'ഡോണ്ട് വറി മാന്‍'; 'വാലിബന്‍' റിലീസിന് മുന്‍പ് ഡാനിഷ് സേഠിനോട് മോഹന്‍ലാല്‍

By Web Team  |  First Published Jan 24, 2024, 3:47 PM IST

പുലര്‍ച്ചെ 6.30 നാണ് കേരളത്തിലെ ആദ്യ പ്രദര്‍ശനങ്ങള്‍


മലയാളത്തില്‍ സമീപകാലത്ത് മറ്റൊരു ചിത്രത്തിനും ലഭിക്കാത്ത തരത്തിലുള്ള ഹൈപ്പുമായാണ് മലൈക്കോട്ടൈ വാലിബന്‍ തിയറ്ററുകളിലേക്ക് എത്തുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ആദ്യമായി നായകനാവുന്നു എന്നതുതന്നെയാണ് ചിത്രത്തിന്‍റെ യുഎസ്‍പി. മികച്ചൊരു സിനിമയാണ് തങ്ങള്‍ ഒരിക്കിയിട്ടുള്ളതെന്ന ആത്മവിശ്വാസത്തിലാണ് ലിജോയും മോഹന്‍ലാലും അടക്കമുള്ള അണിയറക്കാര്‍. ഇപ്പോഴിതാ ഇന്നലെ ട്വിറ്റര്‍ സ്പേസസില്‍ നടന്ന വാലിബന്‍ പ്രീ റിലീസ് ചര്‍ച്ചയില്‍ മോഹന്‍ലാല്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

ചിത്രത്തില്‍ മറ്റൊരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഡാനിഷ് സേഠിനോടായിരുന്നു മോഹന്‍ലാലിന്‍റെ വാക്കുകള്‍. റിലീസ് അടുത്തിരിക്കവെ അല്‍പം ടെന്‍ഷന്‍ തോന്നുന്നുണ്ടെന്ന ഡാനിഷിന്‍റെ വാക്കുകള്‍ക്ക് മോഹന്‍ലാലിന്‍റെ പ്രതികരണം ഇങ്ങനെ- ഡോണ്‍ട് വറി മാന്‍. എന്തിനാണ് പരിഭ്രമിക്കുന്നത്? നമ്മള്‍ ഒരു മികച്ച സിനിമയാണ് ചെയ്തിരിക്കുന്നത്. അതുകൊണ്ട് സന്തോഷമായി ഇരിക്കുക. നന്നായി ഉറങ്ങുക. പോസിറ്റീവ് ആയി ചിന്തിക്കുക. നമ്മള്‍ ഈ ചിത്രം ആഘോഷിക്കും, മോഹന്‍ലാല്‍ പറയുന്നു.

Latest Videos

നേരത്തെ വാലിബനെ ഒരു മാസ് ചിത്രം മാത്രമായി ചുരുക്കി കാണരുതെന്ന് ഇതേ വേദിയില്‍ മോഹന്‍ലാല്‍ ആരാധകരോട് പറഞ്ഞതും ശ്രദ്ധ നേടിയിരുന്നു- "നമ്മുടെ സിനിമ മറ്റന്നാള്‍ ഇറങ്ങുകയാണ്. നല്ലതായി മാറട്ടെ എന്ന് പ്രാര്‍ഥിക്കാം. നല്ലത് സംഭവിക്കട്ടെ. നല്ലത് പ്രതീക്ഷിക്കാം. ഞാന്‍ നമ്മുടെ അഭിമുഖങ്ങളിലൊക്കെ പറഞ്ഞിരുന്നു, ഇത് ഭയങ്കര ഒരു മാസ് സിനിമ എന്ന് കരുതി മാത്രം.. ആയിക്കോട്ടെ, മാസ് സിനിമ ആയിക്കോട്ടെ. പക്ഷേ അതിനകത്ത് ഒരു ക്ലാസ് ഉണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഒരു ക്ലാസ്, ഒരു മാജിക് ഉള്ള സിനിമയാണ്. അങ്ങനെയും കൂടി മനസില്‍ വിചാരിച്ചിട്ട് പോയി കാണൂ", മോഹന്‍ലാലിന്‍റെ വാക്കുകള്‍. നാളെയാണ് ചിത്രത്തിന്‍റെ റിലീസ്. പുലര്‍ച്ചെ 6.30 നാണ് കേരളത്തിലെ ആദ്യ ഷോകള്‍.

ALSO READ : 'കൊത്ത'യ്ക്ക് ശേഷം ദുല്‍ഖര്‍ കമല്‍ ഹാസനൊപ്പം; ചിത്രീകരണം ആരംഭിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

click me!