ഫഹദിന്റെ ’മാലിക്’ തിയേറ്ററിൽ; പെരുന്നാൾ ദിനത്തിൽ വമ്പന്‍ റിലീസ്

By Web Team  |  First Published Dec 22, 2020, 9:26 PM IST

മഹേഷ് നാരായണന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥയും എഡിറ്റിംഗും അദ്ദേഹം തന്നെയാണ് നിർവഹിക്കുന്നത്. നിമിഷ സജയനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. 


ലയാള സിനിമാരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഫഹദ് ഫാസില്‍ ചിത്രം മാലിക്കിന്‍റെ തിയേറ്റര്‍ റിലീസ് പ്രഖ്യാപിച്ചു. 2021 മെയ് 13ന് പെരുന്നാൾ ദിനത്തിലാണ് ചിത്രം തിയേറ്ററുകളിൽ എത്തുക. കൊവിഡ് ഭീഷണിയെ തുടര്‍ന്ന് ചിത്രം ഒ.ടി.ടി റിലീസിന് വരുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ മാലിക് തിയേറ്ററുകളില്‍ തന്നെ എത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയച്ചതോടെ സന്തോഷത്തിലാണ് ആരാധകര്‍. സിനിമയുടെ സെന്‍സറിംഗ് പൂര്‍ത്തിയായി. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. 

മഹേഷ് നാരായണന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥയും എഡിറ്റിംഗും അദ്ദേഹം തന്നെയാണ് നിർവഹിക്കുന്നത്. നിമിഷ സജയനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. നരച്ച മുടിയിഴകളും കുഴിഞ്ഞ കണ്ണുകളുമായുള്ള ഫഹദിന്റെ മേക്ക് ഓവര്‍ ലുക്കായിരുന്നു പോസ്റ്ററില്‍. 

Latest Videos

undefined

27 കോടിയോളം മുതല്‍മുടക്കുള്ള മാലിക് ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് ആണ് നിര്‍മ്മിക്കുന്നത്. ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്, നിമിഷ സജയന്‍, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്ദുനാഥ് എന്നിവരും മാലിക്കിലുണ്ട്. ടേക്ക് ഓഫിന് ശേഷം സാനു ജോണ്‍ വര്‍ഗീസ് മഹേഷ് നാരായണന് വേണ്ടി ഫ്രെയിമുകള്‍ ഒരുക്കുന്നു. സംഗീതം ഒരുക്കിയിരിക്കുന്നത് സുഷിന്‍ ശ്യാമാണ്.

#Malik in Theatres from May 13 , 2021

Posted by Fahadh Faasil on Tuesday, 22 December 2020
click me!