ച് പുതിയ വിവാദം.!

ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കുന്നത് വിലക്കി നയന്‍താര; കാരണം ഇതാണ്.!
 

click me!