ബാലയ്യയുടെ കരിയറിലെ 109-ാം ചിത്രം
മലയാളി സിനിമാപ്രേമികള്‍ക്കിടയില്‍ ഒരു കാലം വരെ ട്രോള്‍ മെറ്റീരിയല്‍ ആയിരുന്നു തെലുങ്ക് താരം നന്ദമുറി ബാലകൃഷ്ണയുടെ സിനിമകളിലെ രംഗങ്ങള്‍. ലോജിക്ക് ഇല്ലാത്ത ആക്ഷന്‍ രംഗങ്ങളുടെ പേരിലായിരുന്നു കൂടുതല്‍ പരിഹാസവും. എന്നാല്‍ ഇപ്പോള്‍ ബാലയ്യ തെലുങ്കിലെ ബോക്സ് ഓഫീസ് സ്റ്റാര്‍ കൂടിയാണ്. 2021 മുതല്‍ തുടര്‍ച്ചയായി മൂന്ന് ചിത്രങ്ങളാണ് അദ്ദേഹത്തിന്‍റേതായി കളക്ഷനില്‍ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചത്. അവസാന റിലീസ് ഭഗവന്ദ് കേസരിക്ക് ശേഷം ബാലയ്യ നായകനാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വാള്‍ട്ടര്‍ വീരയ്യ ഉള്‍പ്പെടെ ഒരുക്കിയ കെ എസ് രവീന്ദ്രയാണ് (ബോബി). ഇപ്പോഴിതാ ചിത്രത്തിലെ ഒരു പ്രധാന കാസ്റ്റിംഗ് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ മലയാളി സിനിമാപ്രേമികള്‍ക്കും കൗതുകം പകരുന്നതാണ്.
മലയാളത്തിലെ യുവസൂപ്പര്‍താരം ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മഹാനടി, സീതാരാമം എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ തെലുങ്ക് പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യതയുള്ള താരമാണ് ദുല്‍ഖര്‍. നന്ദമുറി ബാലകൃഷ്ണയുടെ കോമ്പിനേഷനിലേക്ക് ദുല്‍ഖര്‍ വന്നാല്‍ എങ്ങനെയുണ്ടാവുമെന്ന് അറിയാനുള്ള കൗതുകത്തിലാണ് സിനിമാപ്രേമികള്‍. പിങ്ക് വില്ല ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഔദ്യോഗിക പ്രതികരണം ഇതുവരെ എത്തിയിട്ടില്ല. അത് അറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍.
Blood Bath Ka Brand Name 🩸
𝑽𝑰𝑶𝑳𝑬𝑵𝑪𝑬 𝒌𝒂 𝑽𝑰𝑺𝑰𝑻𝑰𝑵𝑮 𝑪𝑨𝑹𝑫 🪓👓 Shoot begins today!! 📽️
Beginning a new journey with our Natasimham garu 😍
I seek your blessings and support, as always. 🙏❤️ 💥… pic.twitter.com/bYl7izkWAB
അഭിലാഷ് ജോഷിയുടെ സംവിധാനത്തിലെത്തിയ ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രം കിംഗ് ഓഫ് കൊത്തയായിരുന്നു ദുല്‍ഖറിന്‍റെ അവസാന റിലീസ്. മണി രത്നത്തിന്‍റെ കമല്‍ ഹാസന്‍ ചിത്രം തഗ് ലൈഫ്, സൂര്യ നായകനാവുന്ന തമിഴ് ചിത്രം പുറനാനൂറ്, വെങ്ക് അട്‍ലൂരിയുടെ തെലുങ്ക് ചിത്രം ലക്കി ഭാസ്കര്‍ എന്നിവയാണ് ദുല്‍ഖറിന്‍റെ അപ്കമിംഗ് പ്രോജക്റ്റുകള്‍. അതേസമയം ബോക്സ് ഓഫീസില്‍ മിനിമം ഗ്യാരന്‍റിയുള്ള നായകന്‍ എന്ന നിലയിലാണ് തെലുങ്ക് സിനിമയില്‍ നിലവില്‍ ബാലയ്യയുടെ സ്ഥാനം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക