ചലച്ചിത്ര അവാർഡ് വിവാദം: അവാർഡ് നിർണയത്തിൽ രഞ്ജിത് ഇടപെട്ടെന്ന് നേമം പുഷ്പരാജ്; ഓഡിയോ പുറത്തുവിട്ട് വിനയൻ

By Web Team  |  First Published Jul 31, 2023, 7:38 PM IST

തന്റെ സിനിമ 19 ആം നൂറ്റാണ്ടിനെ ബോധപൂർവ്വം തഴഞ്ഞു എന്ന് വിനയൻ പരാതി പെട്ടിരുന്നു. പിന്നാലെയാണ് ജൂറി അംഗത്തിന്റെ ഓഡിയോ പുറത്തു വിട്ടത്. 


തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് വിവാദം മുറുകുന്നു. അവാർഡ് നിർണയത്തിൽ അക്കാദമി ചെയർമാൻ രഞ്ജിത്ത് ഇടപെട്ടെന്ന ജൂറി അംഗം നേമം പുഷ്പരാജിന്‍റെ ഓഡിയോ സന്ദേശം സംവിധായകൻ വിനയൻ പുറത്തുവിട്ടു. രഞ്ജിത്തിന് സ്ഥാനത്തു തുടരാൻ അർഹതയില്ലെന്ന് പുഷ്പരാജ് ഓഡിയോയിൽ ആരോപിക്കുന്നു.

2022ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ തീരുമാനിച്ച അന്തിമ ജൂറിയിലെ അംഗവും, പ്രാഥമിക ജൂറി ചെയർമാനുമായ നേമം പുഴ്ചപരാജിന്റെ ഓഡിയോ സന്ദേശമാണ്  സംവിധായകൻ വിനയൻ പുറത്തുവിട്ടത്. പത്തൊൻപതാം നൂറ്റാണ്ടിനെ ജൂറി അംഗങ്ങൾ ബാഹ്യസമ്മർദ്ദത്താൽ  എതിർത്തെന്നാണ് ഓഡിയോ സന്ദേശത്തിൽ നേമം പുഷ്പരാജ് പറയുന്നത്. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് തുടരാൻ രഞ്ജിത്ത്  യോഗ്യനല്ലെന്നും ഓഡിയോ സന്ദേശത്തിലുണ്ട്. ചലച്ചിത്ര അവാർഡ് നിർണയത്തിൽ രഞ്ജിത്ത് ഇടപെട്ടതിന് തെളിവുണ്ടെന്ന് ആരോപിച്ചതിന് പിന്നാലെയാണ് ജൂറി അംഗത്തിന്റെ തന്നെ ഓഡിയോ സന്ദേശം പുറത്തുവിട്ടുള്ള നീക്കം. 

Latest Videos

പല അവാർഡുകൾക്കും പത്തൊൻപതാം നൂറ്റാണ്ടിനെ പരിഗണിച്ചെങ്കിലും ചിത്രത്തെ ഒഴിവാക്കാൻ രഞ്ജിത്ത് ശ്രമം നടത്തിയെന്നായിരുന്നു വിനയന്റെ ആരോപണം. തല്ലിപ്പൊളി ചിത്രമെന്ന് പറഞ്ഞ്, ഇകഴ്ത്തിക്കാട്ടാൻ ശ്രമം നടത്തി.  ജൂറി അംഗങ്ങളെ സ്വാധീനിക്കാൻ ശ്രമം നടത്തി. അവസാനം മൂന്ന് അവാർഡ് ചിത്രത്തിന് കിട്ടിയപ്പോഴും അവാർഡ് നിർണയം തിരുത്താനും രഞ്ജിത്ത് ഇടപെട്ടെന്നായിരുന്നു വിനയന്റെ ആരോപണം. വിവാദം സാമൂഹ്യമാധ്യമങ്ങളിലും വലിയ ചർച്ചയായി. എന്നാൽ ഇതുവരെയും ചലച്ചിത്ര അക്കാദമിയോ, രഞ്ജിത്തോ പ്രതികരിച്ചിട്ടില്ല. വിവാദമുയരുമ്പോഴെല്ലാം അവാർഡ് നിർണയം പൂർണമായും ജൂറി തീരുമാനമാണ് എന്ന വാദമാണ് സർക്കാർ ഉന്നയിക്കാറുള്ളത്. ‌എന്നാൽ ജൂറി അംഗത്തിന്റെ വെളിപ്പെടുത്തൽ പുറത്തുവരുമ്പോൾ സർക്കാരിനും പ്രതികരിക്കാരിക്കാതിരിക്കാനാകില്ല. 

അവാർഡ് നിർണയത്തിൽ രഞ്ജിത് ഇടപെട്ടെന്ന് നേമം പുഷ്പരാജ് ഓഡിയോ പുറത്ത്

ചലച്ചിത്ര അവാർഡ് നിർണ്ണയത്തിൽ അക്കാദമി ചെയർമാനായ രഞ്ജിത് ഇടപെട്ടുവെന്ന ആരോപണം കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ സംവിധായകൻ വിനയൻ ഉന്നയിക്കുന്നത്. തന്റെ ചിത്രമായ പത്തൊൻപതാം നൂറ്റാണ്ടിന് അവാർഡ് കിട്ടാതിരിക്കാൻ വേണ്ടി അക്കാദമി ചെയർമാനായ രഞ്ജിത് ഇടപെട്ടു എന്നായിരുന്നു ആരോപണം. ജൂറി അം​ഗങ്ങളെ സ്വാധീനിക്കാൻ രഞ്ജിത് ശ്രമിച്ചു. അതുപോലെ തന്നെ ഒരു ജൂറി അം​ഗത്തെ മറ്റൊരു ജൂറി അം​ഗത്തെ ഉപയോ​ഗിച്ച് സ്വാധീനിക്കാനുള്ള ശ്രമവും അക്കാദമി ചെയർമാനായ രഞ്ജിത് നടത്തി എന്നുള്ള ആരോപണവുമാണ് വിനയൻ ആരോപിച്ച കാര്യം. 

പത്തൊൻപതാം നൂറ്റാണ്ട് സിനിമയെ അവഗണിക്കാനായി രഞ്ജിത്ത് ഇടപ്പെട്ടു എന്നതിന്‍റെ തെളിവുകളടക്കം കയ്യിലുണ്ടെന്ന് വ്യക്തമാക്കിയാണ് ചോദ്യങ്ങളുമായി വിനയൻ രംഗത്തെത്തിയത്. ചലച്ചിത്ര അക്കാദമി ചെയർമാനായ രഞ്ജിത്ത് നിരന്തരമായി ഇടപെടുന്നു എന്ന പരാതി വളരെ സീനിയറായ ഒരു ജൂറി അംഗം സാംസ്കാരിക വകുപ്പ് മന്ത്രിയെ അറിയിക്കുവാനായി മന്തിയുടെ പി എസിനെ തന്നെ വിളിച്ചു പറഞ്ഞെന്ന് അടക്കമുള്ള ആരോപണങ്ങളും വിനയൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടിരുന്നു. എന്തിനാണ് സുഹൃത്തേ.. രഞ്ജിത്തേ നിങ്ങളിത്ര തരം താണ തരികിടകൾക്ക് പോണതെന്നും ചോദിച്ച വിനയൻ, സാസ്കാരിക മന്ത്രി സജീ ചെറിയാനും ഇക്കാര്യത്തിൽ മറുപടി പറയേണ്ടതുണ്ടെന്നും വ്യക്തമാക്കിയിരുന്നു.

'എന്തിനാണ് രഞ്ജിത്തേ... നിങ്ങളിത്ര തരം താണ തരികിടകൾക്ക് പോണത്...' മന്ത്രിയോടും ചോദ്യങ്ങളുമായി വിനയൻ

സിനിമ മേഖലയിൽ സംസ്ഥാന സർക്കാരിന്‍റെ പരമോന്നത ബഹുമതി ടിവി ചന്ദ്രന്, 'ജെസി ഡാനിയേൽ പുരസ്‌കാര നേട്ടത്തിൽ സന്തോഷം'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 


 

click me!