അസാന്നിധ്യത്തിലും താരമായി മമ്മൂട്ടി: മമ്മൂട്ടി നേരിട്ട് സ്വീകരിക്കാത്ത അവാര്‍ഡ് ചിത്രവും വൈറല്‍

By Web Team  |  First Published Sep 15, 2023, 6:48 PM IST

അവാര്‍ഡ് വിതരണം സംബന്ധിച്ച് തിരുവനന്തപുരത്ത് വച്ച ഫ്ലെക്സുകളില്‍ എല്ലാം പ്രധാന മുഖം മമ്മൂട്ടിയായിരുന്നു. 


തിരുവനന്തപുരം: കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മലയാള സോഷ്യല്‍ മീഡിയ ഏറ്റവും കൂടുതല്‍ ഷെയര്‍ ചെയ്തേക്കാവുന്ന ഒരു ചിത്രമാണ് കഴിഞ്ഞ ദിവസം നഷ്ടമായത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ കൈയ്യില്‍ നിന്നും മികച്ച നടനുള്ള പുരസ്കാരം വാങ്ങുന്ന ചിത്രമായിരുന്നു അത്. വ്യാഴാഴ്ച തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണത്തില്‍ അവാര്‍ഡ് വാങ്ങാന്‍ മമ്മൂട്ടി എത്തിയിരുന്നില്ല.

അവാര്‍ഡ് വിതരണം സംബന്ധിച്ച് തിരുവനന്തപുരത്ത് വച്ച ഫ്ലെക്സുകളില്‍ എല്ലാം പ്രധാന മുഖം മമ്മൂട്ടിയായിരുന്നു. പിന്നാലെ വിവിധ സംഘടനകളും ഫാന്‍സ് അസോസിയേഷനുകളും വച്ച ഫ്ലെക്സുകള്‍ വേറെ. പക്ഷേ കഴിഞ്ഞ ദിവസം സഹോദരി മരിച്ച സാഹചര്യത്തിൽ മമ്മൂട്ടി ചടങ്ങിന് എത്തിയിരുന്നില്ല. അദ്ദേഹത്തിന് പകരം നന്‍ പകല്‍ നേരത്ത് മയക്കം എന്ന അദ്ദേഹത്തിന് അവാര്‍ഡ് ലഭിച്ച ചിത്രത്തിന്‍റെ സംവിധായകന്‍ ലിജോ ജോസ് പല്ലിശ്ശേരി പുരസ്കാരം ഏറ്റുവാങ്ങി. 

Latest Videos

മമ്മൂട്ടിക്കായി തയ്യാറാക്കിയ ഇരിപ്പിടത്തില്‍ അദ്ദേഹത്തിന്‍റെ അവാര്‍ഡും പൊന്നാടയും ഫലകവും വച്ചുള്ള ഫോട്ടോ അതേ സമയം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. മമ്മൂട്ടി ഫാന്‍സ് അടക്കം സോഷ്യല്‍ മീഡിയ ഇത് പങ്കിടുന്നുണ്ട്. 

അതേ സമയം മലയാള സിനിമയിലെ പുരസ്കാര അർഹർ ഉൾപ്പടെ നിരവധി താരങ്ങൾ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സന്നിഹിതനായിരുന്നു.  ചടങ്ങില്‍ 15 മിനിറ്റോളം ആയിരുന്നു മുഖ്യമന്ത്രി പ്രസം​ഗിക്കുമ്പോള്‍  ഇത്രയും സമയം യാതൊരു ഭാവവ്യത്യാസവും ഇല്ലാതെ എഴുന്നേറ്റ് നിന്ന് ഭീമൻ രഘു പ്രസം​ഗം കേട്ടത് ശ്രദ്ധേയമായി. മുഖ്യമന്ത്രി പ്രസം​ഗിക്കാനായി മൈക്കിന് മുന്നിലെത്തിയതും നടൻ എഴുന്നേറ്റ് നിന്നു. കാണികൾക്ക് മുന്നിൽ എഴുന്നേറ്റ് നിന്ന ഭീമൻ രഘുവിന്റെ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്. 

‘ഖുഷി’ ഹിറ്റ്; 100 കുടുംബങ്ങള്‍ക്ക് ഒരുലക്ഷം നല്‍കി വാക്കു പാലിച്ച് വിജയ് ദേവരകൊണ്ട

'എന്നടാ പണ്ണി വെച്ചിറുക്കെ !' : പ്രേക്ഷകരെ ഞെട്ടിച്ച് 'മാര്‍ക്ക് ആന്‍റണി', പ്രതികരണങ്ങള്‍ ഇങ്ങനെ.!

Asianet News Live

click me!