ദിലീഷ് പോത്തന് പുറമെ പ്രശാന്ത് അലക്സാണ്ടർ, കിരൺ കുമാർ, സായ് കുമാർ, ശ്രീജിത്ത് രവി, അഹാന വിനേഷ്, അസിൻ, ജംഷീന ജമൽ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
കൊച്ചി: നടൻ, സംവിധായകൻ എന്നി നിലകളിൽ ശ്രദ്ധേയനായ ദിലീഷ് പോത്തൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് മനസാ വാചാ.റീലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ടീസർ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. ഇത് വരെ കണ്ടിട്ടില്ലാത്ത ലൂക്കിലും ഗെറ്റ് അപ്പിലുമാണ് ദിലീഷ് പോത്തനെ മനസാ വാചായുടെ ടീസറിൽ കാണാൻ കഴിയുന്നത്. 'ധാരാവി ദിനേശ് ' എന്ന ഒരു കള്ളൻ കഥാപാത്രമായി ആണ് അദ്ദേഹം ചിത്രത്തിലെത്തുന്നത്. നേരത്തെ പുറത്തു വന്ന മനസാ വാചാ പ്രോമോ സോങ്ങും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ജാസി ഗിഫ്റ്റ് പാടിയ ഗാനം ട്രെൻഡിംഗ് ആയിരുന്നു.
നവാഗതനായ ശ്രീകുമാർ പൊടിയനാണ് 'മനസാ വാചാ' സിനിമയുടെ സംവിധായകൻ. മിനി സ്‌ക്രീനിലെ നിരവധി കോമഡി പ്രോഗ്രാമുകളിലൂടെ ശ്രദ്ധ നേടിയൊരാളാണ് ശ്രീകുമാർ പൊടിയൻ. മജീദ് സയ്ദ് തിരക്കഥ രചിച്ച ഈ ചിത്രം ഫെബ്രുവരി ഇരുപത്തിമൂന്നിന് തിയറ്ററുകളിലെത്തും. ഇതൊരു ഫൺ എന്റർടൈനർ സിനിമയാണ്. സ്റ്റാർട്ട് ആക്ഷൻ കട്ട് പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. ഒനീൽ കുറുപ്പാണ് സഹനിർമ്മാതാവ്.
ദിലീഷ് പോത്തന് പുറമെ പ്രശാന്ത് അലക്സാണ്ടർ, കിരൺ കുമാർ, സായ് കുമാർ, ശ്രീജിത്ത് രവി, അഹാന വിനേഷ്, അസിൻ, ജംഷീന ജമൽ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഛായാഗ്രഹണം: എൽദോ ഐസക്ക്, ചിത്രസംയോജനം: ലിജോ പോൾ, സംഗീതം: സുനിൽകുമാർ പി കെ, പ്രൊജക്ട് ഡിസൈൻ: ടിൻ്റു പ്രേം, കലാസംവിധാനം: വിജു വിജയൻ വി വി, മേക്കപ്പ്: ജിജോ ജേക്കബ്, വസ്ത്രാലങ്കാരം: ബ്യൂസി ബേബി ജോൺ, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: നിസീത് ചന്ദ്രഹാസൻ
ചീഫ് അസോസിയേറ്റ് ഡയറക്ടർ: വിഷ്ണു ഐക്കരശ്ശേരി, ഫിനാൻസ് കൺട്രോളർ: നിതിൻ സതീശൻ, പ്രൊഡക്ഷൻ കൺട്രോളർ: ജിനു പി കെ, സ്റ്റിൽസ്: ജെസ്റ്റിൻ ജെയിംസ്, വിഎഫ്എക്സ്: പിക്ടോറിയൽ വിഎഫ്എക്സ്, ഐ സ്ക്വയർ മീഡിയ, കളറിസ്റ്റ്: രമേഷ് അയ്യർ, ഡിഐ എഡിറ്റർ: ഗോകുൽ ജി ഗോപി, ടുഡി ആനിമേഷൻ: സജ്ഞു ടോം, ടൈറ്റിൽ ഡിസൈൻ: സനൂപ് ഇ സി, പബ്ലിസിറ്റി ഡിസൈൻ: യെല്ലോടൂത്ത്സ്, കോറിയോഗ്രഫി: യാസെർ അറഫാത്ത, പിആർ& മാർക്കറ്റിങ്: തിങ്ക് സിനിമ മാർക്കറ്റിങ് സൊല്യൂഷൻസ്.
'നമ്മളെല്ലാരും ഒരുമിച്ച് നമ്മുടെ സാന്ത്വനം വീട്ടിന് മുന്നിലെത്തുമ്പോള്‍ നമുക്ക് ഒന്നൂടെ ജീവിക്കാം'
ഗ്രാമി അവാര്‍ഡില്‍ ഗംഭീര നേട്ടം കരസ്ഥമാക്കി 'ശക്തി'; അറിയാം ഉസ്താദ് സക്കീർ ഹുസൈന്‍റെ ബാൻഡിനെ പറ്റി