സിബി മലയിൽ, ലാൽ ജോസ്, മധുപാൽ അടക്കമുള്ളവരാണ് ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയത്
നവാഗതനായ കമൽ കുപ്ലേരി സംവിധാനം ചെയ്യുന്ന ഏനുകുടി എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തെത്തി. പ്രശസ്ത സംവിധായകരായ സിബി മലയിൽ, ലാൽ ജോസ്, മധുപാൽ, വി എം വിനു, അജയ് വാസുദേവ്, സോഹൻ സീനുലാൽ, ഷാജൂൺ കാര്യാൽ, ജി എസ് വിജയൻ, ജോസ് തോമസ്, മോഹൻ കുപ്ലേരി, കുക്കു സുരേന്ദ്രൻ, വേണുഗോപാൽ തുടങ്ങിയവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.
ശ്രീമുകാംബിക കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഗിരീഷ് കുന്നുമ്മൽ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ
ശശീന്ദ്രൻ നായർ, ഛായാഗ്രഹണം വി കെ പ്രദീപ്, എഡിറ്റിംഗ് കപിൽ കൃഷ്ണ, രചന ഒ കെ പ്രഭാകരൻ, ഗാനരചന പ്രമോദ് കാപ്പാട്, സംഗീതം ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ, ആലാപനം ദേവനന്ദ ഗിരീഷ്, ബിജിഎം പണ്ഡിറ്റ് രമേശ് നാരായണൻ, സ്റ്റിൽസ് ജിതേഷ് സി ആദിത്യ, പരസ്യകല ജിസ്സൺ പോൾ, മേക്കപ്പ് ഒ മോഹൻ, കലാസംവിധാനം സുരേഷ് ഇരുളം, സൗണ്ട് ഡിസൈൻ ബിനൂപ് സഹദേവൻ, സ്റ്റുഡിയോ ലാൽ മീഡിയ, പ്രൊജക്റ്റ് ഡിസൈനർ കെ മോഹൻ (സെവൻ ആർട്സ്).
undefined
ഏറെ വ്യത്യസ്തമായ കഥാപശ്ചാത്തലം പ്രമേയമായുള്ള ഈ സിനിമയുടെ ചിത്രീകരണം കാസർഗോഡ്, പളനി എന്നിവിടങ്ങളിലായി ജനുവരി 22 ന് ആരംഭിക്കും. പി ആർ ഒ- എ എസ് ദിനേശ്.
ALSO READ : ഗോത്ര വൈദ്യം പ്രമേയമാക്കി സിനിമ; 'ആദി മര്ന്ത്' ആരംഭിച്ചു