സെല്‍വമണി സെല്‍വരാജ് രചനയും സംവിധാനവും
മറു ഭാഷാ സിനിമാപ്രേമികളുടെയും കൈയടി നേടുന്നതില്‍ വിജയിച്ച മലയാളി താരങ്ങളില്‍ പ്രധാനിയാണ് ദുല്‍ഖര്‍ സല്‍മാന്‍. സമീപകാലത്ത് മലയാളത്തേക്കാള്‍ ദുല്‍ഖര്‍ സജീവമായിരിക്കുന്നതും മറുഭാഷകളിലാണ്. അദ്ദേഹത്തിന്‍റെ അടുത്ത റിലീസ് തെലുങ്കിലാണ്. വെങ്കി അട്‍ലൂരി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ലക്കി ഭാസ്കര്‍ ആണ് ആ ചിത്രം. ഇപ്പോഴിതാ ദുല്‍ഖറിന്‍റെ ചിത്രീകരണം ആരംഭിക്കുന്ന പുതിയ ചിത്രവും തെലുങ്കിലാണ്.
സെല്‍വമണി സെല്‍വരാജ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന കാന്ത എന്ന ചിത്രമാണ് അത്. പൂജ ചടങ്ങുകളോടെ ഈ ചിത്രത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം ദുല്‍ഖറിന്‍റെ പിറന്നാള്‍ ദിനത്തില്‍ പ്രഖ്യാപിച്ച ചിത്രമാണിത്. റാണ ദഗുബാട്ടിക്കൊപ്പം സ്വപ്ന ദത്തയും ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സ്പിരിറ്റ്, മീഡിയ, സ്വപ്ന സിനിമ, വേഫെറര്‍ ഫിലിംസ് എന്നിവയാണ് ബാനറുകള്‍.
undefined
അതേസമയം ലക്കി ഭാസ്കര്‍ കൂടാതെ മറ്റൊരു ചിത്രം കൂടി ദുല്‍ഖറിന്‍റേതായി തെലുങ്കില്‍ നിന്ന് വരാനുണ്ട്. ആകാശം ലോ ഒക താര എന്ന ചിത്രമാണിത്. പവൻ സാദിനേനിയാണ് ഈ ചിത്രത്തിന്‍റെ സംവിധാനം. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്ന് നിർമ്മിക്കുന്ന ഈ വമ്പൻ ചിത്രം തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനികളായ ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നിവർ ചേര്‍ന്നാണ് അവതരിപ്പിക്കുന്നത്.
അതേസമയം വെങ്ക് അട്‍ലൂരി സംവിധാനം ചെയ്യുന്ന ലക്കി ഭാസ്കര്‍ പിരീഡ് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ്. 1980- 1990 കാലഘട്ടത്തിലെ ബോംബെ നഗരത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തില്‍ ഒരു ബാങ്ക് കാഷ്യർ കഥാപാത്രമായാണ് ദുൽഖർ സൽമാൻ അഭിനയിച്ചിരിക്കുന്നത്. മീനാക്ഷി ചൗധരി നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ദേശീയ അവാർഡ് ജേതാവായ ജി വി പ്രകാശ് കുമാറും കാമറ ചലിപ്പിച്ചത് നിമിഷ് രവിയുമാണ്.
ALSO READ : മുജീബ് മജീദിന്‍റെ സംഗീതം; 'കിഷ്‍കിന്ധാ കാണ്ഡ'ത്തിലെ പാട്ടെത്തി