പത്താമത് എഐഎഫ്എഫ് ജനുവരി 15ന് തുടങ്ങും, മലയാളത്തില്‍ നിന്ന് അശാന്തവും ഒറ്റയും

By Web Desk  |  First Published Jan 6, 2025, 1:51 PM IST

അശാന്തവും ഒറ്റയും ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.


അജന്ത- എല്ലോറ അന്താരാഷ്‍ട്ര ചലച്ചിത്രോത്സവം (എഐഎഫ്എഫ്)  15ന് ആരംഭിക്കും. ജനുവരി 19 വരെയാണ് ചലച്ചിത്രോത്സവം. മഹാരാഷ്‍ട്രയിലെ ഛത്രപതി സംഭാജി നഗറിലാണ് ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്. പ്രൊസോണ്‍ മാളിലെ ഐനോക്സിലായിരിക്കും പ്രദര്‍ശനം.

മലയാളത്തില്‍ നിന്ന് രണ്ട് സിനിമകള്‍ ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ദ മറാത്ത‍വാഡ ആര്‍ട് കള്‍ച്ചര്‍, ആൻഡ് ഫിലിം ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന അജന്ത എല്ലോറ ഫിലിം ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലിന്റെ ഉദ്‍ഘാടനം മഹാരാഷ്‍ട്ര സാംസ്‍കാരിക വകുപ്പ് മന്ത്രി ആശിഷ് ഷേലാര്‍ ജനുവരി 15ന് ആറ് മണിക്ക് നിര്‍വഹിക്കും. ഫിപ്രസി (ഇന്റര്‍നാഷണല്‍ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്‍സ്) എഫ്എഫ്‍സി (ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഇൻ ഇന്ത്യ), മഹാരാഷ്‍ട്ര സര്‍ക്കാര്‍, നാഷണല്‍ ഫിലിം ഡവലപ്‍മെന്റ് കോര്‍പറേഷൻ ലിമിറ്റഡ്, കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ചലച്ചിത്രോത്സവത്തില്‍ എംജിഎം സ്‍കൂള്‍ ഓഫ് ഫിലിം ആര്‍ട്‍സും എംജിഎം റേഡിയോ എഎഫ്എം 90.8ഉം പങ്കാളികളാണ്. ഇന്ത്യൻ കോംപറ്റീഷൻ ലോക സിനിമ തുടങ്ങിയവയ്‍ക്ക് പുറമേ അജന്ത എല്ലോറ ഫിലിം ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ ഇന്ത്യ ഫോക്കസ്, മറാത്തവാഡാ ഷോര്‍ട് ഫിലിം കോംപറ്റീഷനുമുണ്ട്. എഐഎഫ്എഫ് 2024 ലൈഫ്‍ടൈം അച്ചീവ്‍മെന്റ് അവാര്‍ഡ് പത്മഭൂഷണ്‍ സായ് പരഞ്‍ജപേയ്‍ക്കാണ്

Latest Videos

ലിറ്റില്‍ ജാഫ്‍നയാണ് ഉദ്ഘാടന ചിത്രമായി ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുക. അജന്ത- എല്ലോറ ചലച്ചിത്രോത്സവത്തില്‍ സമാപന ചിത്രമായി ദ സീഡ് ഓഫ് സാക്രഡ് ഫിഗ്  പ്രദര്‍ശിപ്പിക്കും. മാസ്റ്റര്‍ ക്ലാസും പ്രത്യേക പ്രഭാഷണങ്ങളും ചലച്ചിത്ര പ്രവര്‍ത്തകരുമായി സംവദിക്കാനും അവസരമുണ്ടാകും. www.aifilmfest.in എന്ന വെബ്‍സൈറ്റിലൂടെ ചലിച്ചിത്ര മേളയില്‍ ഡെലിഗേറ്റുകളായി രജിസ്റ്റര്‍ ചെയ്യാം.

ഐഎഫ്എഫ്‍കെ 2024ല്‍ ശ്രദ്ധയാകര്‍ഷിച്ച തമിഴ് ചിത്രം അങ്കമ്മാള്‍ പ്രദര്‍ശിപ്പിക്കുന്നത് അജന്ത എല്ലോറ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ മത്സര വിഭാഗത്തിലായിരിക്കും. ചലച്ചിത്രോത്സവത്തില്‍ ചബില (മറാത്തി (മറാത്തി), ഇൻ ദ ബെല്ലി ഓഫ് എ ടൈഗര്‍ (ഹിന്ദി), ഖദ്‍മോദ് (മറാത്തി), ഖേര്‍വാള്‍ (ബംഗാളി, ഇംഗ്ലീഷ്), സെക്കൻഡ് ചാൻസ് (ഹിന്ദി, ഇംഗ്ലിഷ്), ശാന്തി നികേതൻ (രാജസ്ഥാൻ, സ്വാഹ, വില്ലേജ് റോക്സ്റ്റാഴ്‍സ് 2 (അസ്സാമീസ്) എന്നിവയും മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. ഇന്ത്യ ഫോക്കസില്‍ രണ്ട് മലയാള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. പ്രസാദ് ആര്‍ ജെയുടെ സംവിധാനത്തിലുള്ള അശാന്തവും റസൂല്‍ പൂക്കുട്ടി ഒരുക്കിയ ഒറ്റയും.

Read More: മഡോണ വീണ്ടും വിവാഹിതയാകുന്നു, 66കാരിക്ക് വരൻ 28കാരൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

tags
click me!