രണ്ട് ചിത്രങ്ങളും റിലീസ് ഡേറ്റ് മാറ്റാനുള്ള സാധ്യത വിരളമാണ്. ഉത്തരേന്ത്യയില്‍ കൂടുതൽ സ്‌ക്രീനുകൾ ലഭിക്കുന്നതിനായി രണ്ട് ചിത്രങ്ങളുടെയും നിർമ്മാതാക്കൾ തമ്മില്‍ ശക്തമായ മത്സരം തന്നെ നടക്കുന്നുണ്ട്.
മുംബൈ: ഷാരൂഖ് ഖാന്‍ നായകനാകുന്ന ഡങ്കിയും, പ്രഭാസ് നായകനായ സലാറും തമ്മിലുള്ള ക്ലാഷിനാണ് ഡിസംബര്‍ സാക്ഷിയാകാന്‍ പോകുന്നത്. പ്രഭാസ് നായകനാകുന്ന സലാര്‍ കുറച്ചുനാളുകളായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. കെജിഎഫിന് ശേഷം സംവിധായകൻ പ്രശാന്ത് നീല്‍ ഒരുക്കുന്ന പ്രഭാസ് ചിത്രം എന്നതാണ് സലാറിന്റെ ആകര്‍ഷണം വര്‍ദ്ധിപ്പിക്കുന്നത്. അതിനാല്‍ തന്നെ ഡിസംബര്‍ 22ന് ഷാരൂഖും രാജ് കുമാര്‍ ഹിരാനി ചിത്രം ഡങ്കിയുമായി ക്ലാഷ് വരുന്നതോടെ സലാര്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.
ഡങ്കിയില്‍ നായികയായി എത്തുന്നത് തപ്‍സിയാണ്. വിക്കി കൗശല്‍ അതിഥി വേഷത്തിലുമെത്തുന്ന ചിത്രത്തില്‍ ദിയാ മിര്‍സ, ബൊമാൻ ഇറാനി, ധര്‍മേന്ദ്ര, സതിഷ് ഷാ, പരീക്ഷിത് സാഹ്‍നി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
അതേ സമയം ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ക്കിടയില്‍ ക്ലാഷ് തുടങ്ങിയെന്നാണ് വിവരം. അതില്‍ പ്രധാനം തീയറ്ററുകള്‍ ഉറപ്പിക്കാനായി ഇപ്പോള്‍ തന്നെ രണ്ട് ചിത്രത്തിന്‍റെയും നിര്‍മ്മാതാക്കള്‍ ശ്രമം ആരംഭിച്ചുവെന്നാണ് വിവരം.
രണ്ട് ചിത്രങ്ങളും റിലീസ് ഡേറ്റ് മാറ്റാനുള്ള സാധ്യത വിരളമാണ്. ഉത്തരേന്ത്യയില്‍ കൂടുതൽ സ്‌ക്രീനുകൾ ലഭിക്കുന്നതിനായി രണ്ട് ചിത്രങ്ങളുടെയും നിർമ്മാതാക്കൾ തമ്മില്‍ ശക്തമായ മത്സരം തന്നെ നടക്കുന്നുണ്ട്. ഉത്തരേന്ത്യയിലേക്ക് വിതരണക്കാർ ഇപ്പോഴത്തെ മാര്‍ക്കറ്റ് വാല്യൂ അനുസരിച്ച് പ്രത്യേകിച്ച് പഠാന്‍, ജവാന്‍ വന്‍ വിജയത്തിന് ശേഷം ആദ്യം തിരഞ്ഞെടുക്കുന്നത് ഷാരൂഖ് മൂവിയാണ്.
3:1 അനുപാതത്തിൽ ഡങ്കിക്ക് മൂന്ന് ഷോകളും സലാറിന് ഒരു ഷോയും നൽകാനാണ് വിതരണക്കാര്‍ പദ്ധതിയിടുന്നത്. പക്ഷ സലാറിന്‍റെയും ഡങ്കിയുടെയും നിര്‍മ്മാതാക്കള്‍ ഈ ഫോര്‍മുലയോട് താല്‍പ്പര്യം കാണിക്കുന്നില്ല എന്നാണ് വിവരമെന്നാണ് ചില ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്.
സലാറിന് കൂടുതൽ ഷോ നൽകുന്നവർക്ക് മാത്രമേ രൺബീർ കപൂറിന്റെ അനിമൽ തീയറ്ററുകള്‍ക്ക് നല്‍കൂ എന്നാണ് സലാർ വിതരണം ചെയ്യുന്ന അനിൽ തഡാനിയുടെ എഎ ഫിലിംസ് വിതരണക്കാരോട് പറഞ്ഞിരിക്കുന്നത് എന്നാണ് വിവരം.ഇത് വളരെ മോശം നീക്കമാണെന്നും, ഭാവിയില്‍ ഇത് പ്രശ്നമാകും എന്നുമാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്.
അതേ സമയം ഡങ്കി സലാര്‍ പ്രശ്നം നേരത്തെ തന്നെ ഓഫ് സ്ക്രീനായി അരംഭിച്ചുവെന്നാണ് മറ്റൊരു വിവരം. സിനിമ റിലീസ് മാറ്റിവയ്ക്കില്ല എന്ന ഉറച്ച തീരുമാനത്തിലാണ് സലാറിന്‍റെയും ഡങ്കിയുടെയും അണിയറക്കാര്‍. കൂടുതൽ സ്‌ക്രീനുകൾ തങ്ങളുടെ ചിത്രത്തിന് ലഭിക്കാന്‍ അവര്‍ ശക്തമായി ശ്രമിക്കും സലാറിന്‍റെ വിതരണക്കാരുടെ ചില നീക്കങ്ങള്‍ ഷാരൂഖിന് മുന്നിൽ അവർക്ക് കടുത്ത വെല്ലുവിളിയായി മാറുകയാണ് എന്നാണ് മറ്റൊരു ട്രേഡ് അനലിസ്റ്റ് പറയുന്നത്.
അതേ സമയം കെജിഎഫി'ന്റെ ലെവലില്‍ തന്നെ വമ്പൻ ചിത്രമായി പ്രശാന്ത് നീല്‍ ഒരുക്കുന്ന സലാറില്‍ പൃഥ്വിരാജും ഒരു പ്രധാന വേഷത്തില്‍ എത്തുമ്പോള്‍ നിര്‍മാണം ഹൊംബാളെ ഫിലിംസിന്റെ വിജയ് കിരംഗന്ദുറാണ്. ശ്രുതി ഹാസൻ നായികയായി എത്തുന്നു. പൃഥ്വിരാജ് വരദരാജ് മന്നാറായിട്ടാണ് സലാറില്‍. ജഗപതി ബാബു, ടിന്നു ആനന്ദ്, ഈശ്വരി റാവു, രാമചന്ദ്ര രാജു, ശ്രിയ റെഡ്ഡി സപ്‍തഗിരി, ഝാൻസി, ജെമിനി സുരേഷ് എന്നിവരും സലാറില്‍ ഉണ്ട്.
'എന്തൊരു ചങ്കൂറ്റം': ലിയോയുമായി ക്ലാഷ് വച്ച ബാലയ്യചിത്രത്തിന്‍റെ സംവിധായകന്‍റെ വാക്കുകള്‍ വൈറല്‍
'എന്തൊരു ചങ്കൂറ്റം': ലിയോയുമായി ക്ലാഷ് വച്ച ബാലയ്യചിത്രത്തിന്‍റെ സംവിധായകന്‍റെ വാക്കുകള്‍ വൈറല്‍