റൂബൻ തന്‍റെ ഷെഡ്യൂളുകള്‍ 'പുഷ്പ 2: ദ റൂൾ' എന്ന ചിത്രത്തിനായി പരാമാവധി ക്രമീകരിച്ചിട്ടും നടക്കാത്തതിനാല്‍ അവസാനഘട്ടത്തില്‍ പിന്‍മാറുകയായിരുന്നു എന്നാണ് വിവരം
ഹൈദരാബാദ്: ഇന്ത്യന്‍ സിനിമ ലോകം ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന അല്ലു അർജുന്‍ നായകനായ 'പുഷ്പ 2: ദ റൂൾ' എഡിറ്റര്‍ ചിത്രത്തില്‍ നിന്നും പിന്‍മാറിയതായി വാര്‍ത്ത. ആദ്യ ഭാഗത്തിന്‍റെ വിജയത്തിൽ പ്രധാന പങ്കുവഹിച്ച എഡിറ്റർ ആന്‍റണി റൂബൻ ഷെഡ്യൂള്‍ തര്‍ക്കങ്ങളാലാണ് ചിത്രം ഉപേക്ഷിച്ചത് എന്നാണ് വിവരം.
നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളില്‍ തന്‍റെ എഡിറ്റിംഗ് വൈദഗ്ധ്യത്തിന് പേരുകേട്ട റൂബൻ തന്‍റെ ഷെഡ്യൂളുകള്‍ 'പുഷ്പ 2: ദ റൂൾ' എന്ന ചിത്രത്തിനായി പരാമാവധി ക്രമീകരിച്ചിട്ടും നടക്കാത്തതിനാല്‍ അവസാനഘട്ടത്തില്‍ പിന്‍മാറുകയായിരുന്നു എന്നാണ് വിവരം. 'പുഷ്പ: ദി റൈസ്' വിജയിത്തില്‍ റൂബന്‍റെ എഡിറ്റിംഗ് നിർണായകമായതിനാൽ അദ്ദേഹത്തിന്‍റെ വിടവാങ്ങൽ പുഷ്പ ടീമിന് തിരിച്ചടിയാണ് എന്നാണ് വിവരം.
ഇപ്പോള്‍ 2024 ആഗസ്റ്റ് 15ന് നിശ്ചയിച്ചിരിക്കുന്ന ചിത്രത്തിന്‍റെ റിലീസിനെ ബാധിക്കുമോ എന്ന ആശങ്കയിലാണ് പ്രേക്ഷകര്‍. എന്നാല്‍ എഡിറ്റര്‍ പിന്‍മാറിയത് സിനിമയുടെ പുരോഗതിയെ തടസ്സപ്പെത്തില്ലെന്നാണ് സംവിധായകന്‍ സുകുമാറിന്‍റെ നിലപാട്. റൂബന്‍ പിന്‍മാറിയതിന് പിന്നാലെ സംവിധായകൻ സുകുമാർ മറ്റൊരു പ്രമുഖ എഡിറ്ററായ നവീൻ നൂലിയെ സമീപിച്ചുവെന്നാണ് വിവരം.
'ജേഴ്‌സി' എന്ന ചിത്രത്തിലൂടെ എഡിറ്റിംഗിനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ജേതാവായ നൂലി, മുമ്പ് 'നന്നാക്കു പ്രേമതോ', 'രംഗസ്ഥലം' തുടങ്ങിയ പ്രൊജക്ടുകളില്‍ സുകുമാറുമായി ഇദ്ദേഹം സഹകരിച്ചിട്ടുണ്ട്.
നവീൻ നൂലിയുടെ 'പുഷ്പ 2: ദ റൂൾ' എന്നതിലേക്കുള്ള പ്രവേശനം ചിത്രത്തിന്‍റെ എഡിറ്റിംഗ് രീതിയെ മാറ്റിയേക്കും എന്നാണ് അണിയറക്കാര്‍ പ്രതീക്ഷിക്കുന്നത്.
മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിക്കുന്ന പുഷ്പ 2വില്‍ അല്ലു അർജുൻ, രശ്മിക മന്ദാന, ഫഹദ് ഫാസിൽ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.
'അത്ത റെയ്ഡ്' ജാസ്മിന്‍റെ കഴുത്തില്‍ നിന്നും 'ഗബ്രി മാല' അഴിച്ചുമാറ്റി പിതാവ്; നാടകീയ രംഗങ്ങള്‍
ഭൈരവയുടെ വാഹനമായ ബുജിയുടെ മേക്കിംഗ് വീഡിയോ പുറത്തിറക്കി കല്‍ക്കി ടീം