ദീപികയുടെ 2020ലെ ജെഎന്‍യു സന്ദര്‍ശനം ചിത്രത്തെ ബാധിച്ചു: വെളിപ്പെടുത്തി സംവിധായിക

By Web Team  |  First Published Nov 28, 2023, 7:59 PM IST

ആസിഡ് ആക്രമണത്തെ അതിജീവിച്ചവരെക്കുറിച്ച് വലിയൊരു ചര്‍ച്ചയാണ് ചിത്രം ഉദ്ദേശിച്ചത്, എന്നാല്‍ ദീപികയുടെ ജെഎന്‍യു സന്ദര്‍ശനം ആ ചര്‍ച്ചയെ വഴിതെറ്റിച്ചുവെന്ന് മേഘ്‌ന പറയുന്നു. 


മുംബൈ: 2020 ജനുവരിയിൽ ദില്ലിയിലെ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥി സമരവേദിയില്‍ നടി ദീപിക പാദുകോണ്‍ നടത്തിയ സന്ദർശനം വലിയ വാര്‍ത്തയായിരുന്നു. ഇതിന്‍റെ ഭാഗമായി ആ സമയത്ത് റിലീസ് ചെയ്യാനിരുന്ന ദീപികയുടെ ചിത്രമായ  ഛപാക്കിനെതിരെ  ബഹിഷ്‌കരണ മുദ്രാവാക്യങ്ങളും ഉയർന്നിരുന്നു. അന്ന് ചിത്രം ബോക്സോഫീസില്‍ വലിയ പരാജയമായിരുന്നു. ഇപ്പോഴാതാ ചിത്രത്തിന്റെ സംവിധായിക മേഘ്‌ന ഗുൽസാർ അന്നത്തെ സംഭവങ്ങളെക്കുറിച്ച് പറഞ്ഞിരിക്കുകയാണ്.

ആസിഡ് ആക്രമണത്തെ അതിജീവിച്ചവരെക്കുറിച്ച് വലിയൊരു ചര്‍ച്ചയാണ് ചിത്രം ഉദ്ദേശിച്ചത്, എന്നാല്‍ ദീപികയുടെ ജെഎന്‍യു സന്ദര്‍ശനം ആ ചര്‍ച്ചയെ വഴിതെറ്റിച്ചുവെന്ന് മേഘ്‌ന പറയുന്നു. ഇന്ത്യൻ എക്‌സ്‌പ്രസ് അഡ എന്ന പരിപാടിയിൽ സംസാരിക്കവെയാണ് സംവിധായിക ഈ കാര്യം വ്യക്തമാക്കിയത്.

Latest Videos

"ഉത്തരം വളരെ വ്യക്തമാണ്. ദീപികയുടെ ജെഎന്‍യു സന്ദര്‍ശനം സിനിമയെ ബാധിച്ചു. കാരണം ആസിഡ് അക്രമണങ്ങളും അത് അതിജീവിച്ചവരപമായിരുന്നു സിനിമയുടെ ഇതിവൃത്തവും ചര്‍ച്ചയും ആകുക എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ അതെല്ലാം വഴി തെറ്റി മറ്റൊരു രീതിയിലായി. തീർച്ചയായും അത് സിനിമയെ സ്വാധീനിച്ചു, അത് നിഷേധിക്കാനാവില്ല" - മേഘ്‌ന ഗുൽസാർ  പറഞ്ഞു. 

2020 ജനുവരിയില്‍ മുഖംമൂടി ധരിച്ച ഒരു സംഘം ജെഎന്‍യു ക്യാമ്പസിലെ സബർമതി ഹോസ്റ്റലിലെ വിദ്യാർത്ഥികളെ വടികളും ഇരുമ്പ് കമ്പികളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഇതോടെ ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ വലിയതോതില്‍ സമരം ആരംഭിച്ചു. ഇതിന്‍റെ ഭാഗമായി ഒരു വിഭാഗം ‘ദേശവിരുദ്ധ മുദ്രാവാക്യം’ ഉയർത്തിയെന്നാരോപിച്ചും ഈ വിവാദം ചൂടുപിടിച്ചു. ഇതിന് പിന്നാലെയാണ് ദീപിക വിദ്യാര്‍ത്ഥി സമര വേദിയില്‍ എത്തിയത്. അത് ദേശീയ മാധ്യമങ്ങളില്‍ വന്‍ വാര്‍ത്തയായി. 

"ഞങ്ങൾ അഭിപ്രായം പ്രകടിപ്പിക്കാൻ വിദ്യാര്‍ത്ഥികള്‍ ഭയപ്പെടുന്നില്ല എന്നത് കാണുമ്പോൾ എനിക്ക് അഭിമാനം തോന്നുന്നു. രാജ്യത്തെയും അതിന്‍റെ ഭാവിയെയും കുറിച്ച് നമ്മൾ ചിന്തിക്കേണ്ടുന്ന വസ്തുത അതാണ്. നമ്മുടെ കാഴ്ചപ്പാട് എന്തുമാകട്ടെ, ഇത്തരം കാര്യങ്ങള്‍ സന്തോഷകരമാണ്" ദീപിക അന്ന് ജെഎന്‍യു സന്ദര്‍ശനത്തിന് ശേഷം പറഞ്ഞു. 

ആസിഡ് ആക്രമണത്തെ അതിജീവിച്ച ഒരു സ്ത്രീയുടെ വേഷമാണ് ഛപാക് എന്ന ചിത്രത്തില്‍  ദീപിക അവതരിപ്പിച്ചത്. ദീപിക ഈ ചിത്രത്തിന്‍റെ സഹ-നിർമ്മാതാവായിരുന്നു. പോസിറ്റീവ് ക്രിടിക്സ് റിവ്യൂകള്‍ ചിത്രം നേടിയെങ്കിലും ബോക്‌സ് ഓഫീസിൽ വന്‍ പരാജയമായിരുന്നു. 

ഞാന്‍ മണിരത്നമാണ്, "ഞാൻ ടോം ക്രൂസ്" എന്ന് തിരിച്ചു പറഞ്ഞ് കജോള്‍: കൈയ്യിന്ന് പോയത് ഹിറ്റ് ചിത്രം.!

'രേഖകള്‍ തയ്യാര്‍' : തൃഷയ്ക്കെതിരെ മനനഷ്ടത്തിന് കേസ് കൊടുക്കാന്‍ മന്‍സൂര്‍ അലി ഖാന്‍

click me!