ദുൽഖറിനെ തൊടാനാകാതെ ടൊവിനോയും പൃഥ്വിയും ഫഹദും; വമ്പൻ നേട്ടവുമായി താരം

By Web Team  |  First Published Nov 13, 2022, 10:00 AM IST

കുറുപ്പ് 19 കോടിയാണ് ആദ്യദിനം നേടിയത്.


ലയാളികളുടെ പ്രിതാരമാണ് ദുൽഖർ സൽമാൻ. മലയാള സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയതെങ്കിലും ഇന്ന് ലോകമെമ്പാടും നിരവധി ആരാധകരെ സ്വന്തമാക്കാൻ ദുൽഖറിനായി. പാൻ ഇന്ത്യൻ താരമായി ഉയർന്ന് നിൽക്കുന്ന താരത്തിന്റെ മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു കുറുപ്പ്. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ റോളിൽ ദുൽഖർ തകർത്തഭിനയിച്ച ചിത്രത്തിന്റെ ഒന്നാം വാർഷികം ആയിരുന്നു ഇന്നലെ. ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള പോസ്റ്റുകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. കുറുപ്പിന്റെ പേരിലുള്ള ബോക്സ് ഓഫീസ് നേട്ടം വിവരിക്കുന്നൊരു പോസ്റ്റാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധനേടിയിരിക്കുന്നത്. 

മലയാളത്തിലെ യുവതാരങ്ങളുടെ സോളോ സിനിമകളിൽ ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമാണ് കുറുപ്പെന്നാണ് പോസ്റ്റ്. കളക്ഷൻ റെക്കോർഡുകൾ ട്രാക്ക് ചെയ്യുന്ന ഫോറം കേരളമാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. വേൾഡ് വൈഡ് കളക്ഷന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. 

Latest Videos

കുറുപ്പ് 19 കോടിയാണ് ആദ്യദിനം നേടിയത്. രണ്ടാം സ്ഥാനത്ത് തല്ലുമാലയാണ്. 7.2 കോടിയാണ് ടൊവിനോ ചിത്രം നേടിയത്. പൃഥ്വിരാജിന്റെ കടുവയാണ് മൂന്നാം സ്ഥാനത്ത്. 5.5 കോടിയാണ് ആദ്യദിന കളക്ഷൻ. തൊട്ടുപിന്നാലെ പ്രണവന് മോഹൻലാലിന്റെ ഹൃദയം 5.4 കോടി നേടി നാലാം സ്ഥാനത്തും 3.5 കോടി നേടി ഫഹ​ദിന്റെ ട്രാൻസ് അഞ്ചാം സ്ഥാനത്തുമാണ്. ഫോറം കേരളത്തിന്റെ ഈ പട്ടിയ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. 

മലയാള സിനിമയിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നാണ് ദുൽഖർ സൽമാന്റെ കുറുപ്പ്. ആ​ഗോളതലത്തിൽ ചിത്രം നേടിയത് 112 കോടിയാണ്. അതായത് മെഗാ ബ്ലോക്ക് ബസ്റ്റർ എന്ന ഖ്യാതി കൂടി ചിത്രം നേടിയിരിക്കുകയാണ്. 35 കോടി ആയിരുന്നു കുറുപ്പിന്‍റെ മുതല്‍ മുടക്ക്. ദുല്‍ഖറിന്‍റെ അരങ്ങേറ്റ ചിത്രമായിരുന്ന സെക്കന്‍ഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രന്‍ ആയിരുന്നു കുറുപ്പിന്റേയും സംവിധായകൻ. 2021 നവംബറിലായിരുന്നു കുറുപ്പിന്റെ റിലീസ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായിരുന്നു റിലീസ്.

'മമ്മൂക്ക, ഈ മണ്ണില്‍ ജനിച്ച ഏറ്റവും മികച്ച അഭിനേതാവ്'; 'റോഷാക്ക്' കണ്ട് അനൂപ് മേനോൻ

ജിതിൻ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിംഗ് നിർവഹിച്ചത്. ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായികയായി എത്തിയത്. ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ തുടങ്ങിയവരും ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി. 

click me!