'ആവേശ'ത്തില്‍ 'രോമാഞ്ചം' ഉണ്ടോ?: വന്‍ സൂചന പുറത്തുവന്നു.!

By Web Team  |  First Published Sep 10, 2023, 4:25 PM IST

രോമാഞ്ചം എന്ന ചിത്രത്തില്‍ സയിദ് എന്ന കഥാപാത്രത്തെ ചെമ്പന്‍ അവതരിപ്പിത്തിരുന്നു. ഒരു രംഗത്ത് മാത്രം എത്തുന്ന ഈ കഥാപാത്രം തീയറ്ററില്‍ വലിയ ഓളമാണ് ഉണ്ടാക്കിയത്. 


കൊച്ചി: ഈ വര്‍ഷത്തെ മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളില്‍ ഇടം പിടിച്ച ചിത്രമാണ് രോമാഞ്ചം. നവാഗതനായ ജിത്തു മാധവ് സംവിധാനം ചെയ്ത ചിത്രം യുവ പ്രേക്ഷകരെയാണ് കൂടുതല്‍ ആകര്‍ഷിച്ചത്. ഹൊറര്‍ കോമഡി എന്ന വിഭാഗത്തില്‍ വരുന്ന ചിത്രത്തിന്‍റെ സ്പിന്‍ ഓഫാണ് ഇതേ സംവിധായകന്‍റെ പുതിയ ചിത്രം എന്നാണ് പുറത്തുവരുന്ന സൂചനകള്‍. 

ഫഹദ് ഫാസിൽ നായകനാവുന്ന ഇപ്പോള്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന ആവേശം എന്ന ചിത്രത്തെക്കുറിച്ചാണ് ഈ സൂചന. ചിത്രത്തിലെ ഫഹദിന്‍റെ ചിത്രങ്ങള്‍ നേരത്തെ ചോര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് ചിത്രം ഏറെ ചര്‍ച്ചയായി വരുമ്പോഴാണ് നടന്‍ ചെമ്പന്‍ വിനോദ് നിര്‍ണ്ണായക വെളിപ്പെടുത്തല്‍ നടത്തിയത്. 

Latest Videos

രോമാഞ്ചം എന്ന ചിത്രത്തില്‍ സയിദ് എന്ന കഥാപാത്രത്തെ ചെമ്പന്‍ അവതരിപ്പിത്തിരുന്നു. ഒരു രംഗത്ത് മാത്രം എത്തുന്ന ഈ കഥാപാത്രം തീയറ്ററില്‍ വലിയ ഓളമാണ് ഉണ്ടാക്കിയത്. അടുത്തിടെ ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് രോമാഞ്ചത്തിന്‍റെ സ്പിന്‍ ഓഫാണ് ആവേശം എന്ന സൂചന നല്‍കുന്ന കാര്യങ്ങള്‍ ചെമ്പന്‍ പറഞ്ഞത്. 

സംവിധായന്‍ ജിത്തുവിന്‍റെ ജീവിതത്തില്‍ നടന്ന കാര്യങ്ങളാണ് രോമാഞ്ചത്തില്‍ കാണിക്കുന്നത്. ആവേശവും അങ്ങനെയൊരു ചിത്രമായിരിക്കാം. അവരുടെ കോളേജ് കാലത്ത് നടന്ന ഭയങ്കര സംഭവം, അതുമായി ബന്ധപ്പെട്ട വര്‍ക്കാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് എന്നാണ് പറഞ്ഞത്. എന്തെങ്കിലും മാറ്റം ഉണ്ടോ എന്ന് അറിയില്ല. 

റിയല്‍ ലൈഫ് കഥാപാത്രമാണ് സയിദ്. എല്ലാം സിനിമയില്‍ കാണിക്കുന്നത് പോലെ അല്ലെങ്കിലും 80 ശതമാനം ശരിക്കും സംഭവിച്ചതാണെന്നാണ് പറയുന്നത്. ആ കഥാപാത്രമാണ് രോമാഞ്ചത്തില്‍ വന്നു പോകുന്നത്. അയാളുടെ പുറത്തെ പ്രവര്‍ത്തികളും ജീവിത സംഭവങ്ങളുമാണ് ഫഹദ് സിനിമയില്‍ കാണിക്കുന്നത് - ചെമ്പന്‍ പറയുന്നു.  

സണ്ണിവെയ്നും ലുക്മാനും തമ്മിലടി വീഡിയോ വൈറലായി: സിനിമ പ്രമോഷനോ, ശരിക്കും അടിയോ.!

'കിരീടം' കലിപ്പന്‍ വീണ്ടും 'സേതുമാധവനെ' കണ്ടു; പുതിയ മോഹന്‍ലാല്‍ ചിത്രത്തില്‍ ഒരു വേഷവും കിട്ടി.!

Asianet News Live
 

click me!