ഇതറിഞ്ഞ പോലീസ് ഉടൻ തന്നെ വീടിന്‍റെ വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് സംവിധായകൻ രവിശങ്കർ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ചെന്നൈ: തമിഴ് സിനിമ സംവിധായകനും ഗാന രചയിതാവുമായ ആര്‍ രവിശങ്കര്‍ ആത്മഹത്യ ചെയ്തു. 63 വയസായിരുന്നു ഇദ്ദേഹത്തിന്. ചെന്നൈ കെകെ നഗറിലെ വീട്ടില്‍ നിന്നാണ് ആത്മഹത്യ ചെയ്ത നിലയില്‍ ഇദ്ദേഹത്തിന്‍റെ മൃതദേഹം കണ്ടെത്തിയത്. 2002 ല്‍ ഇറങ്ങിയ വര്‍ഷമെല്ലാം വസന്തം എന്ന ചിത്രത്തിന്‍റെ സംവിധായകനാണ് ഇദ്ദേഹം.
സൂര്യവംശം എന്ന ചിത്രത്തിലെ 'റോസപ്പൂ' എന്ന ഹിറ്റ് ഗാനം രചിച്ചത് രവിശങ്കര്‍ ആയിരുന്നു. ഇദ്ദേഹം വിവാഹം കഴിച്ചിരുന്നില്ല. വളരെക്കാലമായി ചെന്നൈ കെകെ നഗറിലെ വാടക അപ്പാര്‍ട്ട്മെന്‍റിലായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്.
വിവിധ അസുഖങ്ങളെ തുടര്‍ന്ന് ഇദ്ദേഹം കുറച്ചുകാലമായി ചികില്‍സയിലായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരമാണ് ഇദ്ദേഹത്തെ അവസാനമായി അയല്‍വാസികള്‍ കണ്ടത് എന്നാണ് പറയുന്നത്. എന്നാൽ ശനിയാഴ്ച വൈകിട്ട് ഇയാളുടെ വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി അയൽവാസികൾ പോലീസിൽ അറിയിച്ചു.
ഇതറിഞ്ഞ പോലീസ് ഉടൻ തന്നെ വീടിന്‍റെ വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് സംവിധായകൻ രവിശങ്കർ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് ഉടൻ തന്നെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് അയച്ചു.
ഇദ്ദേഹത്തിന്‍റെ മൂത്ത സഹോദരി രാധ മുംബൈയിലാണ് താമസിക്കുന്നതെന്നും ജ്യേഷ്ഠൻ ഹരി ഇപ്പോൾ ന്യൂസിലൻഡിലാണ് താമസിക്കുന്നതെന്നും റിപ്പോർട്ടുണ്ട്. ഇവരെ വിവരം അറിയിച്ചതായി പോലീസ് അറിയിച്ചു.
ചെറുകഥാകൃത്തായിരുന്ന രവിശങ്കർ ഭാഗ്യരാജ്, വിക്രമൻ എന്നിവരുൾപ്പെടെ നിരവധി പ്രശസ്ത സംവിധായകരുടെ സഹ സംവിധായകനായി പ്രവര്‍ത്തിച്ചാണ് ചലച്ചിത്ര രംഗത്തേക്ക് വന്നത്. 2002 ൽ നടൻമാരായ മനോജിനെയും അന്തരിച്ച നടൻ കുനാലിനെയും നായകന്മാരാക്കി "വര്‍ഷമെല്ലാം വസന്തം" എന്ന ചിത്രം സംവിധാനം ചെയ്തു. ഈ ചിത്രം ബോക്സോഫീസില്‍ വിജയമായിരുന്നു.
എന്നാൽ ആ ചിത്രത്തിന് ശേഷം രവിശങ്കറിന് സിനിമയിൽ കാര്യമായ അവസരങ്ങൾ ലഭിച്ചില്ല. ഗാനരചയിതാവായി പ്രവർത്തിച്ച ഇദ്ദേഹത്തിന്‍റെ സൂര്യവംശം എന്ന ചിത്രത്തിലെ റോസാപ്പൂ ചിന്ന റോസാപ്പൂ എന്ന ഗാനം വന്‍ ഹിറ്റാണ്. എന്നാൽ 20 വർഷത്തിലേറെയായി രവിശങ്കർ സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056
'എന്‍റെ പടങ്ങള്‍ പൊട്ടുന്നത് കണ്ട് ചിലര്‍ സന്തോഷിക്കുന്നു': വെട്ടിത്തുറന്ന് പറഞ്ഞ് അക്ഷയ് കുമാര്‍
റിലീസ് വാരാന്ത്യത്തില്‍ തന്നെ വീഴുമോ 'ഇന്ത്യന്‍ താത്ത' : രണ്ടാം ദിനത്തില്‍ പ്രേക്ഷകര്‍ വിധി ഇതാണ് !