വര്‍ഷത്തിന്‍റെ അവസാന രണ്ട് ദിവസം ബോക്സോഫീസില്‍ വന്‍ തിരിച്ചുവരവ് നടത്തി ഷാരൂഖിന്‍റെ ഡങ്കി.!

By Web Team  |  First Published Jan 1, 2024, 12:28 PM IST

രണ്ടാം വാരാന്ത്യത്തിലേക്ക് എത്തിയപ്പോള്‍‌ ഡങ്കി മികച്ച പ്രകടനമാണ് നടത്തുന്നത്. വെള്ളിയാഴ്ചത്തെ കളക്ഷനേക്കാൾ രണ്ടാം ശനിയാഴ്ച 28.57% വര്‍ദ്ധനവ് ഡങ്കിയുടെ കളക്ഷന് ഉണ്ടായി.


മുംബൈ: ഷാരൂഖ് ഖാന്‍റെ ഡങ്കിക്ക് 2023ലെ അവസാന നാളുകളില്‍ ബോക്സോഫീസില്‍ വന്‍ തിരിച്ചുവരവ്. 11 ദിവസത്തെ ബോക്‌സ് ഓഫീസ് ഓട്ടത്തില്‍ ഡങ്കി ഈ വാരാന്ത്യത്തില്‍ മികച്ച നേട്ടമാണ് ഉണ്ടാക്കിയത്. ഇന്ത്യയിൽ 29.2 കോടി രൂപ നേടിയ റിലീസ് ദിനത്തിന് ശേഷം രാജ്കുമാർ ഹിരാനി ചിത്രം രണ്ടാം ദിവസം മുതല്‍ ഇടിവാണ് നേരിട്ടത്. എന്നാല്‍ പിന്നീട് പടിപടിയായി ചിത്രം നില മെച്ചപ്പെടുത്തി. 16O കോടിയാണ് ആദ്യ വാരത്തില്‍ ഡങ്കി നേടിയത്. 

രണ്ടാം വാരാന്ത്യത്തിലേക്ക് എത്തിയപ്പോള്‍‌ ഡങ്കി മികച്ച പ്രകടനമാണ് നടത്തുന്നത്. വെള്ളിയാഴ്ചത്തെ കളക്ഷനേക്കാൾ രണ്ടാം ശനിയാഴ്ച 28.57% വര്‍ദ്ധനവ് ഡങ്കിയുടെ കളക്ഷന് ഉണ്ടായി. ശനിയാഴ്‌ചത്തെ വരുമാനമായ 9 കോടിയിൽ നിന്ന് 43.33% വർധന രേഖപ്പെടുത്തി ഞായറാഴ്ച ഡങ്കിയുടെ ഇന്ത്യ കളക്ഷന്‍ 12.9 കോടിയായി ഉയർന്നു. രണ്ടാം ഞായറാഴ്ച മികച്ച കളക്ഷനിലേക്ക് എത്തിയ ചിത്രം വലിയ തിരിച്ചുവരവാണ് ബോക്സോഫീസില്‍ നടത്തിയത്.

Latest Videos

പതിവ് ആവേശത്തോടെയായിരുന്നില്ല ഷാരൂഖ് ഖാൻ ചിത്രം ഡങ്കി റിലീസ് ചെയ്‍തത്. ഷാരൂഖ് ഖാൻ നായകനായ ഒരു ചിത്രം റിലീസ് ചെയ്യുമ്പോഴുള്ള ആര്‍പ്പുവിളികള്‍ ഡങ്കിക്ക് ലഭിച്ചിരുന്നില്ല. ബോളിവുഡില്‍ നിന്നുള്ള ഒരു സാധാരണ ചിത്രം എന്ന നിലയ്‍ക്കായിരുന്നു ഡങ്കി പ്രദര്‍ശനത്തിന് എത്തിയത്. 

