ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണ രം​ഗത്തേക്ക് ദുല്‍ഖര്‍; ഒറ്റ ചാര്‍ജില്‍ 307 കിലോമീറ്റര്‍ ഓടുന്ന വാഹനമെന്ന് കമ്പനി

By Web TeamFirst Published Oct 20, 2022, 5:54 PM IST
Highlights

ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണ രംഗത്തെ നവാഗതരായ അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവ് എന്ന കമ്പനിയുടെ ആദ്യ നിക്ഷേപകനായിരിക്കുകയാണ് ദുല്‍ഖര്‍

വാഹനങ്ങളോട് ഏറെ താല്‍പര്യം പുലര്‍ത്തുന്ന താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. കാറുകളുടെ ഒരു വലിയ കളക്ഷനുമുണ്ട് അദ്ദേഹത്തിന്. തന്‍റെ യുട്യൂബ് ചാനലിലൂടെ സ്വന്തം വാഹനങ്ങളില്‍ ചിലത് വാഹനപ്രേമികള്‍ക്കു മുന്നില്‍ കഴിഞ്ഞ ദിവസം അവതരിപ്പിക്കുകയും ചെയ്‍തിരുന്നു ദുല്‍ഖര്‍. ഇപ്പോഴിതാ ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണ രംഗത്തേക്ക് ചുവട് വെക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. സോഷ്യല്‍ മീഡിയയിലൂടെ ദുല്‍ഖര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.  

ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണ രംഗത്തെ നവാഗതരായ അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവ് എന്ന കമ്പനിയുടെ ആദ്യ നിക്ഷേപകനായിരിക്കുകയാണ് ദുല്‍ഖര്‍. തങ്ങളുടെ എഫ് 77 എന്ന മോഡല്‍ കഴിഞ്ഞ ദിവസം കമ്പനി പുറത്തിറക്കിയിരുന്നു. ഒറ്റ ചാർജിങ്ങിൽ 307 കിലോമീറ്റർ റേഞ്ച് ആണ് കമ്പനി ഈ മോഡലിന് വാഗ്‍ദാനം ചെയ്യുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം ദൂരക്ഷമത കിട്ടുന്ന ഇലക്ട്രിക് ബൈക്ക് ആണ് ഇതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 

Latest Videos

വാഹനങ്ങളോടുള്ള തന്റെ സ്നേഹത്തിനൊപ്പം ഓട്ടോമോട്ടീവ് മേഖലയിൽ ആവേശകരമായ ഒരു ബ്രാൻഡിന്റെ ഭാഗമാകുക എന്നത് സ്വപ്നമായിരുന്നെന്ന് ദുല്‍ഖര്‍ ഇതേക്കുറിച്ച് പറയുന്നു. സുഹൃത്തുക്കളും കമ്പനിയുടെ ചുമതലക്കാരുമായ നാരായൺ, നിരജ് രാജ്മോഹൻ എന്നിവര്‍ ആശയം പങ്ക് വച്ചപ്പോള്‍ അവരുടെ നവീന ചിന്തകളിൽ താൻ ആകർഷിക്കപ്പെടുകയായിരുന്നെന്നാണ് ദുൽഖർ സോഷ്യൽ മീഡിയയിൽ കുറിച്ചു. അൾട്രാവയലറ്റിന്റെ ആദ്യ ഇൻവെസ്റ്റർ ആയതിന്റെ ആവേശം ദുല്‍ഖര്‍ ഇങ്ങനെ പങ്കുവെക്കുന്നു- ഈ വാഹനത്തിന്റെ ഓരോ ഘട്ടത്തിലും താൻ ഒപ്പമുണ്ടായിരുന്നു. എന്റെ ഗരാജിൽ അൾട്രാവയലറ്റ് എഫ് 77 നായി ഒരു സ്ലോട്ട് ഒഴിച്ചിട്ടിട്ടുണ്ട്, ദുൽഖർ പറയുന്നു. 

എഫ്77 എന്ന മോഡൽ നവംബർ 24 ന് അവതരിപ്പിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇ– ബൈക്കിന്റെ ആദ്യ എക്സ്പീരിയൻസ് സെന്റർ ബെംഗളൂരുവിൽ പ്രവർത്തനം ആരംഭിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

click me!