രാജകുമാരി പിറന്നെന്നും, മകളുടെ പേര് ഐശ്വര്യ എന്നാണ് എന്നും ദിവ്യാ ഉണ്ണി പറയുന്നു.
മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് ദിവ്യാ ഉണ്ണി. ഒട്ടേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയം സ്വന്തമാക്കിയ നടി. സിനിമയില്‍ സജീവമല്ലാത്തപ്പോള്‍ ദിവ്യാ ഉണ്ണി ഷെയര്‍ ചെയ്യുന്ന ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. കുഞ്ഞ് പിറന്ന വിശേഷമാണ് ദിവ്യാ ഉണ്ണി ഇപ്പോള്‍ അറിയിക്കുന്നത്. ഐശ്വര്യ എന്നാണ് രാജകുമാരിയുടെ പേരെന്നും ദിവ്യാ ഉണ്ണി പറയുന്നു.
കുഞ്ഞ് രാജകുമാരിക്ക് ജന്മം നല്‍കിയെന്നാണ് ദിവ്യാ ഉണ്ണി പറയുന്നത്. ഐശ്വര്യക്ക് എല്ലാവരുടെയും പ്രാര്‍ഥനയും അനുഗ്രഹവും വേണമെന്നും ദിവ്യാ ഉണ്ണി പറയുന്നു. മകള്‍ ഐശ്വര്യയുടെ ഫോട്ടോയും എഴുത്തിനൊപ്പമുണ്ട്. എഞ്ചിനീയറായ ഭര്‍ത്താവ് അരുണ്‍ കുമാറാണ് ഫോട്ടോ എടുത്തിരിക്കുന്നത്. 2018ലായിരുന്നു ദിവ്യാ ഉണ്ണിയും അരുണ്‍ കുമാറും തമ്മിലുള്ള വിവാഹം. ആദ്യ വിവാഹത്തില്‍ ദിവ്യാ ഉണ്ണിക്ക് രണ്ട് മക്കളുണ്ട്. അര്‍ജുനും മീനാക്ഷിയും ദിവ്യാ ഉണ്ണിക്കൊപ്പമാണ് താമസം.