രത്നവേല്‍ തമിഴകത്ത് വന്‍ തരംഗം പിന്നാലെ ഫഹദിന്‍റെ അടുത്ത തമിഴ് ചിത്രം രജനികാന്തിനൊപ്പം ?

By Web Team  |  First Published Aug 4, 2023, 6:40 PM IST

ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ടിജി ജ്ഞാനവേല്‍ ആണ്. 2021ല്‍ തമിഴ് സിനിമ ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ജയ് ഭീം എന്ന ചിത്രം ഒരുക്കിയ സംവിധായകനാണ് ജ്ഞാനവേല്‍. 


ചെന്നൈ: രജനികാന്ത് നായകനാകുന്ന ജയിലറിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യ. കാരണം തെന്നിന്ത്യയിലെ വിവിധ ഭാഷകളിലെ പ്രധാന നടന്മാര്‍ എല്ലാം സൂപ്പര്‍ സ്റ്റാറിനൊപ്പം ചിത്രത്തില്‍ അണിനിരക്കുന്നു എന്നത് തന്നെ കാരണം. അതേ സമയം നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ജയിലര്‍ റിലീസ് ആകുന്നതിന് മുന്‍‌പ് തന്നെ രജനി പ്രധാന വേഷത്തില്‍‌ എത്തുന്ന തലൈവര്‍ 170 ചര്‍ച്ചയാകുകയാണ്. 

ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ടിജി ജ്ഞാനവേല്‍ ആണ്. 2021ല്‍ തമിഴ് സിനിമ ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ജയ് ഭീം എന്ന ചിത്രം ഒരുക്കിയ സംവിധായകനാണ് ജ്ഞാനവേല്‍. അതിനാല്‍ തന്നെ പതിവ് മാസ് ആക്ഷന്‍ രീതിയില്‍ ആല്ലാതെ രജനി ചിത്രത്തില്‍ എത്തുമെന്നാണ് കോളിവുഡിലെ സംസാരം. എന്നാല്‍ ചിത്രം ബിഗ് ബജറ്റ് പ്രൊജക്ടായിരിക്കും എന്നാണ് പുറത്തുവരുന്ന വിവരം. 

Latest Videos

പുതുതായി വിവിധ തമിഴ് സൈറ്റുകള്‍ ചിത്രത്തിലെ താര നിര സംബന്ധിച്ച് സൂചനകള്‍ നല്‍കുന്നുണ്ട്. ഇത് പ്രകാരം മലയാളത്തില്‍ നിന്നും ഫഹദ് ഫാസിലും, മഞ്ജു വാര്യരും ചിത്രത്തിലുണ്ടായേക്കും എന്നാണ് സൂചന. മാമന്നന്‍ ചിത്രത്തിലെ രത്ന വേല്‍ എന്ന വില്ലന്‍ കഥാപാത്രം തമിഴകത്ത് വന്‍ ചലനം ഉണ്ടാക്കിയതിന് പിന്നാലെയാണ് ഫഹദ് രജനി ചിത്രത്തില്‍‌ എന്ന സൂചന വരുന്നത്. 

അജിത്ത് നായകനായ തുനിവായിരുന്നു മഞ്ജു വാര്യരുടെ അവസാനത്തെ തമിഴ് ചിത്രം. ഇതില്‍ ഒരു ആക്ഷന്‍ റോളിലാണ് മഞ്ജു എത്തിയത്. അതിന് ശേഷമാണ് പുതിയ വാര്‍ത്ത. ഇതിന് പുറമേ തെലുങ്ക് താരം നാനിയുടെ പേരും ഈ പ്രൊജക്ടില്‍ പറഞ്ഞു കേള്‍ക്കുന്നുണ്ട്. എന്നാല്‍ ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം മാത്രമേ ഇതില്‍ അന്തിമ തീരുമാനം എടുക്കുവെന്നാണ് ലൈക്കയും സംവിധായകനുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. അതേ സമയം തന്നെ വിവിധ തലത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. 

കൊല്ലം സുധിക്ക് വീടൊരുങ്ങും: വീട് വയ്ക്കാന്‍ സ്ഥലം ദാനം നല്‍കി പുരോഹിതന്‍

രജനികാന്ത്, മോഹന്‍ലാല്‍, ശിവരാജ് കുമാര്‍: ജയിലറിലെ ഒരോ താരങ്ങളും വാങ്ങിയ പ്രതിഫലം

ഏഷ്യാനെറ്റ് ന്യുസ് ലൈവ് കാണാം
 

click me!