‘സത്യം മാത്രമേ ബോധിപ്പിക്കൂ‘; പുതു ചിത്രവുമായി ധ്യാന്‍ ശ്രീനിവാസന്‍

By Web Team  |  First Published Apr 15, 2021, 2:15 PM IST

‘സത്യം മാത്രമേ ബോധിപ്പിക്കൂ‘ എന്നാണ് ചിത്രത്തിന്റെ പേര്. 


ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ‘സത്യം മാത്രമേ ബോധിപ്പിക്കൂ‘ എന്നാണ് ചിത്രത്തിന്റെ പേര്. സാഗര്‍ ഹരിയാണ് ചിത്രത്തിന്റെ സംവിധായകന്‍. സാഗര്‍ തന്നെയാണ് തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത്. ധനേഷ് രവീന്ദ്രനാഥ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ അജേഷ് ആനന്ദാണ്.
 
സൂത്രക്കാരന്‍’ എന്ന ചിത്രത്തിന് ശേഷം സ്മൃതി സിനിമാസിന്റെ ബാനറില്‍ ബാലമുരളി നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്. ചിത്രത്തില്‍ ധ്യാനിന് പുറമെ ഇന്ദ്രന്‍സ്, ജോണി ആന്റണി, ഡോ. റോണി, അംബിക. ശ്രീവിദ്യ എന്നിവരും അണിനിരക്കുന്നു.

ലൈന്‍ പ്രാഡ്യൂസര്‍ സന്തോഷ് കൃഷ്ണന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ചൂ ജെ പ്രോജക്ട് ഡിസൈനര്‍ മാര്‍ട്ടിന്‍ ജോര്‍ജ് ആറ്റാവേലില്‍. പശ്ചാത്തല സംഗീതം ഒരുക്കുന്നത് ദീപക് അലക്‌സാണ്ടര്‍. ചീഫ് അസ്സോസിയേറ്റ് മനീഷ് ഭാര്‍ഗവന്‍ പ്രവീണ്‍ വിജയ്.

Latest Videos

Happy to launch the title announcement poster of the movie “SATHYAM MATHRAME BODHIPPUKKU”. All the very best to Dhyan Sreenivasan,Sagar Hari, dear Martin & the entire team!!!👍🏼👍🏼👍🏼👍🏼

Posted by Kunchacko Boban on Wednesday, 14 April 2021
click me!