തൃശ്ശൂർ രാഗത്തില്‍ ബാന്ദ്രയുടെ വിജയം പ്രേക്ഷകർക്കൊപ്പം ആഘോഷിച്ച് ദിലീപ്

By Web Team  |  First Published Nov 14, 2023, 10:55 AM IST

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ചിത്രത്തിൽ ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്.


തൃശ്ശൂർ: കഴിഞ്ഞ ദിവസമാണ് ദിലീപ്, തമന്ന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അരുൺ ഗോപി സംവിധാനം നിർവഹിച്ച ബാന്ദ്ര തീയറ്ററുകളിൽ എത്തിയത്. ഇമോഷനും ആക്ഷനും പ്രാധാന്യം നൽകി ഒരുക്കിയ ചിത്രം പ്രേക്ഷകർക്ക് മികച്ചൊരു ചലച്ചിത്രാനുഭവം സമ്മാനിച്ചിരിക്കുന്നത്. ചിത്രത്തിൻ്റെ വിജയം ആഘോഷിക്കുവാൻ തൃശ്ശൂർ രാഗം തീയറ്ററിൽ എത്തിയ ജനപ്രിയ നായകന് വമ്പൻ വരവേൽപ്പാണ് ലഭിച്ചത്. പൂർണമായും ഒരു ജനസാഗരമാണ് അവിടെ കാണുവാൻ സാധിച്ചത്.  അലൻ അലക്സാണ്ടർ ഡൊമിനിക്ക് എന്ന നായക കഥാപാത്രമായി ജനപ്രിയ നായകൻ ദിലീപ് ചിത്രത്തിൽ തകർത്ത് അഭിനയിച്ചപ്പോൾ താര ജാനകിയായി തമന്നയും മികച്ച അഭിനയം പങ്ക് വെച്ചിട്ടുണ്ട്.

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ചിത്രത്തിൽ ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്. സിദ്ധിഖ്, മംമ്ത മോഹൻദാസ്, സിദ്ധിഖ്, ഗണേഷ് കുമാർ എന്നിങ്ങനെ ഓരോരുത്തരും മത്സരിച്ചാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. മാസിനൊപ്പം മികച്ചൊരു പ്രണയ കഥയും കുടുംബ ബന്ധങ്ങളും സൗഹൃദവും ചിത്രത്തിൽ പ്രേക്ഷകർക്ക് മുന്നിലേക്ക് അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. പൂർണമായും പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്ന ഒരു ചിത്രം തന്നെയാണ് ബാന്ദ്ര.

Latest Videos

അരുണ്‍ ഗോപിയാണ് ബാന്ദ്രയുടെ സംവിധാനം. തിരക്കഥ എഴുതിയത് ഉദയകൃഷ്‍ണയും. ബാന്ദ്രയുടെ ഹൈലൈറ്റ് അരുണ്‍ ഗോപിയുടെ സംവിധായക മികവുമാണ്. അരുണ്‍ ഗോപി വലിയ ക്യാൻവാസിലാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ബാന്ദ്രയുടെ ആഖ്യാനം സ്റ്റൈലിഷായിട്ടായിരുന്നു. സംവിധായകനെന്ന നിലയില്‍ അരുണ്‍ ഗോപി ചിത്രത്തിനായി ശ്രദ്ധയാകര്‍ഷിക്കുന്ന പരിശ്രമം നടത്തിയിട്ടുണ്ട്. ഛായാഗ്രാഹണം ഷാജി കുമാറാണ്. ഷാജി കുമാറിന്റെ ക്യാമറാ നോട്ടങ്ങള്‍ ചിത്രത്തെ ആകെ പ്രതിഫലിപ്പിക്കുന്നതാണ്.

കെ ബി ഗണേഷ് കുമാറിനൊപ്പം ചിത്രത്തില്‍ വേറിട്ട ഒരു വേഷവുമായി എത്തിയിരിക്കുന്നത് കലാഭാവൻ ഷാജോണാണ്. ഡിനോ, ആര്‍ ശരത്‍കുമാര്‍, ലെന, ഉബൈദുള്ള, ആര്യൻ സന്തോഷ്, ബിന്ദു സജീവ്, ഗൗതം, മംമ്‍ത, ശരത് സഭ, സിദ്ധിഖും ചിത്രത്തിലുണ്ട്, സാം സി എസ്സിന്റെ സംഗീതവും ചിത്രത്തിന്റെ താളത്തിനൊത്തുള്ളതാണ്.

വൈറലായി പ്രയാഗയുടെ സ്റ്റെപ്പുകൾ; ഡാൻസ് പാർട്ടി ട്രെയ്ലർ ട്രെന്‍റിംഗില്‍ തുടരുന്നു

രാഷ്ട്രീയം തന്നെ ലക്ഷ്യം; തമിഴ്നാട്ടിലെ 234 നിയമസഭാമണ്ഡലങ്ങളിലും വന്‍ നീക്കവുമായി വിജയ്

click me!