'പ്രഭാസുണ്ടെങ്കിലും എല്ലാം സംഭവിച്ചത് പൃഥ്വിരാജുള്ളതിനാല്‍', സംവിധായകൻ പ്രശാന്ത് നീല്‍

By Web Team  |  First Published Dec 20, 2023, 2:37 PM IST

ഒരു വലിയ പാൻ ഇന്ത്യൻ ചിത്രം എന്നതില്‍ പൃഥിരാജാണ് നിര്‍ണായകം എന്നും പ്രശാന്ത് നീല്‍.


പൃഥ്വിരാജിന്റെയും ഒരു പാൻ ഇന്ത്യൻ ചിത്രമായി മാറിയിരിക്കുകയാണ് സലാര്‍. പ്രഭാസ് നായകനായ സലാറില്‍ ഒരു കഥാപാത്രമായി പൃഥ്വിരാജും എത്തുന്നുവെന്ന് മാത്രമാണ് പ്രഖ്യാപന കാലത്ത് റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. എന്നാല്‍ റിലീസടുക്കുമ്പോള്‍ പൃഥ്വിരാജിന്റെ കഥാപാത്രം ചിത്രത്തില്‍ നിര്‍ണായകമാണ് എന്ന ഒരു അവസ്ഥയിലേക്ക് മാറിയിരിക്കുകയാണ്. സലാറിന്റെ വലിയ ആകര്‍ഷണം പൃഥ്വിരാജാണെന്ന് സംവിധായകൻ പ്രശാന്ത് നീലും വ്യക്തമാക്കുന്നു.

രാജമൗലി നടത്തിയ അഭിമുഖത്തിലാണ് സലാര്‍ സംവിധായകൻ പ്രശാന്ത് നീല്‍ പൃഥ്വിരാജിനെ ലഭിച്ചതിന്റെ സന്തോഷം വെളിപ്പെടുത്തിയത്. ഒരു വലിയ പാൻ ഇന്ത്യൻ ചിത്രമായതിന്റെ ഡിസൈൻ, സ്‍കെയില്‍, ഔട്ട്‌ലുക്ക് എന്നിവയേക്കാൾ കൂടുതല്‍ പ്രധാനം പൃഥ്വിരാജ് സാറിന് ലഭിച്ചു എന്നതാണ്. വൻ സ്‍കെയിലായതും മികച്ച ഇമോഷണുണ്ടായതും ചിത്രം മികച്ച ഡ്രാമയായതുമടക്കം എല്ലാം സംഭവിച്ചത് പൃഥ്വിരാജിനൊപ്പമാണ് എന്ന് പ്രശാന്ത് നീല്‍ അഭിപ്രായപ്പെട്ടപ്പോള്‍ കയ്യടിച്ച് പ്രഭാസ് അംഗീകരിക്കുകയും ചെയ്‍തു.

Latest Videos

വര്‍ദ്ധരാജ് മാന്നാര്‍ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയ നടൻ പൃഥ്വിരാജ് വേഷമിടുന്നത്. ദേവയായിട്ടാണ് പ്രഭാസ് വേഷമിടുന്നത്. സലാര്‍ അടുത്ത സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത് എന്ന് നേരത്തെ പ്രശാന്ത് നീല്‍ വ്യക്തമാക്കിയിരുന്നു. അടുത്ത സുഹൃത്തുക്കളായിട്ടാണ് പ്രഭാസും പൃഥ്വിരാജും ചിത്രത്തില്‍ എത്തുക എന്ന നേരത്തെ പുറത്തുവിട്ട ഗാനത്തില്‍ നിന്ന് മനസിലായിരുന്നു.

പ്രഭാസും പൃഥ്വിരാജും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം സലാറിന് കേരളത്തിലും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രഭാസിന്റെ സലാറിന് കേരളത്തിലെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗില്‍ വമ്പൻ നേട്ടമാണ്. ഇതിനകം കേരളത്തില്‍ സലാര്‍ ഒരു കോടിയില്‍ അധികം നേടിക്കഴിഞ്ഞു എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. 22നാണ് സലാറിന്റെ റിലീസ്.

Read More: വമ്പൻ ഉയര്‍ത്തെഴുന്നേല്‍പ്പ്, മമ്മൂട്ടി തുടങ്ങിവെച്ച കോടി ക്ലബുകള്‍, മലയാളത്തിന്റെ റെക്കോര്‍ഡ് നേട്ടങ്ങള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!