നിങ്ങള്‍ക്ക് അനുയോജ്യമല്ലാത്ത ഒരാളെ ഹൃദയം തുറന്ന് സ്‌നേഹിക്കാന്‍ മാത്രം വിഡ്ഢിയല്ല നിങ്ങള്‍ എന്ന തലക്കെട്ടാണ് കുറിപ്പിന് എലിസബത്ത് നല്‍കിയത്.
കൊച്ചി: ഭാര്യ എലിസബത്തുമായി പിരിഞ്ഞാണ് നടന്‍ ബാല താമസിക്കുന്നത് എന്ന് അടുത്തിടെ വന്ന വാര്‍ത്തയാണ്. എന്നാല്‍ ഇപ്പോള്‍ എലിസബത്ത് നേരിട്ട് അല്ലാതെ ഈ ബന്ധത്തെക്കുറിച്ച് വിശദീകരിക്കുന്ന രീതിയിലുള്ള കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്. ബന്ധത്തിലെ വേദനകളും സങ്കടവും എല്ലാം കുറിപ്പില്‍ തങ്ങിനില്‍ക്കുന്നു എന്നതാണ് വായിക്കുന്നവര്‍ പറയുന്നത്.
നേരത്തെ എലിസബത്ത് ഇട്ട കുറിപ്പും ഏറെ ശ്രദ്ധിക്കപ്പട്ടിരുന്നു. എല്ലാം ചെയ്തു കൊടുത്ത് കൂടെ നിന്നിട്ടും നമ്മളെ ഒന്നുമല്ലാതാക്കുന്നവരെക്കുറിച്ചായിരുന്നു എലിസബത്തിന്റെ ആദ്യത്തെ കുറിപ്പ്. ഇപ്പോഴിതാ എലിസബത്തിന്റെ പുതിയ പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ഒരു പുസ്തകത്തില്‍ നിന്നുള്ള വരികളാണ് എലിസബത്ത് പങ്കുവച്ചിരിക്കുന്നത്.
നിങ്ങള്‍ക്ക് അനുയോജ്യമല്ലാത്ത ഒരാളെ ഹൃദയം തുറന്ന് സ്‌നേഹിക്കാന്‍ മാത്രം വിഡ്ഢിയല്ല നിങ്ങള്‍ എന്ന തലക്കെട്ടാണ് കുറിപ്പിന് എലിസബത്ത് നല്‍കിയത്. ഇതിന് എലിസബത്ത് അടിക്കുറിപ്പുകളൊന്നും നല്‍കിയിട്ടില്ല.
ഹൃദയശുദ്ധിയുള്ളവര്‍ സ്‌നേഹിക്കുന്നവരില്‍ നിന്നും നേരിടുന്ന തിരിച്ചടികളെക്കുറിച്ചാണ് കുറിപ്പ് പറയുന്നത്. എന്തുകൊണ്ടാണ് എലിസബത്ത് താന്‍ ഇത്തരത്തിലൊരു കുറിപ്പ് പങ്കുവച്ചതെന്ന് പറഞ്ഞിട്ടില്ല. എന്നാല്‍ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ ഇത് ബാല എലിസബത്ത് ബന്ധവുമായി ബന്ധപ്പെട്ടതാണ് എന്ന രീതിയിലാണ് പ്രചരിക്കുന്നത്.
ഗായിക അമൃത സുരേഷിനെയായിരുന്നു ബാല ആദ്യം വിവാഹം കഴിച്ചിരുന്നത്. ഇരുവരുടെയും ബന്ധം പിന്നീട് പിരിയുകയായിരുന്നു. 2021 ലാണ് ബാലയും ഡോക്ടറായ എലിസബത്തും വിവാഹിതരാകുന്നത്. കരള്‍ രോഗത്തെ തുടര്‍ന്ന് ബാല ആശുപത്രിയിലായിരുന്ന സമയത്ത് എലിസബത്തായിരുന്നു എല്ലാ കാര്യങ്ങളും നോക്കി കൂടെ നിന്നിരുന്നത്.
എനിക്ക് റോള്‍ തന്നാല്‍ നിങ്ങളുടെ പടം പൊട്ടും, കാരണം: അനിമല്‍ സംവിധായകനോട് കങ്കണ.!
ആനന്ദ് അംബാനിയുടെ വിവാഹാഘോഷത്തിന് രണ്‍ബീറിന്‍റെയും ആലിയയുടെയും ഡാന്‍സ്.!