ദുല്‍ഖര്‍ ഇനി ഉലകനായകൻ കമല്‍ഹാസനൊപ്പം, ഇതാ വമ്പൻ പ്രഖ്യാപനം

By Web Team  |  First Published Nov 6, 2023, 3:27 PM IST

ദുല്‍ഖര്‍ ഇനി കമല്‍ഹാസനൊപ്പം പ്രധാന കഥാപാത്രമായി എത്തുകയാണ്.


ഉലക നായകൻ കമല്‍ഹാസൻ മണിത്നത്തിന്റെ സംവിധാനത്തില്‍ നായകനായി എത്തുന്നു എന്നതിനാല്‍ കെഎച്ച് 234 വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. തമിഴകത്തെ രണ്ട് വമ്പൻമാര്‍ ഒന്നിക്കുന്ന ചിത്രം എന്ന വിശേഷണം മാത്രം മതി ആരാധകരുടെ പ്രതീക്ഷകളിലാകാൻ. കെഎച്ച് 234 ഹിറ്റാകുമെന്ന് ഉറപ്പാണ് ആരാധകര്‍ക്ക്. മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ ദുല്‍ഖറും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ ഉണ്ടാകുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

ദുല്‍ഖര്‍ കമല്‍ഹാസനൊപ്പം ഏത് വേഷത്തിലാകും ചിത്രത്തില്‍ എത്തുക എന്ന് വ്യക്തമല്ല. ദുല്‍ഖര്‍ നായകനായി നേരത്തെ മണിരത്‍നത്തിന്റെ സംവിധാനത്തില്‍ ഒകെ കാതല്‍ കണ്‍മണി എന്ന ചിത്രം പ്രദര്‍ശനത്തിന് എത്തുകയും വിജയമാകുകയും ചെയ്‍തിരുന്നു. ദുല്‍ഖര്‍ കമല്‍ഹാസനൊപ്പവും മണിരത്‍നത്തിലുള്ള സംവിധാനത്തിലുള്ള ചിത്രത്തില്‍ എത്തുമ്പോള്‍ ആരാധകര്‍ക്ക് ആവേശമാകുന്നു. എ ആര്‍ റഹ്‍മാനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

Excited to collaborate with on this epic journey... … pic.twitter.com/A2mlRiXcy9

— Raaj Kamal Films International (@RKFI)

Latest Videos

കമല്‍ഹാസൻ നായകനായി വേഷമിട്ട ചിത്രങ്ങളില്‍ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് വിക്രമാണ്. കമല്‍ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്‍ത വിക്രം വൻ ഹിറ്റായി മാറിയിരുന്നു. സൂര്യയുടെ അതിഥി വേഷവും വിക്രം സിനിമയുടെ വലിയൊരു ആകര്‍ഷണമായിരുന്നു. ഫഹദ്, കാളിദാസ് ജയറാം, നരേൻ തുടങ്ങിയവര്‍ മലയാളത്തില്‍ നിന്നും കമല്‍ഹാസന്റെ വിക്രമില്‍ പ്രധാനപ്പെട്ട വേഷങ്ങളില്‍ എത്തിയപ്പോള്‍ വിജയ് സേതുപതി, ഗായത്രി ശങ്കര്‍ എന്നിവരും മറ്റ് കഥാപാത്രങ്ങളായി. വിക്രം നിര്‍മിച്ചത് കമല്‍ഹാസന്റെ രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലായിരുന്നു. കമല്‍ഹാൻ നായകനായ വിക്രം എന്ന കഥാപാത്രമായിട്ടായിരുന്നു എത്തിയിരുന്നത്. കമല്‍ഹാസൻ നിറഞ്ഞാടിയതായിരുന്നു വിക്രം.

അൻപറിവ് ആണ് 'വിക്രം' എന്ന ചിത്രത്തിന്റെ സ്റ്റണ്ട് കൊറിയോഗ്രാഫി. ശബ്‍ദം സങ്കലനം കണ്ണന്‍ ഗണ്‍പത്. ഛായാഗ്രാഹണം നിര്‍വഹിച്ചത് ഗിരീഷ് ഗംഗാധരനാണ്. സംഗീതം അനിരുദ്ധ് രവിചന്ദറായിരുന്നു.

Read More: 'അത് ഹൃദയമിടിപ്പിന്‍റെ മുദ്രയാണ്, ഇംപ്രവൈസേഷനാണ്', വീഡിയോയില്‍ ഡാൻസിനെ ട്രോളി മമ്മൂട്ടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

tags
click me!