എക്സ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലാണ് ഈ ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടത്. തന്‍റെ എക്സ് ബയോവില്‍ നിന്നും ലോകേഷ് കനകരാജ് 'ലിയോ' ചിത്രത്തിന്‍റെ പേര് ഒഴിവാക്കിയെന്നായിരുന്നു സ്ക്രീന്‍ ഷോട്ടില്‍ കാണിച്ചത്.
ചെന്നൈ: തമിഴ് സിനിമ ലോകം ഏറ്റവും കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ലിയോ. ദളപതി വിജയ് നായകനാകുന്ന ചിത്രം വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിലാണ് വന്‍ പ്രീറിലീസ് ഹൈപ്പ് നേടുന്നത്. ചിത്രത്തിന്‍റെ ഒരോ അപ്ഡേഷനും വലിയ ആവേശത്തോടെ സ്വീകരിക്കപ്പെടുന്നുണ്ട്. അതേ സമയം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
എക്സ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലാണ് ഈ ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടത്. തന്‍റെ എക്സ് ബയോവില്‍ നിന്നും ലോകേഷ് കനകരാജ് 'ലിയോ' ചിത്രത്തിന്‍റെ പേര് ഒഴിവാക്കിയെന്നായിരുന്നു സ്ക്രീന്‍ ഷോട്ടില്‍ കാണിച്ചത്. നേരത്തെ ഇപ്പോള്‍ എന്ന നിലയില്‍ ലോകേഷിന്‍റെ എക്സ് ബയോവിന്‍റെ രണ്ട് ചിത്രങ്ങളും പോസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ലിയോ സിനിമയില്‍ നിന്നും ലോകേഷ് പിന്‍മാറി എന്ന് അടക്കം അഭ്യൂഹം പരന്നു.
എന്നാല്‍ അതില്‍ വലിയ യാഥാര്‍ത്ഥ്യം ഇല്ലെന്ന് അപ്പോള്‍ തന്നെ വാദം വന്നു. പ്രധാന കാരണം കഴിഞ്ഞ ദിവസം പോലും ലോകേഷിനെക്കുറിച്ചും, ലിയോ സംബന്ധിച്ചും നിര്‍മ്മാതാവ് ലളിത് കുമാര്‍ ഗംഭീര വാക്കുകളാണ് പറഞ്ഞത് ഇതിനാല്‍ തന്നെ ഈ അഭ്യൂഹത്തിന് വിശ്വസ്തതയില്ലായിരുന്നു.
ഒടുവില്‍ ഏറ്റവും പുതിയ വാര്‍ത്തകള്‍ പ്രകാരം ഈ പ്രചാരണത്തില്‍ ഒരു വസ്തുതയും ഇല്ലെന്നാണ് തെളിയുന്നത്. ഇപ്പോള്‍ പ്രചരിക്കുന്ന സ്ക്രീന്‍ ഷോട്ട് ശരിക്കും വ്യാജനാണത്രെ. തന്‍റെ റിലീസിന് മുന്‍പ് സോഷ്യല്‍ മീഡിയായ എക്സിലെ ബയോയില്‍ ആ ചിത്രത്തിന്‍റെ പേര് ചേര്‍ക്കുന്ന പതിവ് ലോകേഷിന് ഇല്ല. അതിനാല്‍ തന്നെ ലോകേഷ് ഒരിക്കലും ലിയോ എന്ന പേര് എഴുതിയിരുന്നില്ല.
. out from Project
Loki removed leo tag from his Twitter bio
Before Now pic.twitter.com/sUOCS2hVjK
അപ്പോള്‍ ലിയോ ഉള്‍പ്പെടുത്തി കണ്ട സ്ക്രീന്‍ ഷോട്ട് വ്യാജമാണെന്നാണ് കണ്ടെത്തല്‍. അതേ സമയം കഴിഞ്ഞ ദിവസം രജനികാന്ത് നായകനാകുന്ന ലോകേഷ് ചിത്രം പ്രഖ്യാപിച്ചിരുന്നു. തലൈവര്‍ 171 എന്നാണ് ചിത്രത്തിന് താല്‍കാലികമായി ഇട്ട പേര്. അനിരുദ്ധ് സംഗീതം നല്‍കുന്ന ചിത്രം നിര്‍മ്മിക്കുന്നത് സണ്‍ പിക്ചേര്‍സാണ്. ജയിലറിന് ശേഷം സണ്‍ പിക്ചേര്‍സ് വീണ്ടും രജനിയുമായി കൈകോര്‍ക്കുകയാണ്.
ചെന്നൈ സംഗീത നിശ: റഹ്മാനെ ക്രൂശിക്കുന്നവര്‍ക്ക് ചുട്ട മറുപടിയുമായി റഹ്മാന്‍റെ മകള്‍ ഖദീജ
എന്തൊരു മാറ്റം: ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി സുരഭി ലക്ഷ്മി