അതേ സമയം ലോകി അഭിനയ രംഗത്തേക്ക് കടന്നതാണ് ഇപ്പോള്‍ കോളിവുഡിലെ സംസാരം. ഇനിമേല്‍ എന്ന സംഗീത ആല്‍ബത്തിലാണ് ശ്രുതി ഹാസനൊപ്പം പ്രണയ ജോഡിയായി ലോകേഷ് അഭിനയിച്ചത്.
ചെന്നൈ: തമിഴിലെ ഏറ്റവും വിലയേറിയ സംവിധായകരില്‍ ഒരാളാണ് ലോകേഷ് കനകരാജ്. ലിയോ എന്ന വിജയ് ചിത്രത്തിന്‍റെ വന്‍ വിജയത്തിന് പിന്നാലെ ലോകേഷ് കനകരാജ് അടുത്തതായി ചെയ്യാനിരിക്കുന്നത് രജനികാന്തിന്‍റെ അടുത്ത ചിത്രമാണ്. തലൈവര്‍ 171 എന്ന് താല്‍കാലികമായി പേരിട്ട ചിത്രം ഇപ്പോള്‍ സ്ക്രിപ്റ്റിംഗിലാണ് എന്നാണ് വിവരം.
അതേ സമയം ലോകി അഭിനയ രംഗത്തേക്ക് കടന്നതാണ് ഇപ്പോള്‍ കോളിവുഡിലെ സംസാരം. ഇനിമേല്‍ എന്ന സംഗീത ആല്‍ബത്തിലാണ് ശ്രുതി ഹാസനൊപ്പം പ്രണയ ജോഡിയായി ലോകേഷ് അഭിനയിച്ചത്. ഗാനം മാര്‍ച്ച് 26നാണ് റിലീസ് ആയത്. ഇതിലെ ലോകേഷിന്‍റെ വേഷം ടീസര്‍ ഇറങ്ങിയ സമയം മുതല്‍ തന്നെ ചര്‍ച്ചയായിരുന്നു.
പൊതുവേദിയില്‍ എന്നും ലളിതമായി പ്രത്യക്ഷപ്പെടുന്ന വ്യക്തിയാണ് ലോകേഷ്. എപ്പോഴും കഴുത്തില്‍ ഒരു കരുങ്കാലി മാല ലോകേഷ് ധരിക്കാറുണ്ട്. പലപ്പോഴും എന്തു കൊണ്ടാണ് ഇത് ലോകേഷ് ധരിക്കുന്നത് എന്ന ചര്‍ച്ച കോളിവുഡിലുണ്ട്. എന്തുകൊണ്ടാണ് താന്‍ കരുങ്കാലി മാല ഇടുന്നത് എന്ന് പറയുകയാണ് ലോകേഷ്.
വിക്രം സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുന്ന വഴി ഒരിക്കല്‍ വണ്ടി അപകടത്തില്‍പ്പെട്ടു. എന്നാല്‍ കാര്യമായ പരിക്ക് ഇല്ലാതെ രക്ഷപ്പെട്ടു. പിന്നാലെ ലോകേഷിന്‍റെ സുഹൃത്തും സംവിധായകനുമായ സതീഷ് ഒരു കരുങ്കാലി മാല ലോകേഷിന് നല്‍കി. ഇത് കഴുത്തില്‍ ഇട്ടാല്‍ ലോകേഷിന് ചുറ്റുമുള്ള നെഗറ്റിവിറ്റി അകന്ന് പോകും എന്നാണ് സതീഷ് പറഞ്ഞത്. അത് സുഹൃത്തിന്‍റെ ആഗ്രഹം ആയതിനാല്‍ സ്വീകരിച്ചു എന്നാണ് ലോകേഷ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
undefined
കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം ബോക്സ് ഓഫീസില്‍ വമ്പന്‍ വിജയം നേടിയ ചിത്രമാണ്. അതേസമയം ലോകേഷിന്‍റെ അടുത്ത സിനിമയിലെ നായകന്‍ രജനികാന്ത് ആണ്. ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.
ആക്ഷന്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രം രജനികാന്തിന്‍റെ കരിയറിലെ 171-ാം ചിത്രവുമാണ്. ഇത് തന്‍റെ സിനിമാറ്റിക് യൂണിവേഴ്സിന്‍റെ ഭാഗമായി വരുന്ന ചിത്രമല്ലെന്നും മറിച്ച് ഒരു സ്റ്റാന്‍ഡ്എലോണ്‍ ചിത്രമായിരിക്കുമെന്നം ലോകേഷ് നേരത്തേ സ്ഥിരീകരിച്ചിരുന്നു.
ധ്യാൻ ശ്രീനിവാസൻ ചിത്രം, 'സ്വർഗ്ഗത്തിലെ കട്ടുറുമ്പ്'; മെയ് റിലീസിന് തയ്യാറെടുക്കുന്നു
'ടോക്സിക്' ഇത്തരം പ്രചരണം നടത്തരുത്: വലിയൊരു അഭ്യര്‍ത്ഥനയുമായി നിര്‍മ്മാതാക്കള്‍