Dinesh Prabhakar : മഹാനടനൊപ്പം അഭിനയിക്കാനായതിൽ അഭിമാനം; 'വലിമൈ'യെ കുറിച്ച് ദിനേശ് പ്രഭാകർ

By Web Team  |  First Published Feb 26, 2022, 7:23 PM IST

24നാണ് വലിമൈ തിയറ്ററുകളിൽ എത്തിയത്. ആദ്യ ദിവസം തന്നെ മികച്ച ബോക്സ് ഓഫീസ് കളക്ഷനായിരുന്നു ചിത്രത്തിന് ലഭിച്ചത്.


ണ്ട് ദിവസം മുമ്പാണ് അജിത്ത്(Ajith) നായകനായി എത്തിയ 'വലിമൈ'(Valimai) റിലീസ് ചെയ്തത്. മികച്ച പ്രതികരണങ്ങളോടെ നിറഞ്ഞ സദസ്സിൽ ചിത്രം പ്രദർശനം തുടരുകയാണ്. മലയാളി താരം ദിനേശ് പ്രഭാകറും(Dinesh Prabhakar) ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. നിരവധി പേരാണ് നടനെ അഭിനന്ദിച്ച് ഇതിനോടകം രം​ഗത്തെത്തിയത്. ഇപ്പോഴിതാ ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചതിൽ അഭിമാനമെന്ന് പറയുകയാണ് ദിനേശ്. 

'മഹാനായ നടൻ അജിത്കുമാർ, സംവിധായകൻ എച്ച് വിനോദ് എന്നിവർക്കൊപ്പമുള്ള ഈ മികച്ച ആക്ഷൻ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു', എന്നാണ് ദിനേശ് ഫേസ്ബുക്കിൽ കുറിച്ചത്. ചിത്രത്തിലെ ചില സ്റ്റില്ലുകളും നടൻ പങ്കുവച്ചിട്ടുണ്ട്. ഡിസിപി രാജാങ്കം എന്ന അൽപം ഹ്യൂമറുള്ള വില്ലൻ കഥാപാത്രത്തെയാണ് ദിനേശ് ചിത്രത്തിൽ അവതരിപ്പിച്ചത്. തമാശ പറയുന്ന വില്ലനെ അജിത്ത് ആരാധകരും സിനിമാസ്വാദകരും ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു. 

Latest Videos

24നാണ് വലിമൈ തിയറ്ററുകളിൽ എത്തിയത്. ആദ്യ ദിവസം തന്നെ മികച്ച ബോക്സ് ഓഫീസ് കളക്ഷനായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഇന്ത്യയിൽ മൊത്തത്തിൽ 76 കോടിയും ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് 20 കോടിയും ചിത്രം നേടിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു. 

മാസ്റ്റർ, മെർസൽ, ബിഗിൽ തുടങ്ങിയ വിജയ് ചിത്രങ്ങളെയും രജനികാന്തിന്റെ ദർബാർ, അണ്ണാത്തെ, 2 പോയിന്റ് 0, പേട്ട തുടങ്ങിയ ചിത്രങ്ങളെയും മറികടന്ന് തമിഴ്‌നാട്ടിലെ എക്കാലത്തെയും വലിയ ഓപ്പണിംഗുകളിൽ ഒന്നാണിതെന്നും റിപ്പോർട്ടുണ്ട്. ചതുരംഗ വേട്ടൈ , തീരൻ അധികാരം ഒന്ന് , നേർകൊണ്ട പാർവൈ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളൊരുക്കിയ എച്ച്. വിനോദ്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. നിരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത്. 

ഹുമ ഖുറേഷിയാണ് ചിത്രത്തിലെ നായിക അജിത്ത് ഒരിടവേളയ്‍ക്ക് ശേഷം പൊലീസ് വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയുണ്ട് 'വലിമൈ'ക്ക്.വിജയ് വേലുക്കുട്ടിയാണ് ചിത്രത്തിന്റെ ചിത്രസംയോജനം. മലയാളി താരം ദിനേശും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 'വലിമൈ 'എന്ന ചിത്രത്തിന്റെ മുംബൈ ഷെഡ്യൂളിലാണ് ദിനേശ് അഭിനയിച്ചത്. തമിഴ്‍നാട്ടിൽ യഥാർഥത്തിൽ നടന്ന ഒരു സംഭവമായും 'വലിമൈ'ക്ക് ചെറിയ തരത്തിൽ ബന്ധമുണ്ടെന്ന് സംവിധായകൻ എച്ച് വിനോദ് പറഞ്ഞിരുന്നു. 

Read More : Valimai Trimmed : ദൈര്‍ഘ്യം കൂടിപ്പോയെന്ന് പരാതി; വലിമൈയുടെ 18 മിനിറ്റ് നീക്കി

ബോണി കപൂറാണ് ചിത്രത്തിന്റെ നിർമാണം.  അജിത്ത് നായകനാകുന്ന ചിത്രം  ബേവ്യൂ പ്രൊജക്റ്റ്‍സ് എൽഎൽപിയുടെ ബാനറിലാണ് നിർമിക്കുന്നത്. അജിത്തിന് ഏറെ പ്രതീക്ഷയുള്ള ചിത്രം പാൻ ഇന്ത്യ റിലിസായിട്ടാണ് എത്തുക. 'വലിമൈ' എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്ന യുവൻ ശങ്കർ രാജയാണ്. 

Read Also: Valimai : അജിത്തിന്റെ ആരാധകര്‍ക്ക് നന്ദി', 'വലിമൈ' വില്ലൻ പറയുന്നു

click me!