റിലീസിനൊരുങ്ങി ധനുഷ് നായകനായ രായൻ, ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്

By honey R K  |  First Published Jun 27, 2024, 5:02 PM IST

രായന്റെ പുതിയൊരു പോസ്റ്റര്‍ പുറത്തുവിട്ടു.


ധനുഷ് നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രമാണ് രായൻ. സംവിധായകനായും നടനായും ധനുഷ് എത്തുന്ന ചിത്രം രായനില്‍ വൻ പ്രതീക്ഷകളാണ് പ്രേക്ഷകര്‍ക്ക്. ധനുഷ് വൻ മേക്കോവറിലാണെത്തുന്നത്. ജൂലൈ 26 റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പുതിയൊരു പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്.

കേരളത്തില്‍ രായൻ ഗോകുലം മൂവീസാണ് തിയറ്ററുകളില്‍ വിതരണത്തിന് എത്തിക്കുക എന്നാണ് റിപ്പോര്‍ട്ട്. അപര്‍ണ ബാലമുരളി രായൻ സിനിമയിലെ തന്റെ ലുക്ക് പുറത്തുവിട്ട് ഒരു കുറിപ്പെഴുതിയിരുന്നു. താങ്കളുടെ കടുത്ത ആരാധികയെന്ന നിലയില്‍ ചിത്രത്തില്‍ വേഷമിടാൻ അവസരം ലഭിച്ചത് ഒരു സ്വപ്‍നത്തിന്റെ യാഥാര്‍ഥ്യം പോലെയാണ്. ധനുഷ് ഒരു പ്രചോദനമാണ് എന്നും പറയുന്നു സൂര്യ നായകനായ സൂരരൈ പൊട്രുവിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയ അപര്‍ണ ബാലമുരളി.

Latest Videos

undefined

മലയാളത്തില്‍ നിന്ന് അപര്‍ണയ്‍ക്ക് പുറമേ ചിത്രത്തില്‍ നിത്യ മേനൻ, കാളിദാസ് ജയറാം എന്നിവരും എത്തുമ്പോള്‍ ധനുഷ് സംവിധായകനായ രായനില്‍ മറ്റ് പ്രധാന താരങ്ങള്‍ സുന്ദീപ് കിഷൻ, വരലക്ഷ്‍മി ശരത്‍കുമാര്‍, ദുഷ്‍റ വിജയൻ. എസ് ജെ സൂര്യ, പ്രകാശ് രാജ്, സെല്‍വരാഘവൻ എന്നിവരാണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഓം പ്രകാശാണ്. സംഗീതം എ ആര്‍ റഹ്‍മാനാണ്. സണ്‍ പിക്ചേഴാണ് നിര്‍മാണം. എന്താണ് പ്രമേയം എന്ന് പുറത്തുവിട്ടില്ല. ചിത്രത്തിന്റെ റിലീസ് 2024ല്‍ തന്നെയുണ്ടാകും.

രായനിലെ ധനുഷ് അവതരിപ്പിക്കുന്ന നായക കഥാപാത്രം ഒരു കുക്കാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മുമ്പ് അധോലോക നായകനുമാണ് കഥാപാത്രം എന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയൊരു രഹസ്യമായ ഭൂതകാലം നായകനുണ്ട് ചിത്രത്തില്‍ എന്നുമാണ് റിപ്പോര്‍ട്ട്. എസ് ജെ സൂര്യയാണ് ധനുഷിന്റെ ചിത്രത്തില്‍ പ്രതിനായകനായി എത്തുന്നത് എന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Read More: ഞെട്ടിച്ച് കമല്‍ഹാസൻ, എങ്ങനെയുണ്ട് കല്‍ക്കി?, ആദ്യ പ്രതികരണങ്ങള്‍ പുറത്ത്<

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

tags
click me!