എസ് ജെ സൂര്യ ചോദിച്ചു വാങ്ങിയ വേഷം, മാര്‍ക്ക് ആന്റണിയില്‍ എത്തേണ്ടിയിരുന്നത് ഹിറ്റ് സംവിധായകൻ

By Web Team  |  First Published Sep 25, 2023, 5:03 PM IST

മാര്‍ക്ക് ആന്റണിയിലേക്ക് ഹിറ്റ് സംവിധായകനെയാണ് ആദ്യം പരിഗണിച്ചിരുന്നത്.


വിശാല്‍ നായകനായി എത്തിയ പുതിയ ചിത്രം മാര്‍ക്ക് ആന്റണി വൻ ഹിറ്റായി മാറിയിരിക്കുകയാണ്. ആഗോളതലത്തില്‍ മാര്‍ക്ക് ആന്റണി 100 കോടി ക്ലബില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എസ് ജെ സൂര്യയും നിര്‍ണായക കഥാപാത്രമായി മാര്‍ക്ക് ആന്റണിയില്‍ ഉണ്ടായിരുന്നു. എസ് ജെ സൂര്യയെ ആയിരുന്നില്ല ആദ്യം മാര്‍ക്ക് ആന്റണിയിലേക്ക് പരിഗണിച്ചത് എന്ന റിപ്പോര്‍ട്ടാണ് ആരാധകരില്‍ കൗതുകമുണ്ടാകുന്നത്.

മാര്‍ക്ക് ആന്റണിയുടെ വിജയത്തില്‍ നിര്‍ണായകമായ താരമാണ് എസ് ജെ സൂര്യ. ജാക്കി പാണ്ഡ്യൻ, മദൻ പാണ്ഡ്യൻ കഥാപാത്രങ്ങളായിട്ടായിരുന്നു മാര്‍ക്ക് ആന്റണിയില്‍ എസ് ജെ സൂര്യ വില്ലൻ വേഷത്തില്‍ എത്തിയതും. മകനും അച്ഛനുയിരുന്നു സൂര്യയുടെ കഥാപാത്രങ്ങള്‍. നിറഞ്ഞാടുകയായിരുന്നു എസ് ജെ സൂര്യ. മറ്റൊരാളെ സങ്കല്‍പ്പിക്കാനും ആവില്ല. സംവിധായകൻ അനുരാഗ് കശ്യപിനെയായിരുന്നു ചിത്രത്തിലേക്ക് ആദ്യം മദൻ പാാണ്ഡ്യന്റെ വേഷത്തിലേക്ക് പരിഗണിച്ചത് എന്നാണ് റിപ്പോര്‍ട്ട്. എങ്കിലും അച്ഛനും മകനുമായി ചിത്രത്തില്‍ തനിക്ക് വേഷമിടണം എന്ന് എസ് ജെ സൂര്യ വാശിപിടിച്ചതോടെയാണ് ആ തീരുമാനം മാറ്റിയത്.

Latest Videos

തുടര്‍ന്ന് മദൻ പാണ്ഡ്യ കഥാപാത്രത്തിന് സംവിധായകൻ ചില മാറ്റങ്ങളുമുണ്ടാക്കി. സംവിധാനം ആദിക് രവിചന്ദ്രനാണ് നിര്‍വഹിച്ചത്. എസ് ജെ സൂര്യക്ക് പ്രശംസകളും ചിത്രത്തിലെ പ്രകടനത്തിന് ലഭിച്ചു. വിശാലിന്റെ നായിക ഋതു വര്‍മയായിരുന്നു.

വിശാല്‍ ആന്റണിയും മാര്‍ക്കും കഥാപാത്രങ്ങളായി ചിത്രത്തില്‍ വേഷമിട്ടു. വളരെ രസകരമായ ഒരു ടൈംട്രാവല്‍ ചിത്രമായിരുന്നു വിശാല്‍ നായകനായ മാര്‍ക്ക് ആന്റണി.  ഛായാഗ്രാഹണം അഭിനന്ദൻ രാമാനുജൻ നിര്‍വഹിച്ചു. സംഗീതം ജി വി പ്രകാശ് കുമാറാണ്. വിദേശത്തും മികച്ച പ്രതികരണമാണ് ചിത്രത്തിന്. മികച്ച ആഖ്യാനമാണ് എന്നായിരുന്നു അഭിപ്രായങ്ങള്‍. ബോക്സ് ഓഫീസില്‍ മികച്ച നേട്ടമുണ്ടാക്കുന്ന ചിത്രം മാര്‍ക്ക് ആന്റണിയില്‍ നായകൻ വിശാലിനും വില്ലൻ എസ് ജെ സൂര്യക്കും നായിക ഋതു വര്‍മയ്‍ക്കും പുറമേ യൈ ജി മഹേന്ദ്രൻ, ശെല്‍വരാഘവൻ, നിഴല്‍ഗള്‍ രവി, റെഡിൻ കിംഗ്‍സ്‍ലെ തുടങ്ങിയവരും വേഷമിടുന്നു.

Read More: കളക്ഷനില്‍ ഒന്നാമൻ ടൊവിനൊ, രണ്ട് സിനിമകള്‍ മോഹൻലാലിന്, ഇടമില്ലാതെ മമ്മൂട്ടി, 6 സ്ഥാനങ്ങളില്‍ ഇവര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!