യാഷ് രാജ് ഫിലിംസ് സ്പൈ യൂണിവേഴ്സിലേക്ക് പുതിയൊരു താരം വരുന്നു.!

By Web Team  |  First Published Jul 14, 2023, 1:22 PM IST

 ആലിയ ഭട്ട് യാഷ് രാജ് ഫിലിംസ് സ്പൈ യൂണിവേഴ്സിലേക്ക് വരുന്നു. ആലിയ പ്രധാന വേഷത്തില്‍‌ എത്തുന്ന വുമണ്‍ സ്പൈ ചിത്രം വൈആര്‍എഫ് പ്ലാന്‍ ചെയ്യുന്നുവെന്നാണ് വിവരം. 


മുംബൈ: ഇന്ത്യന്‍ സിനിമയില്‍ ഇന്ന് ഏറ്റവും ബ്രാന്‍ഡ് മൂല്യമുള്ള സിനിമാ ഫ്രാഞ്ചൈസിയാണ് യാഷ് രാജ് ഫിലിംസ് സ്പൈ യൂണിവേഴ്സ് എന്ന് പേരിട്ടിരിക്കുന്ന സിനിമകള്‍. 2012 ല്‍ ഏത് ഥാ ടൈഗര്‍ മുതലാരംഭിക്കുന്ന പരമ്പരയിലെ എല്ലാ ചിത്രങ്ങളും വിജയങ്ങളായിരുന്നെങ്കിലും ഏറ്റവും ഒടുവില്‍ എത്തിയ ഷാരൂഖ് ഖാന്‍ ചിത്രം പഠാന്‍ ആ മുന്‍ വിജയങ്ങളെയെല്ലാം നിഷ്പ്രഭമാക്കി. 

ഈ ഫ്രാഞ്ചൈസിയിലെ അടുത്ത ചിത്രം ഈ വര്‍ഷം തന്നെ പുറത്തെത്തുന്നുണ്ട്. സല്‍മാന്‍ ഖാന്‍ അവതരിപ്പിക്കുന്ന ടൈഗറിന്‍റെ മൂന്നാം വരവായ ടൈഗര്‍ 3 ആണ് അത്. ഇപ്പോഴിതാ മറ്റൊരു പുതിയ അപ്ഡേറ്റാണ് സ്പൈ യൂണിവേഴ്സ് സംബന്ധിച്ച് വരുന്നത്. ആലിയ ഭട്ട് യാഷ് രാജ് ഫിലിംസ് സ്പൈ യൂണിവേഴ്സിലേക്ക് വരുന്നു. ആലിയ പ്രധാന വേഷത്തില്‍‌ എത്തുന്ന വുമണ്‍ സ്പൈ ചിത്രം വൈആര്‍എഫ് പ്ലാന്‍ ചെയ്യുന്നുവെന്നാണ് വിവരം. 

Latest Videos

“ബോളിവുഡിലെ വലിയ ക്രൗഡ് പുള്ളറായ ഫീമെയില്‍ ലീഡാണ് ആലിയ ഭട്ട്. സൽമാൻ ഖാൻ, ഹൃത്വിക് റോഷൻ, ഷാരൂഖ് ഖാൻ എന്നിവരെപ്പോലെ വൈആര്‍എഫ് സ്പൈ യൂണിവേഴ്‌സിൽ ഒരു സൂപ്പർ ഏജന്റായി ഇവരും എത്തും. ആദിത്യ ചോപ്രയും സംഘവും ആലിയ ഭട്ടിനൊപ്പം ഒരു സ്പൈ ചിത്രം ആസൂത്രണം ചെയ്ത് വരുകയാണ്. ഇത് ആലിയയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രം ആയിരിക്കും” പേരിടാത്ത ചിത്രത്തെക്കുറിച്ച് വൈആര്‍എഫ് കേന്ദ്രങ്ങളെ ഉദ്ധരിച്ച പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്തു. 

ആലിയയെ സ്പൈ യൂണിവേഴ്സിലേക്ക് തിരഞ്ഞെടുക്കുക വഴി ആലിയയുടെ സ്ഥിരം റോളുകളില്‍ നിന്നും മാറി വലിയൊരു മാറ്റമാണ് വൈആര്‍എഫ് ഉദ്ദേശിക്കുന്നത് എന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് പറയുന്നത്. 

2024ല്‍ യാഷ് രാജ് ഫിലിംസ് സ്പൈ യൂണിവേഴ്സിലെ എട്ടാമത്തെ പടമായിട്ടായിരിക്കും ആലിയയുടെ പടം എത്തുക എന്നാണ് വിവരം. സൽമാൻ ഖാനും കത്രീന കൈഫും പ്രധാന വേഷത്തില്‍ എത്തുന്ന യാഷ് രാജ് ഫിലിംസ് സ്പൈ യൂണിവേഴ്സിലെ ടൈഗർ 3 ഈ ദീപാവലിക്ക് റിലീസ് ചെയ്യുമെന്നാണ് വിവരം. അതിന് പിന്നാലെ ഹൃത്വിക് റോഷൻ,  ജൂനിയർ എൻടിആർ, കിയാര അദ്വാനി എന്നിവർ അഭിനയിക്കുന്ന വാർ 2 നവംബറിൽ ആരംഭിക്കും. ടൈഗർ വെര്‍സസ് പത്താൻ എന്ന ചിത്രത്തിലൂടെ ഷാരൂഖ് ഖാനും സൽമാൻ ഖാനും ഒന്നിക്കുന്ന ചിത്രം അടുത്തവര്‍ഷം ഉണ്ടാകും. അതിന് ശേഷമായിരിക്കും ആലിയയുടെ ചിത്രം. 

മെഡിക്കല്‍ സയന്‍സില്‍ ഇല്ലാത്ത അത്ഭുതം നടന്നു; അവസാനത്തെ അരമണിക്കൂറില്‍ നടന്നത് ബാല പറയുന്നു.!

​​​​​​​ 63 വര്‍ഷത്തിന് ശേഷം സ്തംഭിച്ച് ഹോളിവുഡ്; എഴുത്തുകാര്‍ക്ക് പുറമേ അഭിനേതാക്കളും പണിമുടക്കില്‍

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്- Click Here

click me!