'ദളിത് വിരുദ്ധത’; സാബുമോന്‍ പറഞ്ഞത് ശരി, പോസ്റ്റ് ഡിലീറ്റ് ചെയ്ത് ഒമര്‍ ലുലു

By Web Team  |  First Published May 20, 2021, 12:59 PM IST

"നടന്‍ സാബുമോന്‍ പോസ്റ്റ് കണ്ട് തന്നെ വിളിച്ചിരുന്നു. സാബു സംഭവത്തില്‍ തെറ്റ് തനിക്ക് പറഞ്ഞ് മനസിലാക്കി തരുകയാണ് ഉണ്ടായത്"


കൊച്ചി: കെ രാധാകൃഷ്ണന്‍ മന്ത്രിയായതിന് പിന്നാലെ അദ്ദേഹത്തെ ദളിതനെന്ന് വിളിക്കുന്നത് ദളിത് വിരുദ്ധതയാണെന്ന് പറഞ്ഞിട്ട പോസ്റ്റ് സംവിധായകന്‍ ഒമര്‍ ലുലു പിന്‍വലിച്ചു. ഇന്നലെ ഇട്ട പോസ്റ്റാണ് ഇദ്ദേഹം ഫേസ്ബുക്കില്‍ നിന്നും പിന്‍വലിച്ചത്. കെ രാധാകൃഷ്ണന്‍ ദേവസ്വം, പിന്നോക്ക ക്ഷേമം, പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രിയാകുമ്പോള്‍ ഒരു ദളിതന്‍ മന്ത്രിയാകുന്നു എന്ന പ്രയോഗം ദളിത് വിരുദ്ധതയാണെന്നാണ് ഇദ്ദേഹം പോസ്റ്റിട്ടിരുന്നത്. താന്‍ നടത്തിയ പരാമര്‍ശം തെറ്റാണെന്ന് മനസിലാക്കിയതിനാല്‍ ആദ്യത്തെ പോസ്റ്റ് ഒമര്‍ നീക്കം ചെയ്യുകയാണ് എന്ന് പിന്നീട് ഒരു പോസ്റ്റിലൂടെ അറിയിച്ചു.

Latest Videos

undefined

നടന്‍ സാബുമോന്‍ പോസ്റ്റ് കണ്ട് തന്നെ വിളിച്ചിരുന്നു. സാബു സംഭവത്തില്‍ തെറ്റ് തനിക്ക് പറഞ്ഞ് മനസിലാക്കി തരുകയാണ് ഉണ്ടായത്. പോസ്റ്റില്‍ താന്‍ പറയാന്‍ ശ്രമിച്ച ആശയം തെറ്റായതിനാല്‍ അത് നീക്കം ചെയ്യുകയാണെന്നാണ് ഒമര്‍ ലുലു പറഞ്ഞു.

തുടര്‍ന്ന് ഇതിന് വിശദീകരണവും ഒമര്‍ലുലു കമന്‍റായി ഇട്ടിരുന്നു, അത് ഇങ്ങനെയാണ്, നമ്മള്‍ പറഞ്ഞ കാര്യം തെറ്റാണ് അല്ലെങ്കില്‍ പൂര്‍ണ്ണമായും ശരിയല്ല എന്ന് ഒരാള്‍ പറഞ്ഞ് തന്നൂ.അത് കറക്റ്റാണ് എന്ന് തോണമെങ്കില്‍ അത്യാവശ്യം കോളിറ്റി വേണം. കേള്‍ക്കാനുള്ള മനസുണ്ടാവുക എന്നതാണ് മികച്ച ഗുണമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. അല്ലാതവര്‍ അവര്‍ പറഞ്ഞതില്‍ ഉറച്ച് നിക്കും 100 ന്യായീകരണവുമായെന്നും ഒമര്‍ ലുലു പറഞ്ഞു.

click me!