ഒരു ഗുണ്ടപടയ്ക്കൊപ്പം നില്‍ക്കുന്ന ഫഹദിനെയാണ് സോഷ്യല്‍ മീഡിയയില്‍ ലീക്കായി പിന്നീട് വൈറലായ ചിത്രത്തില്‍ കാണുന്നത്.
കൊച്ചി: രോമാഞ്ചം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവന്‍ അണിയിച്ചൊരുക്കുന്ന ചിത്രമാണ് ആവേശം. ചിത്രത്തില്‍ ഫഹദ് ഫാസിലാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ചിത്രത്തില്‍ തീര്‍ത്തും വ്യതസ്തമായ വേഷത്തിലായിരിക്കും ഫഹദ് എത്തുക എന്നതാണ് നേരത്തെ വന്ന വാര്‍ത്തകള്‍. അത് ശരിവയ്ക്കുന്ന രീതിയില്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ലൊക്കേഷനിലെ ഒരു ചിത്രം ചോര്‍ന്നിരിക്കുകയാണ് ഇപ്പോള്‍.
ഒരു ഗുണ്ടപടയ്ക്കൊപ്പം നില്‍ക്കുന്ന ഫഹദിനെയാണ് സോഷ്യല്‍ മീഡിയയില്‍ ലീക്കായി പിന്നീട് വൈറലായ ചിത്രത്തില്‍ കാണുന്നത്. കട്ടിമീശയും കറുപ്പ് വസ്ത്രവുമണിഞ്ഞുളള ഫഹദിന്റെ ഗെറ്റപ്പ് എന്തായാലും പുതുമയാണ് എന്നാണ് സിനിമ വൃത്തങ്ങളിലെ ചര്‍ച്ച രോമാഞ്ചത്തിലൂടെ ശ്രദ്ധേയനായ സജിനെയും ഈ ചിത്രത്തില്‍ കാണാം. ചിത്രം നിര്‍മ്മിക്കുന്നത് അന്‍വര്‍ റഷീദാണ്.
ബെംഗളൂരുവിലെ ഒരു കോളേജിന്‍റെ പാശ്ചത്തലത്തില്‍ പറയുന്ന വളരെ വ്യത്യസ്തമായ ഒരു ക്യാമ്പസ് ചിത്രമാണ് ഇതെന്നാണ് വിവരം. നര്‍മ്മത്തിന് പ്രധാന്യം നല്‍കിയാണ് ചിത്രം ഒരുക്കുന്നത്. ജിത്തു മാധവന്‍ തന്നെയാണ് തിരക്കഥ. സമീര്‍ താഹിറാണ് ക്യാമറ. സുഷിന്‍ ശ്യാം ആണ് സംഗീതം നിര്‍വഹിക്കുന്നത്. രോമാഞ്ചത്തില്‍ അഭിനയിച്ച പ്രധാന താരങ്ങള്‍ എല്ലാം ആവേശത്തില്‍ അഭിനയിക്കുന്നുണ്ടെന്നാണ് വിവരം.
പാച്ചുവും അത്ഭുത വിളക്കുമാണ് അവസാനമായി ഫഹദ് മലയാളത്തില്‍ നായകനായി എത്തിയ ചിത്രം. അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ചിത്രം തീയറ്ററില്‍ മികച്ച പ്രകടനം നടത്തിയിരുന്നു. അടുത്തിടെ തമിഴില്‍ മാരി സെല്‍വരാജ് സംവിധാനം ചെയ്ത മാമന്നന്‍ ചിത്രത്തിലെ വില്ലന്‍ കഥാപാത്രം രത്നവേല്‍ ഫഹദിന്‍റെ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ്. അതേ സമയം രജനികാന്ത് നായകനാകുന്ന ചിത്രത്തില്‍ ഫഹദ് അഭിനയിക്കുന്നു എന്ന വാര്‍ത്തയും അടുത്തിടെ പുറത്തുവന്നിരുന്നു.
അല്ലു അര്‍ജുന് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത പുഷ്പയുടെ അടുത്ത ഭാഗത്തും വില്ലനായി എത്തുന്നത് ഫഹദാണ്. ആ വേഷം ഏറെ ശ്രദ്ധിക്കപ്പെടും എന്നാണ് വിവരം.
കിംഗ് ഓഫ് കൊത്ത കാണാന്‍ രാവിലെ ഏഴു മണിക്ക് ഫാന്‍സ് ഷോയ്ക്ക് മുഖം മറച്ചെത്തി നടി
'മലൈക്കയും അര്‍ജുനും വേര്‍പിരിഞ്ഞു':'കാരണക്കാരി'യായി ചിത്രീകരിച്ച നടിക്ക് പറയാനുള്ളത്.!