'ഹേമ റിപ്പോർട്ടിലെ പേരുകൾ പുറത്തുവരണം'; സിനിമ മേഖല പവിത്രമെന്ന മിഥ്യാബോധം ഫെഫ്കയ്ക്കില്ലെന്ന് ബി ഉണ്ണികൃഷ്ണന്‍

By Web Team  |  First Published Sep 1, 2024, 1:12 PM IST

നടി രാധിക ശരത് കുമാറിൻ്റെ വെളിപ്പെടുത്തലില്‍ ഇനിയും വ്യക്തത വരാനുണ്ട്. കേട്ടറിവ് പോലും ഇല്ലാത്ത കാര്യങ്ങളാണ് രാധിക പറഞ്ഞത്. അന്വേഷണവുമായി രാധിക സഹകരിക്കണമെന്നും ഏത് ലൊക്കേഷലാണ് സംഭവം നടന്നതെന്ന് വെളിപ്പെടുത്തണമെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. 


കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മുഴുവൻ കാര്യങ്ങളും വസ്തുതാപരമായി ശരിയല്ലെന്ന് സംവിധായന്‍ ബി ഉണ്ണികൃഷ്ണൻ. സിനിമ മേഖല പവിത്രമായതാണെന്ന മിഥ്യാബോധം ഫെഫ്കയ്ക്കില്ലെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. ഹേമ റിപ്പോർട്ടിലെ പേരുകൾ പുറത്തുവരണം എന്നാണ് ഫെഫ്കയുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

മലയാള സിനിമ ലോക്കേഷനിലെ കാരവാനില്‍ ഒളിക്യാമറ ഉണ്ടെന്ന നടി രാധിക ശരത് കുമാറിൻ്റെ വെളിപ്പെടുത്തലില്‍ ഇനിയും വ്യക്തത വരാനുണ്ട്. കേട്ടറിവ് പോലും ഇല്ലാത്ത കാര്യങ്ങളാണ് രാധിക പറഞ്ഞത്. അന്വേഷണവുമായി രാധിക സഹകരിക്കണമെന്നും ഏത് ലൊക്കേഷലാണ് സംഭവം നടന്നതെന്ന് വെളിനടി രാധിക ശരത് കുമാറിൻ്റെ വെളിപ്പെടുത്തലില്‍ ഇനിയും വ്യക്തത വരാനുണ്ട്. കേട്ടറിവ് പോലും ഇല്ലാത്ത കാര്യങ്ങളാണ് രാധിക പറഞ്ഞത്. അന്വേഷണവുമായി രാധിക സഹകരിക്കണമെന്നും ഏത് ലൊക്കേഷലാണ് സംഭവം നടന്നതെന്ന് വെളിപ്പെടുത്തണമെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. പ്പെടുത്തണമെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. 

Latest Videos

അമ്മ സംഘടനയില്‍ നിന്ന് രാജി വെച്ച മോഹൻലാലിനെ പിന്തുണച്ചും ഉണ്ണികൃഷ്ണൻ പ്രതികരിച്ചു. രാജിയുടെ സത്യസന്ധതയെ അംഗീകരിക്കണം. പൊതുസമൂഹവും മാധ്യമങ്ങളും പ്രതീക്ഷിക്കും വിധം ഇടപെടാൻ കഴിയാത്തത് കൊണ്ടാണ് ലാൽ രാജിവച്ചത്. അത് അദ്ദേഹത്തിൻ്റെ സ്വഭാവത്തിൻ്റെ ഭാഗമാണെന്നും ഉണ്ണികൃഷ്ണൻ കൂട്ടിച്ചേര്‍ത്തു.

click me!