ഇതുവരെ, 11 ദിവസം കൊണ്ട് 188.22 കോടി രൂപയാണ് ഡങ്കിയുടെ ഇന്ത്യയിലെ മൊത്തം കളക്ഷൻ. എന്നിരുന്നാലും ബോളിവുഡ് ചിത്രം ലോകമെമ്പാടുമായി 361.30 കോടി നേടിയെന്നാണ് നിര്‍മ്മാതാക്കളായ റെഡ് ചില്ലീസ് എന്റർടൈൻമെന്റ് നേരത്തെ ട്വീറ്റ് ചെയ്തിരുന്നത്.

രാജ്കുമാർ ഹിരാനി സംവിധാനം ചെയ്ത ഡങ്കി, നേരത്തെ 2023ൽ ബോളിവുഡിലെ ടോപ് ഗ്രോസേഴ്സ് ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു. ടോപ്പ് ഗ്രോസിംഗ് ലിസ്റ്റില്‍ ആറാമത്തെ സിനിമയാണ് ഡങ്കി. ഒഎംജി2 (221.75 കോടി), തു ജൂതി മെയ്ൻ മക്കാർ (223 കോടി), ദി കേരള സ്റ്റോറി (302 കോടി), ആദിപുരുഷ് (350 കോടി), റോക്കി ഔർ റാണി കി പ്രേം കഹാനി (355.61 കോടി) എന്നിവയെ മറികടന്നാണ് ഡങ്കി ആറാം സ്ഥാനത്ത് എത്തിയത്. 

ഡങ്കിയുടെ ബജറ്റ് വെറും 120 കോടി രൂപയാണ് എന്നായിരുന്നു നേരത്തെയുണ്ടായ റിപ്പോര്‍ട്ടുകള്‍. ഷാരൂഖ് ഖാനടക്കം മുൻനിര താരങ്ങള്‍ക്കും സംവിധായകനുമൊക്കെ കുറഞ്ഞ പ്രതിഫലമായിരുന്നു ഡങ്കിക്കായി ലഭിച്ചത് എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. അതായത് ചുരുങ്ങിയ ചിലവിലാണ് ഡങ്കി സിനിമ എടുത്തത് എന്ന് ചുരുക്കം. അങ്ങനെയുള്ള സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഷാരൂഖ് ചിത്രം ഡങ്കി വൻ ലാഭം നേടുമെന്ന് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നു.

ആക്ഷൻ ഴോണറില്‍ അല്ലാതിരുന്ന ഒരു ചിത്രമായിട്ടും ആഗോളതലത്തില്‍ ഷാരൂഖ് ഖാന്റെ ഡങ്കിക്ക് 323. 77 കോടി രൂപ നേടാനായത് ചെറിയ കാര്യമല്ല. രസകരമായ ഒരു രാജ്‍കുമാര്‍ ഹിറാനി ചിത്രം എന്നാണ് ഡങ്കിക്ക് ലഭിക്കുന്ന അഭിപ്രായങ്ങള്‍. ഷാരൂഖ് ഖാന്റ വേറിട്ട വേഷമാണ് ചിത്രത്തിന്റെ ആകര്‍ഷണം. അത്ര മികച്ച പ്രതികരണം ഡങ്കിക്ക് തുടക്കത്തില്‍ ലഭിച്ചില്ലെങ്കിലും പിന്നീട് പ്രേക്ഷകര്‍ കാണാൻ ആഗ്രഹിക്കുന്ന ഒരു ചിത്രമായി മാറിയിട്ടുണ്ട് എന്നാണ് ആരാധകരുടെ അഭിപ്രായങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

വിജയിയെ അത്ഭുതപ്പെടുത്തി ആ കുടുംബം; അമ്പരപ്പ് മാറാതെ വിജയ്- വീഡിയോ വൈറല്‍.!

ഡിസംബര്‍ 31നും ബോക്സോഫീസിനെ ഞെട്ടിച്ച് മോഹന്‍ലാലിന്‍റെ നേര്; 2023 അവസാന ദിവസം ഗംഭീരമാക്കി കളക്ഷന്‍.!

click me!