ബജറ്റ് 23 കോടി, നേടിയത് ഇരട്ടിയോളം; ആ മാസ് പടത്തില്‍ മമ്മൂട്ടിയുടെ പ്രതിഫലം ഞെട്ടിക്കുന്നതോ ?

By Web Team  |  First Published Jul 16, 2024, 4:06 PM IST

മിഥുൻ മാനുവൽ തോമസ് തിരക്കഥ ഒരുക്കിയ ചിത്രം.


രിടവേളയ്ക്ക് ശേഷം മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയ മാസ് ആക്ഷൻ എന്റർടെയ്നർ ചിത്രം ആയിരുന്നു ടർബോ. പോക്കിരിരാജ, മധുരരാജ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിച്ച ചിത്രം പ്രേക്ഷക- ആരാധക പ്രശംസകൾ ഒരുപോലെ നേടിയിരുന്നു. നിലവിൽ ഒടിടിയിൽ സ്ട്രീമിങ്ങിന് ഒരുങ്ങുന്ന ടർബോയുടെ ബജറ്റുമായി ബന്ധപ്പെട്ട് വൈശാഖ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

"മമ്മൂക്കയുടെ സാലറി ഇല്ലാതെ 20 കോടി രൂപയ്ക്ക് ടർബോ തീർക്കണം എന്നായിരുന്നു. ഞങ്ങൾ പ്രൊഡ്യൂസ് ചെയ്യാൻ ഇരുന്നപ്പോൾ പ്ലാൻ ചെയ്തതാണ്. പക്ഷേ മഴയുടെ പ്രശ്നങ്ങളും കുറച്ചധികം ദിവസങ്ങൾ, പ്രത്യേകിച്ച് ആക്ഷൻ സ്വീക്വൻസുകൾ ഷൂട്ട് ചെയ്യാനൊക്കെ അധികം ദിവസങ്ങൾ വേണ്ടി വന്നു. 80 ദിവസത്തിൽ ഷൂട്ടിം​ഗ് പൂർത്തിയാക്കാം എന്നാണ് ഞാൻ കരുതിയത്. എന്നാൽ 104 ദിവസം എടുത്താണ് ചിത്രീകരണം പൂർത്തിയായത്. എന്റെ അറിവിൽ 23.5 കോടി രൂപയാണ് ടർബോയുടെ ബജറ്റ്. മമ്മൂക്കയുടെ ശമ്പളം പോയിട്ടുള്ള കണക്കാണിത്. ഇതിന് ശേഷം മമ്മൂക്കയുടെ ശമ്പളം ഉണ്ടാവണം. പിന്നെ മാർക്കറ്റിം​ഗ് എക്സ്പെൻസീവും ഉണ്ട്. മമ്മൂക്കയുടെ ശമ്പളം ഇല്ലാതെ പ്രൊഡക്ഷൻ കോസ്റ്റ് വന്നിരിക്കുന്നത് ഇരുപത്തി മൂന്നര കോടി രൂപയാണ്", എന്നാണ് വൈശാഖ് പറഞ്ഞത്. ഒരു യുട്യൂബ് ചാനലിനോട് ആയിരുന്നു സംവിധായകന്റെ പ്രതികരണം. 

Latest Videos

പനോരമ മ്യൂസിക് മലയാളത്തിലേക്ക്; ആദ്യചിത്രത്തിൽ നായികയായി മീരാ ജാസ്മിൻ

2024 മെയ് 23ന് ആണ് മമ്മൂട്ടി കമ്പനിയുടെ നിർമ്മാണത്തിൽ ഒരുങ്ങിയ ടർബോ റിലീസ് ചെയ്തത്. മമ്മൂട്ടി കമ്പനി നിർമിക്കുന്ന അഞ്ചാമത്തെ സിനിമയും ആദ്യ ആക്ഷൻ ചിത്രവും ഇതായിരുന്നു. മിഥുൻ മാനുവൽ തോമസ് തിരക്കഥ ഒരുക്കിയ ചിത്രത്തിൽ ടർബോ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.  രാജ് ബി ഷെട്ടി, സുനിൽ, കബീർ ദുഹാൻ സിംഗ്, അഞ്ജന ജയപ്രകാശ്, ബിന്ദു പണിക്കർ, ശബരീഷ് വർമ്മ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരന്നിരുന്നു. അതേസമയം, 70 കോടി ടര്‍ബോ നേടിയെന്നാണ് ഔദ്യോഗികമായി പുറത്തുവിട്ട കണക്ക്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

click me!