മോഹൻലാലിന്റെ പ്രതിഭ ജന്മനാ നൈസര്‍ഗ്ഗികമായി കിട്ടിയതാണെന്ന് ഭദ്രൻ.
മോഹൻലാല്‍ നല്ല സിനിമകളിലൂടെ തിരിച്ചുവരുമെന്ന് സംവിധായകൻ ഭദ്രൻ. നല്ല ഉള്ളടക്കമുള്ള കഥകള്‍ കിട്ടാത്തതാണ് മോഹൻലാല്‍ സിനിമകളുടെ പ്രശ്‍നം. നല്ല കണ്ടന്റ് ഉള്ള കഥകള്‍ കടന്നു ചെന്നാല്‍ മോഹൻലാല്‍ തീര്‍ച്ചയായും പഴയ മോഹൻലാല്‍ തന്നെയാകും. മോഹൻലാല്‍ എന്തായാലും തിരിച്ചുവരിക തന്നെ ചെയ്യുമെന്ന് ഭദ്രൻ പറഞ്ഞു.
'സ്‍ഫടികം' റീ റിലീസ് ചെയ്യുന്നുവെന്ന പ്രഖ്യാപനം നടത്തിയ ഭദ്രൻ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേയാണ് മോഹൻലാല്‍ സിനിമകളെ കുറിച്ചും അഭിപ്രായം വ്യക്തമാക്കിയത്. മോഹന്‍ലാല്‍ എന്ന നടന്റേതല്ല കുഴപ്പം. മോഹൻലാലിന്റെ കൂടെ കൂടുന്ന കഥകളുടെ കുഴപ്പമാണ്. അദ്ദേഹം എന്നും മോഹൻലാല്‍ തന്നെയല്ലേ. ഒരിക്കല്‍ കിട്ടിയിട്ടുള്ള ഒരു പ്രതിഭ നൈസര്‍ഗ്ഗികമായി ജനിച്ചപ്പോള്‍ തന്നെ കിട്ടിയതാണ്. പുള്ളി അത് ട്യൂണ്‍ ചെയ്‍തെടുത്തത് ഒന്നുമല്ല- ഭദ്രൻ പറയുന്നു.
undefined
മറ്റ് നടൻമാരില്‍ നിന്ന് വ്യത്യസ്‍തമായി ലാലില്‍ ഉള്ള ഒരു പ്രത്യേക, എന്ത് വേഷം കൊടുത്താലും കഥ പറഞ്ഞുകൊടുക്കുമ്പോള്‍ തന്നെ ഒരു കെമിസ്ട്രി പുള്ളി പോലും അറിയാതെ ഉണ്ടാകുന്നുണണ്ട്. ആ കെമിസ്‍ട്രി എന്താണ്എന്ന് പുള്ളിക്ക് പോലും ഡിഫൈൻ ചെയ്യാൻ കഴിയുന്നുമില്ല. പുള്ളി ആ കെമിസ്‍ട്രിക്ക് അനുസരിച്ച് ബിഹേവ് ചെയ്യുകയാണ്. അങ്ങനത്തെ മോഹൻലാല്‍ ഇപ്പോഴും ഉണ്ട്. അങ്ങനെ മോഹൻലാല്‍ ഉള്ളതുകൊണ്ടാണ് ശരീരമൊക്കെ സൂക്ഷിച്ച് നില്‍ക്കുന്നത്.
എനിക്ക് തോന്നുന്നത് അദ്ദേഹത്തിലേക്ക് നല്ല കഥകള്‍ കടന്നുചെല്ലുന്നില്ല. നല്ല കണ്ടന്റ് ഉള്ള കഥകള്‍ കടന്നു ചെന്നാല്‍ മോഹൻലാല്‍ തീര്‍ച്ചയായും പഴയ മോഹൻലാല്‍ തന്നെയാകും. കുറെ ശബ്‍ദങ്ങളും ബഹളവും സ്റ്റണ്ടും ഒന്നും കാണിക്കുന്നതതല്ല സിനിമ. അത് തിരിച്ചറിയണം. കഥയുമായി ചെല്ലുന്നവര്‍ മനസ്സിലാക്കേണ്ട ഒരു കാര്യമാണ്. നമ്മുടെ ഹൃദയത്തെ പിഞ്ചി എടുക്കുന്ന നിമിഷങ്ങള്‍ നമുക്ക് അസോസിയേറ്റ് ചെയ്യാൻ കഴിഞ്ഞാല്‍ അത് കണ്ടന്റ് ഓറിയന്റഡായ സിനിമയായി മാറും. അദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ടാകും. അദ്ദേഹം വരും, തീര്‍ച്ചയായിട്ടും എല്ലാത്തിനും ഒരു സമയമുണ്ടല്ലോ- ഭദ്രൻ പറഞ്ഞു. ഫെബ്രുവരി ഒമ്പതിനാണ് 'സ്‍ഫടികം' റീ റിലീസ് ചെയ്യുന്നത്.