വിജയിയുടെ മകൻ ജെയ്‌സൺ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകന്‍ മലയാളത്തിലെ യുവ സൂപ്പര്‍താരം.!

By Web Team  |  First Published Feb 22, 2024, 4:15 PM IST

കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 28നാണ് ജെയ്‌സൺ സഞ്ജയ്  ചലച്ചിത്ര സംവിധാന രംഗത്തേക്ക് കടന്നുവരുന്നു എന്ന പ്രഖ്യാപനം നടത്തിയത്. 


ചെന്നൈ: തമിഴ് നടൻ വിജയിയുടെ മകൻ ജെയ്‌സൺ സഞ്ജയ് സംവിധാന രംഗത്തേക്ക് വരുന്നു എന്ന പ്രഖ്യാപനം നടത്തിയിട്ട് നാളുകള്‍ കുറേയായി. വിജയിയുടെ മകന്‍ സംവിധാനം ചെയ്യുന്ന പ്രോജക്‌റ്റിനെക്കുറിച്ചുള്ള കൂടുതൽ അപ്‌ഡേറ്റുകൾക്കായി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. അതേസമയം, ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിലെ നായകനെ ജെയ്‌സൺ സഞ്ജയ് തീരുമാനിച്ചുവെന്നാണ് പുതിയ വിവരം

ജെയ്‌സൺ സഞ്ജയ് ദുൽഖർ സൽമാനെയാണ് തന്‍റെ ചിത്രത്തിലെ പ്രധാന കഥാപാത്രം ചെയ്യാന്‍ നിശ്ചയിച്ചിരിക്കുന്നത് എന്നാണ് വിവരം. തമിഴ് മാധ്യമങ്ങള്‍ അടക്കം ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ചിത്രത്തിലെ അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ധരുടെയും വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Latest Videos

അതേസമയം, ദുൽഖർ സൽമാൻ കമല്‍ഹാസന്‍റെ വരാനിരിക്കുന്ന തമിഴ് ആക്ഷൻ ഡ്രാമ ചിത്രമായ തഗ് ലൈഫില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ രചന കമൽഹാസനും മണിരത്നവും ചേർന്നാണ്. 

രാജ് കമൽ ഫിലിംസ്, മദ്രാസ് ടാക്കീസ്, റെഡ് ജയന്‍റ് മൂവീസ് എന്നിവ ചേർന്നാണ് നിർമ്മാണം.  ദുൽഖർ സൽമാനെ കൂടാതെ കമൽഹാസൻ, ജയം രവി, തൃഷ, അഭിരാമി, നാസർ, ഗൗതം കാർത്തിക്, ജോജു ജോർജ്, ഐശ്വര്യ ലക്ഷ്മി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മലയാളത്തില്‍ അവസാനം ദുല്‍ഖര്‍ ചെയ്ത ചിത്രം കിംഗ് ഓഫ് കൊത്തയായിരുന്നു. ചിത്രം ബോക്സോഫീസില്‍ കാര്യമായ പ്രതികരണം ഉണ്ടാക്കിയിരുന്നില്ല. 

അതേ സമയം കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 28നാണ് ജെയ്‌സൺ സഞ്ജയ്  ചലച്ചിത്ര സംവിധാന രംഗത്തേക്ക് കടന്നുവരുന്നു എന്ന പ്രഖ്യാപനം നടത്തിയത്. ലൈക്ക പ്രൊഡക്ഷനാണ് വിജയിയുടെ പുത്രന്‍റെ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍. വിജയിയുടെ അറിവോടെ അല്ല ജെയ്‌സൺ സഞ്ജയ്  സംവിധാന രംഗത്തേക്ക് കടന്നുവരുന്നത് എന്നതടക്കം വാര്‍ത്തകള്‍ പിന്നാലെ വന്നിരുന്നു. 

We are beyond excited 🤩 & proud 😌 to introduce in his Directorial Debut 🎬 We wish him a career filled with success & contentment 🤗 carrying forward the legacy! 🌟 … pic.twitter.com/wkqGRMgriN

— Lyca Productions (@LycaProductions)

വിജയിയുടെ രണ്ട് ചിത്രങ്ങളില്‍ അഭിനയിക്കാന്‍ വിളിച്ചു; നോ പറഞ്ഞ് ജ്യോതിക.!

മഞ്ഞുമ്മല്‍ ബോയ്സ് ഒരേ പൊളി; ടിക്കറ്റ് വില്‍പ്പനയില്‍ ഫസ്റ്റ് ഷോയ്ക്ക് ശേഷം 'സീന്‍ മാറി'.!

click me!