തന്‍റെ കരിയറിലെ നിര്‍ണ്ണായക പടം; ഷൂട്ടിംഗ് സമയത്തെ വിജയ് പറഞ്ഞു ഈ പടം പൊട്ടും, എന്നിട്ടും അഭിനയിച്ചു.!

By Web Team  |  First Published Mar 31, 2024, 4:05 PM IST

എന്നാല്‍ വിജയ് ചിത്രങ്ങള്‍ എന്നും ഒരേ പാറ്റേണിലാണ് എന്ന പേരില്‍ വിമര്‍ശനം നേരിട്ടിട്ടുണ്ട്. ഇതേ സമയം താന്‍ അഭിനയിക്കുന്ന സമയത്ത് തന്നെ ഈ ചിത്രം പരാജയപ്പെടും എന്ന് വിജയ് തുറന്നു പറഞ്ഞ ഒരു ചിത്രമുണ്ട്. 


ചെന്നൈ: തമിഴ് സിനിമയിലെ ഈക്കാലത്തെ ഏറ്റവും കൊമേഷ്യല്‍ ഗ്യാരണ്ടിയുള്ള നടന്‍ ഇപ്പോള്‍ ആരാണെന്ന് ചോദിച്ചാല്‍  വരുന്ന ഉത്തരം ദളപതി വിജയ് എന്നായിരിക്കും. 200 കോടി രൂപയ്ക്ക് അടുത്ത് വിജയ് അടുത്തകാലത്തായി പ്രതിഫലം വാങ്ങുന്നുണ്ടെന്നാണ് വിവരം. അതിനിടയില്‍ തന്‍റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച വിജയ് ഇപ്പോള്‍ ചിത്രീകരണം നടത്തുന്ന വെങ്കിട് പ്രഭുവിന്‍റെ  ദ ഗോട്ടിന് ശേഷം ചെയ്യുന്ന ചിത്രത്തിന് ശേഷം സിനിമ വിടും എന്നാണ് അറിയിച്ചിരിക്കുന്നത്.

എന്നാല്‍ വിജയ് ചിത്രങ്ങള്‍ എന്നും ഒരേ പാറ്റേണിലാണ് എന്ന പേരില്‍ വിമര്‍ശനം നേരിട്ടിട്ടുണ്ട്. ഇതേ സമയം താന്‍ അഭിനയിക്കുന്ന സമയത്ത് തന്നെ ഈ ചിത്രം പരാജയപ്പെടും എന്ന് വിജയ് തുറന്നു പറഞ്ഞ ഒരു ചിത്രമുണ്ട്. സിനിമ ജേര്‍ണലിസ്റ്റ് ചെയ്യാറ്  ബാലുവാണ് ഇത് ഒരു യൂട്യൂബ് അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടക്കുമ്പോള്‍ തന്നെ നിര്‍മ്മാതാവിനോട് വിജയ് ചിത്രം നല്ല രീതിയില്‍ അല്ല പോകുന്നത് ചിത്രം പരാജയപ്പെടും എന്ന് പറഞ്ഞു. എന്നാല്‍ നിര്‍മ്മാതാവിന്‍റെ നിര്‍ബന്ധത്തിന് ചിത്രം പൂര്‍ത്തിയാക്കുകയായിരുന്നു. 

Latest Videos

undefined

2010 ല്‍ വിജയിയുടെ കരിയറിലെ 50 മത്തെ പടമായി വന്ന സുറയാണ് ഈ ചിത്രം. എസ്.പി രാജ്കുമാറാണ് ഈ ചിത്രം സംവിധാനം ചെയ്തത്. നടനും നിര്‍മ്മാതാവുമായ സംഗിലി മുരുകനാണ് ചിത്രം നിര്‍മ്മിച്ചത്. മണി ശര്‍മ്മയായിരുന്നു ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയത്. ഡോണ്‍ മാക്സായിരുന്നു എഡിറ്റിംഗ്. വന്‍ പ്രതീക്ഷയോടെ വന്ന ചിത്രം ബോക്സോഫീസില്‍ വന്‍ പരാജയം ആയിരുന്നു. സണ്‍ പിക്ചേര്‍സാണ് ഈ ചിത്രം വിതരണത്തിന് എടുത്തത്.

എന്നാല്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുമ്പോള്‍ തന്നെ ചിത്രം ഓടില്ലെന്ന് വിജയ് നിര്‍മ്മാതാവിനോട് പറഞ്ഞു. എന്നാല്‍ എസ്പി രാജ്കുമാര്‍ കെഎസ് രവികുമാറിന്‍റെ ശിക്ഷ്യനായ സംവിധായകനാണെന്നും വലിയ അനുഭവം ഉണ്ടെന്നും പറഞ്ഞ് നിര്‍മ്മാതാവ് വിജയിയെ തുടര്‍ന്ന് അഭിനയിക്കാന്‍ നിര്‍ബന്ധിച്ചു. ചിത്രത്തിന്‍റെ ആദ്യത്തെ കഥയില്‍ നിന്നും പലമാറ്റങ്ങളും വരുത്തിയതായും വിജയ് പറഞ്ഞു. എന്നാല്‍ ഒടുക്കം വിജയ് ചിത്രത്തില്‍ തുടര്‍ന്ന് അഭിനയിക്കുകയായിരുന്നു.

മുന്‍പ് ചിത്രത്തിലെ നായിക തമന്നയും അഭിനയം നന്നാക്കാം എന്ന് തോന്നിയ ചിത്രം സുറയായിരുന്നു എന്ന് പിന്നീട് പറഞ്ഞിട്ടുണ്ട്. എന്തായാലും ബോക്സോഫീസില്‍ വലിയ പരാജയമാണ് സുറ ഉണ്ടാക്കിയത്. 

അനുപമയുടെ ഗ്ലാമര്‍ റോള്‍ കത്തി; ടില്ലു സ്ക്വയറിന് ഞെട്ടിപ്പിക്കുന്ന റിലീസ് കളക്ഷന്‍.!

ആദ്യമായും അവസാനമായും പിതാവ് അന്ന് തല്ലി; കാരണം വെളിപ്പെടുത്തി രണ്‍ബീര്‍ കപൂര്‍

​​​​​​​Asianet News Bigg Boss
 

tags
click me!