ബറോസിന്റെ റിലീസ് വൈകുന്നത് എന്തുകൊണ്ടാണ്?.
ബറോസ് പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ്. സംവിധായകനായി മോഹൻലാലെന്ന താരത്തിന് പേര് സ്‍ക്രീനിയില്‍ തെളിയുന്നത് ബറോസിലൂടെയായതിനാലാണ് ആകാംക്ഷ. ബറോസ് ക്രിസ്‍മന് തിയറ്ററുകളില്‍ റിലീസായേക്കുമെന്ന വാര്‍ത്തകളുണ്ടായിരുന്നു. ശബ്‍ദത്തിനുള്‍പ്പടെ വിവിധ സാങ്കേതിക വിഭാഗങ്ങള്‍ക്ക് ചിത്രത്തിന് വലിയ പ്രാധാന്യവുമുണ്ട്. അതിനാല്‍ വൻ റിലീസ് ആലോചിക്കുന്ന ചിത്രത്തിന്റെ അപ്‍ഡേറ്റിനായി ആകാംക്ഷയോടെ മലയാളം കാത്തിരിക്കുകയാണ്.
ഡിസിംബര്‍ 20ന് ആഗോളതലത്തില്‍ മുഫാസ് ദ ലയണ്‍ കിംഗ് റിലീസ് ചെയ്യുന്നുണ്ട്. അതിനാല്‍ മള്‍ട്ടിപ്ലക്സ് തിയറ്ററുകളില്‍ ബറോസിന് സ്‍ക്രീൻ കൗണ്ട് കുറവായിരിക്കുമെന്നതിനാലാണ് റിലീസ് പ്രഖ്യാപിക്കാത്തതെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിച്ചിക്കുന്നത് സന്തോഷ് ശിവനാണ്. ജിജോ പുന്നൂസ് എഴുതിയ കഥയിലെടുക്കുന്ന ചിത്രം ത്രീഡിയില്‍ എത്തുമ്പോള്‍ ആകെ ബജറ്റ് 100 കോടിയായിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. നിര്‍മാണം ആന്റണി പെരുമ്പാവൂര്‍ ആണ്. മോഹൻലാല്‍ നായകനാകുന്ന ഒരു ഫാന്റസി ചിത്രമായിരിക്കും ബറോസ്. മാര്‍ക്ക് കില്യനും ലിഡിയൻ നാദസ്വരവും സംഗീതം പകരുമ്പോള്‍ നായകനായ മോഹൻലാലിന്റെ ബറോസ് കഥാപാത്രത്തിന് 300 വയസ്സാണെന്നും റിപ്പോര്‍ട്ടുണ്ട്.
മോഹൻലാലിന്റേതായി പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തുടരും ചിത്രീകരണം നേരത്തെ പൂര്‍ത്തിയയിാട്ടുണ്ട്. ചിത്രത്തിലെ പ്രധാനപ്പെട്ട ഓരോ രംഗത്തെ കുറിച്ചും വലിയ കൗതുകമായിരുന്നു മോഹൻലാലിന് എന്ന് സംവിധായകൻ തരുണ്‍ മൂര്‍ത്തി വ്യക്തമാക്കിയിരുന്നു. കഥ കേട്ടപ്പോള്‍ ആവേശഭരിതനായെന്നാണ് മോഹൻലാല്‍ പറഞ്ഞത് എന്നും വെളിപ്പെടുത്തിയിരുന്നു. തുടരും എന്ന സിനിമയുടെ രസകരമായ ഫസ്റ്റ് ലുക്കും പുറത്തുവിട്ടിരുന്നു
മലയാളത്തിന്റെ മോഹൻലാലിന്റെ തുടരും എന്ന സിനിമ നിര്‍മിക്കുന്നത് രജപുത്രയാണ്. തുടരും എന്ന സിനിമയില്‍ മോഹൻലാല്‍ കഥാപാത്രം പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനാണ്. മോഹൻലാല്‍ ഒരു റിയലിസ്‍റ്റിക് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതാണ് പ്രധാന പ്രത്യേകത. തരുണ്‍ മൂര്‍ത്തിയുടെ തുടരും എന്ന സിനിമ സാധാരണക്കാരെ മനുഷ്യരെ ഫോക്കസ് ചെയ്യുന്ന ഒന്നായിരിക്കും എന്നാണ് റിപ്പോര്‍ട്ട്. തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക